ജൂൺ 30 നകം Form-4ൽ ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ വ്യക്തമായ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ചുള്ള വാർഷിക റിട്ടേൺ നൽകണം

ജൂൺ 30 നകം Form-4ൽ ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ വ്യക്തമായ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ചുള്ള വാർഷിക റിട്ടേൺ നൽകണം

2016-ലെ ഹസാർഡസ് ആൻഡ് അദർ വേസ്റ്റ് (മാനേജ്‌മെന്റ് ആൻഡ് ട്രാൻസ് ബൗൺഡറി മൂവ്‌മെന്റ് റൂൾസിലെ ചട്ടം 6 പ്രകാരം ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഓതറൈസേഷൻ നേടിയിരിക്കണം.

അപകടകരമായതും മറ്റുള്ളതുമായ മാലിന്യങ്ങൾ (SCHEDULE I - IV) കൈകാര്യം ചെയ്യൽ, ഉൽപാദിപ്പിക്കൽ, ശേഖരണം, സംഭരണം, പാക്കേജിംഗ്, ഗതാഗതം, ഉപയോഗം, സംസ്‌കരണം, പ്രോസസിംഗ്, പുനഃചംക്രമണം, വീണ്ടെടുക്കൽ, പ്രീ-പ്രോസസിംഗ്, കോ-പ്രോസസിംഗ്, വിനിയോഗം, വിൽപന, കൈമാറ്റം അല്ലെങ്കിൽ നിർമ്മാർജ്ജനം ചെയ്യൽ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളുടെ അധികാരി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നാണ് ഓതറൈസൈഷൻ നേടേണ്ടത്. ഈ ചട്ടങ്ങൾ പ്രകാരം, സ്ഥാപന അധികാരി നിർബന്ധമായും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ ജൂൺ 30 നകം Form-4ൽ ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ വ്യക്തമായ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ചുള്ള വാർഷിക റിട്ടേൺ നൽകണം.

മാനിഫെസ്റ്റും വാർഷികറിട്ടേണും ഓൺലൈനായി നൽകുന്നതിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഹസാർഡസ് വേസ്റ്റ് മൊഡ്യൂൾ https://keralapcbonline.com എന്ന ഓൺലൈൻ അനുമതി പോർട്ടലിൽ പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ചട്ടങ്ങൾക്ക് കീഴിൽ വരുന്ന എല്ലാ സ്ഥാപന അധികാരികളും ഈ ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ മാനിഫെസ്റ്റുകളും വാർഷിക റിട്ടേണും നൽകണം. അതിനു വേണ്ടിയുള്ള യൂസർ മാന്വൽ https://keralapcbonline.com ൽ 'User manuals' എന്ന തലക്കെട്ടിന് കീഴിലും ബോർഡിന്റെ വെബ്‌സൈറ്റായ https://kspcb.kerala.gov.inൽ 'Home - Public Awareness' എന്ന തലക്കെട്ടിന് കീഴിലും ലഭ്യമാണ്. സാങ്കേതിക പിന്തുണ e-mail വഴിയും ഫോൺ വഴിയും ലഭിക്കുന്നതാണ് (ഇ-മെയിൽ: [email protected], ഫോൺ: +91 9497719008).

Also Read

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

Loading...