വിദ്യാഭ്യാസ കൺസൽറ്റൻസി സാന്റാമോണിക്ക സ്റ്റഡി എബ്രോഡ് വഴി ഒറ്റ ഇൻടേക്കിൽ 7236 വിദ്യാർഥികൾക്ക് കനേഡിയൻ സ്റ്റുഡന്റ് വീസ

ഏഴായിരത്തിലേറെ വിദ്യാർഥികൾ സംസ്ഥാനത്തു നിന്നു പഠന വീസയിൽ ഒരുമിച്ചു കാനഡയിലേക്ക്. വിദേശ വിദ്യാഭ്യാസ കൺസൽറ്റൻസി സാന്റാമോണിക്ക സ്റ്റഡി എബ്രോഡ് വഴി ഒറ്റ ഇൻടേക്കിൽ 7236 വി ദ്യാർഥികൾക്കാണു കനേഡിയൻ സ്റ്റുഡന്റ് വീസ ലഭിച്ചത്. 

വിദേശ യാത്രയ്ക്ക് മുന്നോടിയായുള്ള ബോധവൽക്കരണത്തിനായി കൊച്ചി രാജീവ് ഗാന്ധി ഇൻ ഡോർ സ്റ്റേഡിയത്തിൽ നടത്തിയ വിദ്യാർഥികളുടെ മഹാസംഗമവും ചരിത്രം കുറിച്ചു. 

പ്രീ ഡിപാർചർ ബ്രീഫിങ്, ഇത്തരത്തിലുള്ള ഏറ്റവും വലിയ പരിപാടി എന്ന നിലയിൽ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവയിൽ ഇടംപിടിച്ചു.

3328 പെൺകുട്ടികൾക്കും 3908 ആൺകുട്ടികൾക്കുമാണു വിവിധ കോഴ്സുകളിൽ വീസ ലഭിച്ചത്. സെപ്റ്റംബറിൽ ഇവർ കാനഡയിൽ എത്തും. 

എറണാകുളം ജില്ലയിൽ നിന്നാണ് ഏറ്റവുമധികം വി ദ്യാർഥികൾ, വിദേശ പഠനവും ജോലിയും ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കു വലിയ അവസരമാണു ലഭ്യമായതെന്നു ബിഎസ് സി കംപ്യൂട്ടർ സയൻസ് പഠനത്തിനായി കാനഡയിലേക്കു പോകാൻ തയാറെടുക്കുന്ന പറവൂർ കോട്ടുവള്ളി സ്വദേശി സാദര ജോസി പറഞ്ഞു.

ഒറ്റത്തവണയായി ഇത്രയേറെ വിദ്യാർഥികൾ മറ്റൊരു രാജ്യത്തക്കു പോകുന്നതാണു റെക്കോഡ് നേട്ടമായി കണക്കാക്കിയത്. ഏഷ്യ ബുക്ക് ഓഫ് റെക്കോർ ഡ്സ് പ്രതിനിധി വിവേക് നായർ റെക്കോർഡ് പ്രഖ്യാപനം നടത്തി.

റെക്കോർഡ് രേഖകൾ ജസ്പ്രീത് കൗർ ഗാന്ധി, സാന്റാ മോണിക്ക സിഎംഡി ഡെന്നി തോമസ് വട്ടക്കുന്നേലിനു കൈമാറി.

മുൻ ഇന്ത്യൻ അംബാസഡർ ടി പി.ശ്രീനിവാസൻ, മുൻ ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ്, ഹരിയാന മുൻ അഡീ. ചീഫ് സെക്രട്ടറി ഡോ. ജി.പ്രസന്നകുമാർ, കേരള മുൻ അഡീഷനൽ ചീഫ് സെക്രട്ടറി എം.പി.ജോസ ഫ്, എംജി, കണ്ണൂർ സർവകലാ ശാലകളുടെ മുൻ വിസി ഡോ. ബാബു സെബാസ്റ്റ്യൻ, സാന്റാ മോണിക്ക ഡി എബ്രോഡ് ഡയറക്ടർ നൈസി ബിനു, സി ഇഒ തനുജ നായർ, സാന്റാമോണിക്ക ടൂർസ് ആൻഡ് ട്രാവൽസ് ഡയറക്ടർ ഐസക് ഫ്രാൻസിസ്, വേദിക് ഐഎഎസ് അക്കാദമി സിഇഒ ജെയിംസ് മറ്റം എന്നിവർ പ്രസംഗിച്ചു.

Also Read

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ സ്‌കാനറില്‍; സൂക്ഷ്മപരിശോധനയ്ക്ക് സാധ്യത

സഹകരണ നിയമങ്ങൾ ഏകീകരിക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ട്; സംസ്ഥാനങ്ങളിലെ വ്യത്യാസങ്ങൾ ഒഴിവാക്കാൻ മൂന്നു ദേശീയ ഏജൻസികൾക്ക് ചുമതല

ജിഎസ്ടി;ഇന്‍ഫോപാര്‍ക്കിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അഭിനന്ദനം: വര്‍ഷം തോറും 66 കോടി റിട്ടേണുകളാണ് രാജ്യത്ത് ഫയല്‍ ചെയ്യുന്നത്.

വിവിധ മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് അനുമോദനപത്രത്തിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്.

മോഹൻലാൽക്ക് ഏറ്റവും കൂടുതൽ ജി.എസ്.ടി അടച്ചതിനുള്ള ബഹുമതി — സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാലിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

Loading...