ഒക്ടോബര്‍ ഒന്ന് മുതൽ വരുന്ന സാമ്ബത്തിക മാറ്റങ്ങള്‍: 2000 രൂപ നോട്ട്, നോമിനി ചേര്‍ക്കല്‍, ടി.സി.എസ് നിയമങ്ങള്‍, അക്കൗണ്ടുകള്‍ക്കുള്ള നോമിനേഷൻ , ആധാര്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്...

ഒക്ടോബര്‍ ഒന്ന് മുതൽ വരുന്ന സാമ്ബത്തിക മാറ്റങ്ങള്‍: 2000 രൂപ നോട്ട്, നോമിനി ചേര്‍ക്കല്‍, ടി.സി.എസ് നിയമങ്ങള്‍, അക്കൗണ്ടുകള്‍ക്കുള്ള നോമിനേഷൻ , ആധാര്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്...

പേഴ്സണല്‍ ഫിനാൻസില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ ചില മാറ്റങ്ങള്‍ വരികയാണ്. മ്യൂച്ചല്‍ ഫണ്ട് ഫോളിയോ കളുടേയും, ഡിമാറ്റ് ആൻഡ് ട്രേഡിങ് അക്കൗണ്ടുകളുടേയും നോമിനിയെ ചേര്‍ക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 ആണ്.

വിദേശരാജ്യങ്ങളില്‍ പുതിയ ടി.സി.എസ് നിയമങ്ങള്‍ അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍ വരും. 2000 രൂപ നോട്ടുകള്‍ മാറ്റി വാങ്ങാനുള്ള അവസാന തീയതിയും സെപ്റ്റംബര്‍ 30 ആണ്.

ഒക്ടോബര്‍ ഒന്ന് മുതല്‍ പേഴ്സണല്‍ ഫിനാൻസില്‍ വരുന്ന മാറ്റങ്ങള്‍

1.മ്യൂച്ചല്‍ ഫണ്ടുകളുടെ നോമിനി ചേര്‍ക്കല്‍

നിലവിലുള്ള മ്യൂച്ചല്‍ ഫണ്ട് ഫോളിയോകള്‍ക്ക് നോമിനി ചേര്‍ക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 ആണ്. രണ്ട് പേര്‍ ഒരുമിച്ചുള്ള ഫണ്ടുകള്‍ക്കും ഇത്തരത്തില്‍ നോമിനി ചേര്‍ക്കണം. സെപ്റ്റംബര്‍ 30ന് ശേഷവും നോമിനി ചേര്‍ത്തില്ലെങ്കില്‍ ഫണ്ടുകള്‍ മരവിപ്പിക്കും.

2.പുതിയ ടി.സി.എസ് നിയമങ്ങള്‍

വിദേശത്ത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ ഏഴ് ലക്ഷം രൂപയില്‍ കൂടുതലുള്ള ഇടപാട് നടത്തിയാല്‍ ഒക്ടോബര്‍ ഒന്ന് ഒന്ന് മുതല്‍ 20 ശതമാനം ടി.സി.എസായി നല്‍കേണ്ടി വരും. അതേസമയം, പണം ചെലവഴിക്കുന്നത് വിദ്യാഭ്യാസ-ആരോഗ്യ ആവശ്യങ്ങള്‍ക്കാണെങ്കില്‍ ഏഴ് ലക്ഷത്തിന് മുകളിലുള്ള തുകക്ക് അഞ്ച് ശതമാനം ടി.സി.എസ് നല്‍കിയാല്‍ മതിയാകും

.3. ഡിമാറ്റ്, ട്രേഡിങ് അക്കൗണ്ടുകള്‍ക്കുള്ള നോമിനേഷൻ 

ഓഹരി വിപണിയില്‍ ഡിമാറ്റ്, ട്രേഡിങ് അക്കൗണ്ടുകള്‍ക്ക് നോമിനേഷൻ ചേര്‍ക്കാനുള്ള അവസാന തീയതിയും സെപ്റ്റംബര്‍ 30 ആണ്. ഇതിന് ശേഷവും നോമിനേഷൻ ചേര്‍ത്തില്ലെങ്കില്‍ അക്കൗണ്ടുകള്‍ ഫ്രീസാവും. ഇതുസംബന്ധിച്ച്‌ 2021 ജൂലൈ 23നാണ് സെബി ഉത്തരവിറക്കിയത്. 2023 മാര്‍ച്ച്‌ 31നകം നോമിനി ചേര്‍ക്കണമെന്നായിരുന്നു ഉത്തരവ്. പിന്നീട് ഇത് സെപ്റ്റംബര്‍ വരെ ദീര്‍ഘിപ്പിക്കുകയായിരുന്നു

.4. സേവിങ്സ് അക്കൗണ്ടുകള്‍ക്ക് ആധാര്‍ കാര്‍ഡ് 

പബ്ലിക് പ്രോവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി യോജന, പോസ്റ്റ് ഓഫീസ് നിക്ഷേപം, മറ്റ് ചെറുകിട നിക്ഷേപ പദ്ധതികള്‍ എന്നിവയില്‍ പണം നിക്ഷേപിച്ചിട്ടുള്ളവര്‍ സെപ്റ്റംബര്‍ 30നകം ആധാര്‍ വിവരങ്ങള്‍ നല്‍കണം. ബാങ്കിലോ പോസ്റ്റ്‌ഓഫീസിലോ എത്തി വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ അക്കൗണ്ട് മരവിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്.

5.2000 രൂപ നോട്ട് മാറ്റിവാങ്ങല്‍ 

2000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള അവസാന തീയതിയും സെപ്റ്റംബര്‍ 30 ആണ്. കഴിഞ്ഞ മെയിലാണ് 2000 രൂപ നോട്ടുകള്‍ ആര്‍.ബി.ഐ പിൻവലിച്ചത്. ഇത് മാറ്റിവാങ്ങാൻ സെപ്റ്റംബര്‍ 30 വരെ സമയം അനുവദിച്ചിരുന്നു.

6. സര്‍ക്കാര്‍ ജോലികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ്

ആധാറിനും സര്‍ക്കാര്‍ ജോലിക്കുമുള്ള ഒറ്റരേഖ ഇനി ജനന സര്‍ട്ടിഫിക്കറ്റാകും. ജനന-മരണ രജിസ്ട്രേഷൻ നിയമത്തില്‍ മാറ്റം വരുത്തിയതോടെയാണ് ഇത്.

Also Read

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

Loading...