സിനിമ നിര്‍മാണത്തിന് കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ടോ?; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടന്‍ മോഹന്‍ലാലിന്‍റെ മൊഴിയെടുത്തു.

സിനിമ നിര്‍മാണത്തിന് കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ടോ?; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടന്‍ മോഹന്‍ലാലിന്‍റെ മൊഴിയെടുത്തു.

ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടന്‍ മോഹന്‍ലാലിന്‍റെ മൊഴിയെടുത്തു. മോഹന്‍ലാലിന്റെ കൊച്ചിയിലെ ഫ്ലാറ്റിലെത്തിയായിരുന്നു മൊഴിയെടുപ്പ്.

മോഹന്‍ലാലും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും തമ്മിലുള്ള സാമ്പത്തിക ഇടപാട് അന്വേഷിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് മോഹന്‍ലാലിന്റെ കുണ്ടന്നൂരിലെ ഫ്‌ളാറ്റിലെത്തി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തു. സിനിമയിലെ ലാഭം ഉള്‍പ്പടെ പങ്കുവയ്ക്കുന്നത് സംബന്ധിച്ച് അടക്കമുള്ള നിരവധി കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നാണ് വിവരം. സിനിമ മേഖലയില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി.

നാലരമണിക്കൂറോളം മൊഴിയെടുത്തെന്നാണ് വിവരം. ാേഹന്‍ലാലിന്റെ ചില സാമ്പത്തിക കാര്യങ്ങളില്‍ വ്യക്തത തേടിയെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിദേശത്തെ സ്വത്ത് വകകളുടെയും സാമ്പത്തിക ഇടപാടുകളുടെയും വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആന്റണി പെരുമ്പാവൂരിരിന്റെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.

രണ്ടുമാസം മുമ്ബ് പൃഥ്വിരാജ്, ആന്‍റണി പെരുമ്ബാവൂര്‍ എന്നിവരുടെ വീടുകളിലും ആദായ നികുതി വകുപ്പിന്‍റെ പരിശോധന നടന്നിരുന്നു. ഈ പരിശോധനയുടെ ഭാഗമായാണ് ഇപ്പോള്‍ മോഹന്‍ലാലിന്റെ മൊഴിയും ശേഖരിച്ചിരിക്കുന്നത്. 

സിനിമ നിര്‍മാണത്തിന് കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യത്തിലടക്കം വ്യക്തത വരുത്താനാണ് പരിശോധന.

Also Read

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

Loading...