374.75 കോടി രൂപയുടെ ലാഭവുമായി കേരള ബാങ്ക്

374.75 കോടി രൂപയുടെ ലാഭവുമായി കേരള ബാങ്ക്

കേരള ബാങ്കിന്റെ ആദ്യ ബാലൻസ് ഷീറ്റ് പ്രസിദ്ധീകരിച്ചു
കേരള സംസ്ഥാന സഹകരണ ബാങ്കും 13 ജില്ലാ സഹകരണ ബാങ്കുകളും ലയിച്ചതിനു ശേഷമുള്ള കേരള ബാങ്കിന്റെ ആദ്യ ബാലൻസ് ഷീറ്റ് പ്രസിദ്ധീകരിച്ചു. 2019 നവംബറിൽ രൂപീകരിച്ചത് മുതൽ മാർച്ച് വരെയുള്ള കാലയളവിൽ കേരള ബാങ്ക് 374.75 കോടി രൂപയുടെ ലാഭം കൈവരിച്ചതായി സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2019-20 സാമ്പത്തിക വർഷത്തിൽ ആകെ ബിസിനസ് 101194 കോടി രൂപയാണ്. ലയനസമയത്ത് സഞ്ചിത നഷ്ടം 1150.75 കോടി രൂപയായിരുന്നു. നാല് മാസത്തിനുള്ളിൽ സഞ്ചിത നഷ്ടം 776 കോടി രൂപയായി കുറച്ചു കൊണ്ടുവരാൻ ബാങ്കിന് കഴിഞ്ഞതായി മന്ത്രി പറഞ്ഞു.
കോവിഡ് പ്രതിസന്ധി മൂലം വായ്പകളിൽ തിരിച്ചടവ് കുറഞ്ഞത് ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി വർധിക്കുന്നതിന് കാരണമായി. ഇതുവരെ 1524.54 കോടി രൂപ കരുതൽ ധനമായി ബാങ്ക് സൂക്ഷിച്ചിട്ടുണ്ട്. മുൻ വർഷത്തേക്കാൾ നിക്ഷേപത്തിൽ 1525.8 കോടി രൂപയുടെയും വായ്പയിൽ 2026.40 കോടി രൂപയുടെയും വർധനവുണ്ടായി.
ഈ സാമ്പത്തിക വർഷത്തിൽ കർഷകർക്കായി പ്രാഥമിക കാർഷിക സഹകരണ ബാങ്കുകൾ മുഖേന അനുവദിച്ച എസ്.എൽ.എഫ്. വായ്പ 1543.44 കോടി രൂപ നൽകി. നബാർഡ് പുനർ വായ്പാ പദ്ധതിയിലൂടെ ദീർഘകാല കാർഷിക വായ്പയും നൽകിയിട്ടുണ്ട്. സ്വയം സഹായ സംഘങ്ങൾക്കും കൂട്ടുബാധ്യതാ സംഘങ്ങൾക്കുമായി പുതിയ മൈക്രോ ഫിനാൻസ് സ്‌കീമിൽ മുഖ്യമന്ത്രിയുടെ സഹായ ഹസ്തമായി 120.27 കോടി രൂപ നൽകിയതായി മന്ത്രി അറിയിച്ചു. സ്വർണ പണയ വായ്പയായി 3676.49 കോടി രൂപയും മോർട്ടഗേജ് വായ്പയായി 425.86 കോടി രൂപയും ഭവന വായ്പയായി 195.83 കോടി രൂപയും സഹകരണ സംഘങ്ങൾക്കുള്ള വായ്പയായി 2887.35 കോടി രൂപയും ഈ സാമ്പത്തിക വർഷം നൽകിയിട്ടുണ്ട്.
17000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി 1000 കോടി രൂപയുടെ  പുതിയ വായ്പാ പദ്ധതി  കേരള ബാങ്കിലൂടെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. നബാർഡ് സഹായത്തോടെ പത്ത് മൊബൈൽ വാനുകളും 1500 മൈക്രോ എ.ടി.എമ്മുകളും ഉടൻ പ്രവർത്തന സജ്ജമാകും. റിക്കവറി നടപടികൾ ലഘൂകരിക്കുന്നതിനായി ആകർഷകമായ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ബാങ്ക് ആവിഷ്‌കരിക്കുന്നുണ്ട്.
നബാർഡ് പ്രഖ്യാപിച്ച ഭക്ഷ്യ സംസ്‌കരണ വ്യവസായ വായ്പാ പദ്ധതി, കാർഷിക അനുബന്ധ വ്യവസായങ്ങൾക്കുള്ള ഫണ്ട്, പാക്സ് മുഖേനയുള്ള മൾട്ടി സർവ്വീസ് സെന്റർ എന്നീ മേഖലകളിൽ പദ്ധതി തയ്യാറാക്കി വരുന്നതായും അദ്ദേഹം വ്യക്തമാക്കി. കേരള ബാങ്ക് ചെയർപേഴ്സൺ മിനി ആന്റണി, സി.ഇ.ഒ. രാജൻ പി.എസ്., ചീഫ് ജനറൽ മാനേജർ കെ.സി.സഹദേവൻ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Also Read

കേരളം കുടിക്കുന്ന ചായ സുരക്ഷിതമാണോ? മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി

കേരളം കുടിക്കുന്ന ചായ സുരക്ഷിതമാണോ? മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി

മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി; നിരോധിത നിറവും രാസവസ്തുക്കളും ഉപയോഗിച്ചതായി കണ്ടെത്തൽ

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള (TCPAK) സംഘടിപ്പിച്ച സെമിനാർ

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

Loading...