ആദിവാസി സമൂഹത്തിലെ കുട്ടികൾക്കും, വിമുക്ത ഭടൻമാരുടെ പുനരധിവാസ കേന്ദ്ര ത്തിലെ കുട്ടികൾക്കും പഠനോപകരങ്ങളും ആദരവും ആയി MJWU

ആദിവാസി സമൂഹത്തിലെ കുട്ടികൾക്കും, വിമുക്ത ഭടൻമാരുടെ പുനരധിവാസ കേന്ദ്ര ത്തിലെ കുട്ടികൾക്കും പഠനോപകരങ്ങളും ആദരവും ആയി MJWU

സംസ്ഥാനത്തെ പ്രധാന ടൂറിസം മേഖലയായ അതിരപ്പിള്ളിയിൽ, ആദിവാസി സമൂഹത്തിലെ കുട്ടി കളും വിമുക്ത ഭടൻമാരുടെ പുനരധിവാസ കേന്ദ്ര ത്തിലെ കുട്ടികളും പഠിക്കുന്ന GHSS വെറ്റിലപ്പാറ ഹൈസ്കൂ‌ളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് 2024 ജൂൺ 10-ാം തീയതി സ്‌കൂൾ ഓഡിറ്റോറിയ ത്തിൽ വെച്ച് രാവിലെ 10.30 ന് നോട്ട് ബുക്കുകൾ, കുട, ബാഗ്, പേന തുടങ്ങിയ പഠനോപകരണങ്ങൾ നൽകുന്നതോടൊപ്പം, പ്ലസ്‌ടുവിൽ ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർത്ഥികളെയും ആദരിക്കുന്നു.

അതിരപ്പിള്ളി പഞ്ചായത്തിലെ ജവാൻമാരുടെ (വിവിധ കേന്ദ്രസേനകളിൽ ജോലി ചെയ്യുന്ന) കുട്ടി കളിൽ നിന്ന് (പത്താം ക്ലാസിലും, പ്ലസ് 2 വിലും) ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങും നടത്തപ്പെടുന്നു. 

സംസ്‌ഥാനത്തെ മാധ്യമ പ്രവർത്തക സംഘടനകളിൽ പ്രഥമ സ്ഥാനം വഹിക്കുന്ന മീഡിയ & ജേർണലിസ്റ്റ് വർക്കേഴ്സ‌് യുണിയൻ (MJWU) നേതൃത്വത്തി ലാണ് ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്.

ദേശീയ പ്രിസിഡന്റ് ശ്രീമതി അജിത ജയ്ഷോറിൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ആതിര ദേവരാജൻ പരിപാടികൾ ഉത്ഘാടനം ചെയ്യുകയും

പഠനോപകരണ വിതരണം ശ്രീ വെങ്കിടേശ്വരൻ ചാലക്കുടി DFO യും, അവാർഡുദാനം ശ്രീ ആർ അശോകൻ, ചാലക്കുടി ഡി.വൈ.എസ്.പി യൂം ആദരിക്കൽ ശ്രീ ജനീഷ് പി ജോസ് തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ നടത്തുകയും ചെയ്യുന്നു.

ശ്രീമതി സൗമ്യ മണിലാൽ അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത്, വൈസ് പ്രസിഡൻറ്, ശ്രീ റിജേഷ് കെ. കെ. വിദ്യാഭ്യാസ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത്, ശ്രീ സാൻഡി ജോസഫ് ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, ശ്രീമതി സനീക്ഷ ഷെമി 4-ാം വാർഡ് മെമ്പർ അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത്, ശ്രീ ജിജിമോൻ ഹയർസെക്കൻഡറി പ്രിൻസിപ്പൽ GHSS വെറ്റിലപ്പാറ, ശ്രീമതി റൈനി റാഫി PTA പ്രസിഡൻറ് GHSS വെറ്റിലപ്പാറ, ശ്രീ മണി കോർമോത് പ്രസിഡൻറ് എക്‌സ് സർവീസ്മെൻ സെസൈറ്റി സംരക്ഷണ സമിതി, ശ്രീ സതീഷ് കുമാർ സി.പി.എം അതിരപ്പിള്ളി ലോക്കൽ സെക്രട്ടറി, ശ്രീ സന്തോഷ് കെ. ടി. സി.പി.ഐ അതിരപ്പിള്ളി ലോക്കൽ സെക്രട്ടറി, ശ്രീ ഉണ്ണി കെ. പാർത്ഥൻ ബി.ജെ.പി അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡൻറ്, ശ്രീ ജയൻ കോൺഗ്രസ് അതിരപ്പിള്ളി മണ്ഡ‌ലം പ്രസിഡൻറ്, ശ്രീമതി വിജയ ട്രൈബൽ ഹോസ്‌റ്റൽ വാർഡൻ വെറ്റിലപ്പാറ, ശ്രീമതി ശ്രീജ ടി.ആർ. പ്രധാന അദ്ധ്യാപിക GHSS വെറ്റിലപ്പാറ, ശ്രീ. ബി. വി. രവിന്ദ്രൻ ദേശീയ ജനറൽ സെക്രട്ടറി MJWU തുടങ്ങിയവർ പങ്കെടുക്കുന്നു.

പ്രസ്തുത ചടങ്ങിൽ വിവിധ രാഷ്ട്രീയ, സാമുദായിക പ്രസ്ഥാനങ്ങളിൽ നിന്നും, വനം വകുപ്പ്, പോലീസ്, കേന്ദ്രസേന, റവന്യു, തദ്ദേശവകുപ്പ്, മുതലായ തലങ്ങളിൽ നിന്നും ബഹുമാന്യ വ്യക്തികൾ വിശിഷ്ടാഥിതികളായും പങ്കെടുക്കുമെന്നും മീഡിയ & ജേർണലിസ്റ്റ് വർക്കേഴ്സ‌് യുണിയൻ (MJWU) നാഷണൽ പ്രസിഡൻ്റ് അജിത ജയ്‌ഷോർ അറിയിച്ചു.

Also Read

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

Loading...