പിഎം കെയറിൽ നൽകുന്ന സംഭാവനകൾക്ക് എങ്ങനെയാണ് ആദായനികുതി ഇളവ് ലഭിക്കുക? ; ധനമന്ത്രി തോമസ് ഐസക്

പിഎം കെയറിൽ നൽകുന്ന സംഭാവനകൾക്ക് എങ്ങനെയാണ് ആദായനികുതി ഇളവ് ലഭിക്കുക? ; ധനമന്ത്രി തോമസ് ഐസക്

പിഎം കെയേഴ്സ് ഫണ്ടിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ സുതാര്യതയില്ല എന്നും പലകാര്യങ്ങൾക്കും വ്യക്തതയില്ല. പിഎം കെയറിൽ നൽകുന്ന സംഭാവനകൾക്ക് എങ്ങനെയാണ് ആദായനികുതി ഇളവ് ലഭിക്കുക? തുടങ്ങിയ കര്യങ്ങൾ ധന മന്ത്രി അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ്ലൂടെ വിശദീകരിക്കുന്നു.

ഫേസ് ബുക്ക് പോസ്റ്റ് പൂർണ്ണ രൂപം 

ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ദുരിതാശ്വാസ സഹായം എത്തിക്കാൻ സർക്കാരുകൾ ബാധ്യസ്ഥരാണ്. ഇതിന് അംഗീകൃത ബജറ്റിലെ വിവിധ സ്കീമുകൾക്കായി വകയിരുത്തിയിരിക്കുന്ന പണം മതിയാകാതെ വരും. എന്നു മാത്രമല്ല, അവിടെ നിന്നും പണം ചെലവഴിക്കുന്നതിന് കാലതാമസവും വരാം. ജീവകാരുണ്യപരമായ കാരണങ്ങൾകൊണ്ട് ദുരന്തങ്ങൾ സംഭവിക്കുമ്പോൾ ഇരകളെ സഹായിക്കുന്നതിന് ഒട്ടേറെപേർ മുന്നോട്ടുവരും. അവർക്ക് വിശ്വാസ്യതയോടെ പണം ഏൽപ്പിക്കുന്നതിന് സൗകര്യമുണ്ടാകണം. ഇതൊക്കെയാണ് ദുരിതാശ്വാസ നിധിയുടെ പ്രസക്തി. സമാനതകളില്ലാത്ത ദുരന്തത്തെയാണ് രാഷ്ട്രം ഇന്ന് അഭിമുഖീകരിക്കുന്നത്. എല്ലാവരും അവരുടെ കഴിവനുസരിച്ച് ദുരിതാശ്വാസ നിധികളിലേയ്ക്ക് സംഭാവന ചെയ്യണം.

 പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിപോലെ കേരളത്തിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുണ്ട്. അപ്രതീക്ഷിതമായുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളിൽപ്പെട്ടവർക്കും അവശതയനുഭവിക്കുന്നവർക്കും ദുരിതാശ്വാസമെത്തിക്കാൻ വ്യക്തികളും സ്ഥാപനങ്ങളും നൽകുന്ന സംഭാവനയാണ് ഈ ഫണ്ട്. ഇവിടെ നിന്നും പണം ചെലവഴിക്കുന്നതിന് കൃത്യമായ ചട്ടങ്ങളുണ്ട്. ആ ചട്ടങ്ങൾക്കു വ്യത്യസ്തമായി പണം ചെലവഴിക്കണമെങ്കിൽ കേരളത്തിൽ കാബിനറ്റിന്റെ അംഗീകാരം വേണം.

 എന്നാൽ കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട് അടിയന്തര സഹായമെത്തിക്കാൻ പിഎം കെയർ എന്ന പേരിൽ പുതിയൊരു നിധി രൂപീകരിച്ചിരിക്കുകയാണ്. 1948 മുതലുള്ള പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയ്ക്ക് എന്താണ് പരിമിതി? മോദി ഭരണത്തിനു കീഴിൽ ഈ ഫണ്ടിന്റെ വർദ്ധനയ്ക്ക് ആനുപാതികമായി ചെലവ് ഉയരുകയുണ്ടായില്ല. അതുകൊണ്ട് ഇപ്പോഴും 3800 കോടി രൂപ ഈ നിധിയിൽ ബാക്കിയുണ്ട്.

