സസ്പെൻഷനിൽ നിന്ന് എൻ. പ്രശാന്തിനെ തിരിച്ചെടുക്കാൻ നീക്കം; അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണിച്ചേക്കും

സസ്പെൻഷനിൽ നിന്ന് എൻ. പ്രശാന്തിനെ തിരിച്ചെടുക്കാൻ നീക്കം; അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണിച്ചേക്കും

തിരുവനന്തപുരം: ഒന്നര വർഷത്തിലേറെയായി സസ്പെൻഷനിൽ കഴിയുന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്തിനെ സർവീസിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കവുമായി സർക്കാർ. വ്യാഴാഴ്ച മുഖ്യമന്ത്രിയായ വി.ഡി. സതീശൻ, പ്രശാന്തിന്റെ സസ്പെൻഷൻ പിൻവലിക്കുന്നതിനായുള്ള ഉത്തരവിറക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ ചർച്ച ആവശ്യപ്പെട്ട് അന്നുരാത്രി തന്നെ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ നേരിൽ കണ്ടതായും റിപ്പോർട്ടുണ്ട്.

സസ്പെൻഷനിലുള്ള എൻ. പ്രശാന്തിനെയും പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിനെയും തിരിച്ചെടുക്കുന്ന വിഷയം കഴിഞ്ഞ മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയിലാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ, വിഷയത്തിൽ മന്ത്രിസഭയുടെ പ്രത്യേക പരിഗണന ആവശ്യമില്ലെന്നും ചീഫ് സെക്രട്ടറിയെന്ന നിലയിൽ താൻ തന്നെ ഉത്തരവിറക്കാമെന്നും ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ അറിയിച്ചതായാണ് സൂചന.

ഇതിനിടെ എൻ. പ്രശാന്തിനെതിരെ ഒമ്പത് കുറ്റപത്രങ്ങൾ നിലവിലുണ്ടെന്നും വകുപ്പുതല അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്നും ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി. എന്നാൽ, അന്വേഷണം നടക്കുന്നതിന് ഉദ്യോഗസ്ഥൻ സസ്പെൻഷനിൽ തുടരേണ്ട അനിവാര്യതയില്ലെന്നും ഇത്രയും കാലമായിട്ടും ഒരു കുറ്റപത്രത്തിൽ പോലും അന്വേഷണം പൂർത്തിയാക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും മുഖ്യമന്ത്രി ഉയർത്തിയതായാണ് വിവരം.

പ്രശാന്തിന്റെ സസ്പെൻഷൻ പിൻവലിക്കുന്ന വിഷയം അടുത്ത മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി തീരുമാനിച്ചതായും ഭരണവൃത്തങ്ങൾ സൂചിപ്പിക്കുന്നു.

തുടരെത്തുടരെ കുറ്റപത്രങ്ങൾ

സർക്കാരിനെ അപകീർത്തിപ്പെടുത്തിയതും സർവീസ് ചട്ടങ്ങൾ ലംഘിച്ചതുമെന്നാരോപിച്ച് എൻ. പ്രശാന്തിനെതിരെ നിരന്തരം കുറ്റപത്രങ്ങൾ നൽകിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനും തൊട്ടുമുമ്പ് തന്നെ പ്രശാന്തിനെ വീണ്ടും സസ്പെൻഡ് ചെയ്തതും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സസ്പെൻഷൻ പുനഃപരിശോധിക്കാൻ റിവ്യൂ കമ്മിറ്റി ചേരാനിരിക്കെയായിരുന്നു അന്നത്തെ നടപടി.

എൻ. പ്രശാന്തിനെ തിരിച്ചെടുക്കാനുള്ള സർക്കാരിന്റെ നീക്കം ഭരണവ്യവസ്ഥയിലും രാഷ്ട്രീയ രംഗത്തും വലിയ ചർച്ചകൾക്ക് വഴിവെക്കുകയാണ്.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/GoyrNUkoWKqKCcBMDDaJKw?mode=gi_t

ടാക്സ് കേരള വായിക്കൂ... വരിക്കാരാകൂ...

Also Read

ജിഎസ്ടി പരിഷ്കാരം: അറസ്റ്റ് അധികാരം ഒഴിവാക്കും, പ്രോസിക്യൂഷൻ പരിധി അഞ്ച് കോടിയാക്കും; റീഫണ്ട് നടപടികൾ വേഗത്തിലാക്കും

സഹകരണ ബാങ്കുകളിലേക്ക് ഇഡിയുടെ വ്യാപക പരിശോധന; വായ്പാ ക്രമക്കേടുകളും കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളും അന്വേഷണത്തിൽ

എഴുപുന്ന പഞ്ചായത്ത് കളിസ്ഥല ഭൂമി വാങ്ങൽ പരാതി: വിജിലൻസ് അന്വേഷണം ശക്തമാകുന്നു; പരാതിക്കാരനടക്കം നിർണായക മൊഴിയെടുത്തു

എഴുപുന്ന പഞ്ചായത്ത് കളിസ്ഥല ഭൂമി വാങ്ങൽ പരാതി: വിജിലൻസ് അന്വേഷണം ശക്തമാകുന്നു; പരാതിക്കാരനടക്കം നിർണായക മൊഴിയെടുത്തു

തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭ്യന്തര വിജിലൻസ് വിഭാഗം (Internal Vigilance Officer – IVO) അന്വേഷണം ശക്തമാക്കി.

