സംസ്ഥാനത്തുതന്നെ സ്പിരിറ്റ് നിർമിക്കാനുള്ള സാധ്യത തേടുമെന്ന് അബ്കാരിനയത്തിൽ സർക്കാർ: കഞ്ചിക്കോട് ബ്രൂവറി അനുവദിക്കാൻ മന്ത്രിസഭായോഗം

സംസ്ഥാനത്തുതന്നെ സ്പിരിറ്റ് നിർമിക്കാനുള്ള സാധ്യത തേടുമെന്ന് അബ്കാരിനയത്തിൽ സർക്കാർ: കഞ്ചിക്കോട് ബ്രൂവറി അനുവദിക്കാൻ മന്ത്രിസഭായോഗം

തിരുവനന്തപുരം:പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ബ്രൂവറി അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനുപുറമേ എഥനോൾ പ്ലാന്റ്, മൾട്ടി ഫീഡ് ഡിസ്റ്റിലേഷൻ യൂണിറ്റ്, ഇന്ത്യൻ നിർമിത വിദേശമദ്യ ബോട്ട്‌ലിങ് യൂണിറ്റ്, മാൾട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/വൈനറി പ്ലാന്റ് എന്നിവയും ആരംഭിക്കാൻ മധ്യപ്രദേശിലെ ഇന്ദോർ ആസ്ഥാനമായുള്ള ഒയാസിസ് കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് അനുമതി. നിലവിലെ മാർഗനിർദേശങ്ങളും വ്യവസ്ഥകളും പാലിക്കണമെന്ന നിബന്ധനയോടെ പ്രാരംഭാനുമതിയാണ് നൽകിയിട്ടുള്ളത്

സംസ്ഥാനത്തുതന്നെ സ്പിരിറ്റ് നിർമിക്കാനുള്ള സാധ്യത തേടുമെന്ന് അബ്കാരിനയത്തിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചുകൂടിയാണ് ഇപ്പോഴത്തെ തീരുമാനം. സ്പിരിറ്റ്‌ ഇവിടെത്തന്നെ ഉത്‌പാദിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഈ രംഗത്തെ അതികായർകൂടിയായ കമ്പനിക്കുള്ള അനുമതി.

മദ്യം നിർമിക്കാനുള്ള സ്പിരിറ്റ് ഇപ്പോൾ പുറത്തുനിന്നാണ് വരുന്നത്. ഇത്‌ വലിയ സാമ്പത്തികഭാരം സൃഷ്ടിക്കുന്നുണ്ടെന്ന് മദ്യനിർമാണക്കമ്പനികൾതന്നെ സർക്കാരിനോടു പരാതിപ്പെട്ടിരുന്നു.

വെള്ളിയാഴ്ച നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കേയാണ് മന്ത്രിസഭാതീരുമാനം. പ്രശ്നത്തിൽ വീണ്ടും പ്രതിപക്ഷം എതിർപ്പുമായി രംഗത്തിറങ്ങാനാണ് സാധ്യത.

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...

https://chat.whatsapp.com/Blw4a8o3yO7LBJpjzDwtdl

Also Read

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

‘പുതുയുഗ കേരളം’ ലക്ഷ്യമിട്ട് വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്; മിഷൻ സമുദ്ര, തെക്കൻ കേരള എക്കോണമി കോറിഡോർ ഉൾപ്പെടെ വൻ പ്രഖ്യാപനങ്ങൾ

‘പുതുയുഗ കേരളം’ ലക്ഷ്യമിട്ട് വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്; മിഷൻ സമുദ്ര, തെക്കൻ കേരള എക്കോണമി കോറിഡോർ ഉൾപ്പെടെ വൻ പ്രഖ്യാപനങ്ങൾ

വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് വികസന കാഴ്ചപ്പാടുകളും സാമ്പത്തിക പുനരുജ്ജീവന പദ്ധതികളും

Loading...