നിർഭാഗ്യവശാൽ പിഎം കെയേഴ്സ് ഫണ്ടിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ സുതാര്യതയില്ല. പലകാര്യങ്ങൾക്കും വ്യക്തതയില്ല. പിഎം കെയറിൽ നൽകുന്ന സംഭാവനകൾക്ക് എങ്ങനെയാണ് ആദായനികുതി ഇളവ് ലഭിക്കുക? മുഖ്യമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ ദുരിതാശ്വാസ നിധിയിലേയ്ക്കു നൽകുന്ന സംഭാവനയ്ക്ക് സെക്ഷൻ 80 ( G) പ്രകാരം 100 ശതമാനം ആദായനികുതി ഇളവ് ലഭ്യമാണ്. എന്നാൽ പിഎം കെയേഴ്സിന്റെ കാര്യത്തിൽ എങ്ങനെയാണ് ഇളവ് ലഭിക്കുക. PMNRF പോലെ 100 % നികുതിയിളവുണ്ടോ, അതോ പ്രൈവറ്റ് രജിസ്ട്രഡ് ചാരിറ്റി മാതിരി 50% ആണോ ഇളവ്?

 ഓർക്കുക. കഴിഞ്ഞ പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് വിദേശ സഹായം സ്വീകരിക്കുന്നത് ഇതേ കേന്ദ്രസർക്കാർ തടഞ്ഞിരുന്നു. കൃത്യമായ നടപടിക്രമങ്ങളും ഓഡിറ്റുള്ള സർക്കാർ ദുരിതാശ്വാസ നിധിയ്ക്ക് വിദേശ സഹായം തടയുകയും, ട്രസ്റ്റിന്റെ പേരിൽ രൂപീകരിച്ച പിഎം കെയേഴ്സിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ മറികടന്ന് വിദേശ സഹായം സ്വീകരിക്കും ചെയ്യുന്നതിൽ എന്ത് നീതീകരണമാണുള്ളത്?

 തീർത്തും ആകസ്മികമായാണ് പിഎം കെയേഴ്സ് എന്ന ദുരിതാശ്വാസ നിധിയെക്കുറിച്ചുള്ള അറിയിപ്പ് പുറത്തുവന്നത്. അതും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിഗത ട്വിറ്റർ അക്കൌണ്ടിൽക്കൂടി. കേന്ദ്രമന്ത്രിസഭയുടെ തീരുമാനപ്രകാരമാണോ ട്രസ്റ്റ് രൂപീകരിച്ചതും ഫണ്ട് സ്വരൂപണവും? ഈ തീരുമാനത്തിന്റെ ഉത്തരവാദിത്തം ആർക്കാണ് എന്ന് വ്യക്തമല്ല.

 അരമണിക്കൂറിനകം തന്നെ ഒരു സ്വകാര്യ കമ്പനി ടേംസ് ആന്റ് കണ്ടീഷൻസ് വച്ച് ആപ്പുമായി മുന്നോട്ടുവന്നു. കോർപറേറ്റുകളും പൊതുമേഖലാ സ്ഥാപനങ്ങളും പിഎം കെയർ ഫണ്ടിലേയ്ക്ക് സംഭാവന ഒഴുക്കുകയാണ്. കമ്പനികൾ മാത്രമല്ല, കായികതാരങ്ങളും സിനിമാ സെലിബ്രിറ്റികളുമൊക്കെ പിഎം കെയറിലേയ്ക്ക് കൈയയച്ചു സംഭാവന നൽകുന്നു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്ന ഫണ്ടിനെ അപ്രസക്തമാക്കുംവിധമാണ് സംഭാവനാപ്രവാഹം.

പുൽവാമ ഭീകരാക്രമണത്തിനുശേഷം ഇരകളെ സഹായിക്കാനെന്ന പേരിൽ ‘ഭാരത്‌ കെ വീർ’ എന്ന പേരിലൊരു ഫണ്ട്‌ ശേഖരിച്ചിരുന്നു. ഈ ഫണ്ടിന്റെ വിനിയോഗം ഇന്ന് വിവാദമാണ്. പുതിയ പിഎം കെയർ സംബന്ധിച്ച ദുരൂഹതകൾക്കും സംശയങ്ങൾക്കും അറുതി വരുത്താൻ പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും തയ്യാറാകണം.

https://www.facebook.com/209072452442237/posts/3431011053581678/

Also Read

കേരളം കുടിക്കുന്ന ചായ സുരക്ഷിതമാണോ? മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി

കേരളം കുടിക്കുന്ന ചായ സുരക്ഷിതമാണോ? മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി

മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി; നിരോധിത നിറവും രാസവസ്തുക്കളും ഉപയോഗിച്ചതായി കണ്ടെത്തൽ

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള (TCPAK) സംഘടിപ്പിച്ച സെമിനാർ

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

Loading...