ഒറ്റ അപേക്ഷയിൽ ഒന്നിലധികം സ്ഥാപനങ്ങൾക്ക് ജിഎസ്ടി രജിസ്ട്രേഷൻ; നിർദേശം കൗൺസിലിന്റെ പരിഗണനയിൽ

ഒറ്റ അപേക്ഷയിൽ ഒന്നിലധികം സ്ഥാപനങ്ങൾക്ക് ജിഎസ്ടി രജിസ്ട്രേഷൻ; നിർദേശം കൗൺസിലിന്റെ പരിഗണനയിൽ

ഒറ്റ അപേക്ഷയിൽ ഒന്നിലധികം സ്ഥാപനങ്ങൾക്ക് ജിഎസ്ടി രജിസ്ട്രേഷൻ; നിർദേശം കൗൺസിലിന്റെ പരിഗണനയിൽ

ജിഎസ്ടി കസ്റ്റഡിയിൽനിന്ന് മൂന്നാമത്തെ ലോറിയും കടത്തി; വകുപ്പിന്റെ അറിവില്ലാതെ ഇതെങ്ങനെ സാധ്യമാകുന്നു?

ജിഎസ്ടി കസ്റ്റഡിയിൽനിന്ന് മൂന്നാമത്തെ ലോറിയും കടത്തി; വകുപ്പിന്റെ അറിവില്ലാതെ ഇതെങ്ങനെ സാധ്യമാകുന്നു?

ഒരേ രീതിയിൽ മൂന്നാമതും ആവർത്തിക്കുമ്പോൾ ഉത്തരവാദിത്തം ആരുടേതെന്ന ചോദ്യം ഒഴിവാക്കാനാവില്ല.

ഒക്ടോബർ 7-ന് ജിഎസ്ടി കൗൺസിൽ യോഗം; ഇൻഷുറൻസ്, കാറ്ററിങ്, ഫ്രീ സാമ്പിളുകൾക്ക് ഐടിസി ഇളവ് പരിഗണനയിൽ

ഒക്ടോബർ 7-ന് ജിഎസ്ടി കൗൺസിൽ യോഗം; ഇൻഷുറൻസ്, കാറ്ററിങ്, ഫ്രീ സാമ്പിളുകൾക്ക് ഐടിസി ഇളവ് പരിഗണനയിൽ

ജിഎസ്ടിയിൽ വൻ ഐടിസി ഇളവിന് നീക്കം; ഇൻഷുറൻസ്, ഔട്ട്‌ഡോർ കാറ്ററിങ്, ഫ്രീ സാമ്പിളുകൾക്ക് നികുതി ക്രെഡിറ്റ് ലഭിച്ചേക്കും

സംസ്ഥാന ജി.എസ്.ടി വകുപ്പിൽ വൻ അഴിച്ചുപണി; ആറ് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ജോയിന്റ് കമ്മീഷണറായി സ്ഥാനക്കയറ്റം, 24 പേർക്ക് സ്ഥലംമാറ്റം ; ആരൊക്കെ എവിടേക്ക്?

സംസ്ഥാന ജി.എസ്.ടി വകുപ്പിൽ വൻ അഴിച്ചുപണി; ആറ് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ജോയിന്റ് കമ്മീഷണറായി സ്ഥാനക്കയറ്റം, 24 പേർക്ക് സ്ഥലംമാറ്റം ; ആരൊക്കെ എവിടേക്ക്?

സംസ്ഥാന ജി.എസ്.ടി വകുപ്പിൽ വൻ അഴിച്ചുപണി; ആറ് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ജോയിന്റ് കമ്മീഷണറായി സ്ഥാനക്കയറ്റം, 24 പേർക്ക് സ്ഥലംമാറ്റം

എഴുപുന്ന അംഗൻവാടി നിയമന വിവാദം ഹൈക്കോടതിയിൽ; റാങ്ക് ലിസ്റ്റിലെ നിയമനങ്ങൾ കേസിന്റെ അന്തിമവിധിക്ക് വിധേയം

എഴുപുന്ന അംഗൻവാടി നിയമന വിവാദം ഹൈക്കോടതിയിൽ; റാങ്ക് ലിസ്റ്റിലെ നിയമനങ്ങൾ കേസിന്റെ അന്തിമവിധിക്ക് വിധേയം

ഏതൊരു നിയമനവും കേസിന്റെ അന്തിമഫലത്തിന് വിധേയമായിരിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

Loading...