പാക്കേജുകളിൽ എം.ആർ.പി സ്റ്റിക്കർ പതിപ്പിച്ചതിന് മൾട്ടി നാഷണൽ കമ്പനിയായ നെസ്‌ലെയ്ക്ക് ലീഗൽ മെട്രോളജി വകുപ്പ് 50,000 രൂപ പിഴയിട്ടു

പാക്കേജുകളിൽ എം.ആർ.പി സ്റ്റിക്കർ പതിപ്പിച്ചതിന് മൾട്ടി നാഷണൽ കമ്പനിയായ നെസ്‌ലെയ്ക്ക് ലീഗൽ മെട്രോളജി വകുപ്പ് 50,000 രൂപ പിഴയിട്ടു

പാക്കേജുകളിൽ എം.ആർ.പി സ്റ്റിക്കർ പതിപ്പിച്ചതിന് മൾട്ടി നാഷണൽ കമ്പനിയായ നെസ്‌ലെയ്ക്ക് ലീഗൽ മെട്രോളജി വകുപ്പ് 50,000 രൂപ പിഴയിട്ടു. കമ്പനിയുടെ ഇറക്കുമതി ചെയ്ത കോഫീ മേറ്റുകളിലാണ് എം.ആർ.പി സ്റ്റിക്കർ പതിപ്പിച്ചിരുന്നത്. മഞ്ചേരിയിലെ സൂപ്പർമാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് പാക്കേജുകൾ പിടിച്ചെടുത്ത്. പരിശോധനയിൽ ഡെപ്യൂട്ടി കൺട്രോളർ സുജ എസ് മണി, ഇൻസ്‌പെക്ടിംഗ് അസിസ്റ്റന്റ് കെ. മോഹനൻ, പി.വി ബിജോയി എന്നിവർ പങ്കെടുത്തു.

പാക്കേജിൽ നിയമപ്രകാരം ആവശ്യമായ പ്രഖ്യാപനങ്ങൾ രേഖപ്പെടുത്താതിരിക്കുന്നതും എം.ആർ.പി മായ്ക്കുക. മറയ്ക്കുക, തിരുത്തുക, കൂടിയ വിലയുടെ സ്റ്റിക്കർ പതിക്കുക, എം.ആർ.പിയേക്കാൾ അധികവില ഈടാക്കുക എന്നിവ കുറ്റകരവും ശിക്ഷാർഹവുമാണ്. പാക്കേജുകളിൽ രേഖപ്പെടുത്തേണ്ടതായ പ്രഖ്യാപനങ്ങൾ പ്രിന്റ് ചെയ്യുകയോ എല്ലാ പ്രഖ്യാപനങ്ങളും ഉൾകൊള്ളിച്ച ലേബൽ പതിക്കുകയോ ചെയ്യണം. എം.ആർ.പി പോലെയുള്ള ഏതെങ്കിലും ഒരു പ്രഖ്യാപനം മാത്രം രേഖപ്പെടുത്താൻ വേണ്ടി സ്റ്റിക്കറുകൾ ഉപയോഗിക്കുവാനും പാടില്ല. അളവുതൂക്ക ഉപകരണങ്ങൾ, പാക്കേജുകൾ സംബന്ധിച്ചുള്ള പരാതികൾ 'സുതാര്യം' മൊബൈൽ ആപ്പ് വഴി അറിയിക്കാമെന്ന് ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺഡ്രോളർ അറിയിച്ചു.

Also Read

റസ്റ്റോറന്റുകളിലെ വൻ ജിഎസ്ടി വെട്ടിപ്പ് : "ഓപ്പറേഷൻ ഹണിഡ്യൂക്സ്” — സംസ്ഥാന വ്യാപകമായി ഇന്റലിജൻസ്  വിഭാഗങ്ങളുടെ റെയ്ഡ്

റസ്റ്റോറന്റുകളിലെ വൻ ജിഎസ്ടി വെട്ടിപ്പ് : "ഓപ്പറേഷൻ ഹണിഡ്യൂക്സ്” — സംസ്ഥാന വ്യാപകമായി ഇന്റലിജൻസ് വിഭാഗങ്ങളുടെ റെയ്ഡ്

സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ഏറ്റവും വിപുലമായ സംയുക്ത റെയ്ഡുകളിലൊന്നായി മാറി

സ്റ്റാമ്പ് ചാർജുകൾ കുത്തനെ ഉയർന്നു: എഗ്രിമെൻ്റ്, റെന്റ്–ലീസ് കരാറുകൾ, റിലീസ് ഡീഡുകൾ — എല്ലാം പുതുക്കിയ നിരക്കിൽ!

സ്റ്റാമ്പ് ചാർജുകൾ കുത്തനെ ഉയർന്നു: എഗ്രിമെൻ്റ്, റെന്റ്–ലീസ് കരാറുകൾ, റിലീസ് ഡീഡുകൾ — എല്ലാം പുതുക്കിയ നിരക്കിൽ!

ജി.എസ്.ടി. രജിസ്ട്രേഷൻ, ട്രേഡ് ലൈസൻസ് അപേക്ഷകളും തടസ്സപ്പെടാൻ സാധ്യതയുണ്ട്

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇഡിയുടെ റെയ്ഡ്: 17 ഇടങ്ങളിൽ ഒരേസമയം റെയ്ഡ്

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇഡിയുടെ റെയ്ഡ്: 17 ഇടങ്ങളിൽ ഒരേസമയം റെയ്ഡ്

ഇന്ന് പുലർച്ചെ ആരംഭിച്ച റെയ്ഡ് എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം, കോയമ്പത്തൂർ ഉൾപ്പെടെ അഞ്ച് ഇടങ്ങളിൽ

നികുതി നോട്ടീസുകൾ നേരെ കോടതിയിലല്ല, ആദ്യം അപ്പീൽ വഴിയിലേക്ക് — ഡൽഹി ഹൈക്കോടതിയുടെ കടുത്ത മുന്നറിയിപ്പ്

നികുതി നോട്ടീസുകൾ നേരെ കോടതിയിലല്ല, ആദ്യം അപ്പീൽ വഴിയിലേക്ക് — ഡൽഹി ഹൈക്കോടതിയുടെ കടുത്ത മുന്നറിയിപ്പ്

ആദായനികുതി നിയമം വിലയിരുത്തലിനും പുനർമൂല്യനിർണ്ണയത്തിനും മതിയായ പരിഹാര സംവിധാനം നൽകുന്നുണ്ട്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

രജിസ്ട്രാർക്ക് സംഘടനാ ഭാരവാഹികൾക്കെതിരെ വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്താനും, കോടതിയിൽ നടപടി സ്വീകരിക്കാനും അധികാരം ലഭിക്കും

Loading...