എങ്ങനെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്നവേഷന്‍ ഗ്രാന്റ് ലഭിക്കും

എങ്ങനെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്നവേഷന്‍ ഗ്രാന്റ് ലഭിക്കും

നൂതനാശയങ്ങളെ മികച്ച സംരംഭങ്ങളാക്കി മാറ്റുന്നതിന് സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണ്  ഇന്നവേഷന്‍ ഗ്രാന്റ്. ഇങ്ങനെയുള്ളവര്‍ക്ക് പ്രാരംഭ ധനസഹായം വെല്ലുവിളിയായതിനാല്‍ അതു പരിഹരിക്കുന്നതിനാണ് സര്‍ക്കാര്‍ ഇന്നൊവേഷന്‍ ഗ്രാന്‍ഡ് പദ്ധതി നടപ്പിലാക്കുന്നത്.

സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും അവരുടെ നൂതന ആശയങ്ങള്‍ ഒരു സംരംഭമായി വികസിപ്പിക്കുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതി വളരെ പ്രയോജനം ചെയ്യുന്ന പദ്ധതിയാണ്.  സ്റ്റാര്‍ട്ടപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും പദ്ധതികളും നടപ്പിലാക്കുന്നതിനുള്ള കേരള സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയായ കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലൂടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ആശയത്തിനുള്ള സമ്മാനമെന്ന വിധത്തിലല്ല ഇന്നവേഷന്‍ ഗ്രാന്റ് അനുവദിക്കുന്നത്. നൂതന ഉല്‍പന്നം വികസിപ്പിക്കുന്നവര്‍ക്ക് ആദ്യ മാതൃകയോ ഉല്‍പന്നമോ വികസിപ്പിക്കുന്നതിനും സ്റ്റാര്‍ട്ടപ്പായി മാറുന്നതിനുമുളള ധനസഹായമായാണ് ഇത് വിഭാവനം ചെയ്തിട്ടുളളത്.

 

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ വെബ് സൈറ്റിലൂടെയാണ് അപേക്ഷ ക്ഷണിക്കുന്നത്. തുടര്‍ന്ന്  സ്വീകരിക്കുന്ന നടപടികളും പ്രസിദ്ധീകരിക്കും അപേക്ഷ ക്ഷണിക്കുന്നതോടൊപ്പം വിവര സാമൂഹ്യ അച്ചടി മാധ്യമങ്ങളിലൂടെയും വിവരം പ്രസിദ്ധീകരിക്കും

 

കേരള സ്റ്റാര്‍ട്ടപ്പ് മിഷന് ലഭിക്കുന്ന അപേക്ഷകള്‍ ഒരു വിദഗ്ധ സമിതി പരിശോധിച്ച് ചുരുക്ക പട്ടിക തയ്യാറാക്കും. ചുരുക്ക പട്ടികയില്‍ ഇടം പിടിച്ച സ്റ്റാര്‍ട്ടപ്പുകളോട് അവരുടെ ഉല്‍പന്നം സംബന്ധിച്ച രണ്ട് മിനിട്ട് ദൈര്‍ഘ്യമുളള വീഡിയോയും പിച്ച്ഡെക്കും ധനവിനിയോഗ്യം സംബന്ധിച്ച പദ്ധതിയും സമര്‍പ്പിക്കുവാന്‍ ആവശ്യപ്പെടും. അതിന് ശേഷം അവര്‍ക്ക് സ്ക്രീനിംഗ് സമതിക്ക് മുന്‍പാകെ അവതരിപ്പിക്കുന്നതിനുള്ള അവസരം നല്‍കുകയും പ്രസ്തുത ആശയത്തിന്റെ/ഉല്പന്നത്തിന്റെ വിശദാംശം വിലയിരുത്തിച്ച് സ്ക്രീനിംഗ് സമിതി ആശയം സംബന്ധിച്ച ശുപാര്‍ശ നല്‍കുകയും ചെയ്യും.

 

യോഗ്യത

  • കേരളത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി (ഐഡിയ ഗ്രാന്റ് മാത്രം)
  • കേരളത്തില്‍ നൂതന ഉല്‍പന്നം വികസിപ്പിക്കുന്നവര്‍ (ഐഡിയ ഗ്രാന്റ് മാത്രം)
  • നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തതും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ യൂണീക്ക് ഐഡി ലഭിച്ചതുമായ സ്റ്റാര്‍ട്ടപ്പ് (ഐഡിയ, പ്രോഡക്ടൈസേഷന്‍, സ്കെയിലപ് ഗ്രാന്റുകള്‍)

പദ്ധതിയിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ

ഐഡിയ ഗ്രാന്‍റ, പ്രോഡക്ടൈസേഷന്‍ ഗ്രാന്‍റ്സ്കെയില്‍അപ് ഗ്രാന്‍റ് എന്നിങ്ങനെയാണ് വിവിധ ഘട്ടങ്ങളിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം നല്‍കുന്നത്. ഇതിലേയ്ക്ക്  അപേക്ഷിക്കുന്നതിന് കെഎസ്‍യുഎം-ന്‍റെ യുണീക്ക് ഐഡി നിര്‍ബന്ധമാണ്

  • ഐഡിയ ഗ്രാന്റ് – മികച്ച ആശയങ്ങളെ പ്രോട്ടോടൈപ്പ് ആക്കുന്നതിനാണ് രണ്ട് ലക്ഷം രൂപയുടെ ഐഡിയ ഗ്രാന്‍റ് നല്‍കുന്നത്. എംവിപി അല്ലെങ്കില്‍ പ്രോട്ടോടൈപ്പ് സ്വന്തമായുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭങ്ങള്‍ക്കും അന്തിമ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിന് ഇത് പ്രയോജനപ്പെടുത്താം.  മുന്‍പ് ഐഡിയ ഗ്രാന്‍റ് ലഭിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
  • പ്രോഡക്ടൈസേഷന്‍ ഗ്രാന്റ് – അന്തിമ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാന്‍  തയ്യാറെടുത്തിരിക്കുന്നവര്‍ക്ക് ഏഴ് ലക്ഷം രൂപയുടെ പ്രോഡക്ടൈസേഷന്‍ ഗ്രാന്‍റിന് അപേക്ഷിക്കാം
  • സ്കെയിലപ് ഗ്രാന്റ് വളര്‍ച്ചയുടെ ഘട്ടത്തില്‍ കൂടുതല്‍ നിക്ഷേപവും ഉല്‍പ്പന്ന വികസനവും വരുമാനവും ആഗ്രഹിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് 12 ലക്ഷം രൂപവരെ ലഭ്യമാക്കുന്ന സ്കെയില്‍അപ് ഗ്രാന്‍റിന് അപേക്ഷിക്കാവുന്നത്.

 

വിദഗ്ധരുടെ പാനല്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കും. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ കൊവിഡ് മാനദണ്ഡപ്രകാരം  വിദഗ്ധ സമിതിക്കു മുന്നില്‍ അവതരണം നടത്തണം. ഈ സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം എടുക്കുന്നത് 

Also Read

കേരളം കുടിക്കുന്ന ചായ സുരക്ഷിതമാണോ? മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി

കേരളം കുടിക്കുന്ന ചായ സുരക്ഷിതമാണോ? മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി

മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി; നിരോധിത നിറവും രാസവസ്തുക്കളും ഉപയോഗിച്ചതായി കണ്ടെത്തൽ

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള (TCPAK) സംഘടിപ്പിച്ച സെമിനാർ

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

Loading...