പുതിയ സാമ്പത്തിക വർഷത്തിന്(2024-2025) മുന്നോടിയായി ജി.എസ്.ടി. നികുതിദായകരായ വ്യാപാരികൾ ശ്രദ്ധിക്കേണ്ടവ

പുതിയ സാമ്പത്തിക വർഷത്തിന്(2024-2025) മുന്നോടിയായി ജി.എസ്.ടി. നികുതിദായകരായ വ്യാപാരികൾ ശ്രദ്ധിക്കേണ്ടവ

 തിരുവനന്തപുരം: ജി.എസ്.ടി. രജിസ്‌ട്രേഷൻ എടുത്തിട്ടുള്ള എല്ലാ വ്യാപാരികളും 2024-25 സാമ്പത്തിക വർഷത്തിൽ തങ്ങളുടെ വ്യാപാര ഇടപാടുകൾക്ക് അനുസൃതമായി, നിയമപരമായി പാലിക്കേണ്ടതായ വിവിധ നടപടിക്രമങ്ങളെ സംബന്ധിച്ച് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്:

 1 . ജി .എസ് .ടി നിയമ പ്രകാരം 2024 -2025 സാമ്പത്തിക വർഷം മുതൽ പുതുതായി കോമ്പോസിഷൻ സ്‌കീം തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന അർഹരായ നികുതിദായകർ , പ്രസ്തുത സ്‌കീം തിരഞ്ഞെടുക്കുവാൻ ഉള്ള ഓപ്ഷൻ, നിയമപ്രകാരം 31 മാർച്ച് 2024 നോ അതിന് മുൻപോ തന്നെ ഫയൽ ചെയ്യേണ്ടതാണ് . നിലവിൽ കോമ്പോസിഷൻ സ്‌കീം പ്രകാരം കച്ചവടം ചെയ്യുന്നവർക്ക് പുതുതായി ഇതിനു വേണ്ടി ഓപ്ഷൻ നൽകേണ്ടതില്ല. 

 2 . ജി.എസ്.ടി റൂൾ 46 (ബി) പ്രകാരം എല്ലാ നികുതിദായകരും പുതിയ സാമ്പത്തിക വർഷത്തിൽ യൂണീക്ക് ആയ തുടർ സീരീസ്സിൽ ഉള്ള ടാക്‌സ് ഇൻവോയ്‌സുകൾ ആണ് ഉപയോഗിക്കേണ്ടത് . വരും സാമ്പത്തിക വർഷത്തിൽ പ്രസ്തുത റൂൾ പ്രകാരമുള്ള നിയമപരമായ ബാധ്യത പാലിക്കപ്പെടുന്നുണ്ട് എന്ന് എല്ലാ നികുതിദായകരും ഉറപ്പ് വരുത്തേണ്ടതാണ് . 

 3. 2017 -2018 മുതൽ 2023-2024 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ ഏതെങ്കിലും ഒരു സാമ്പത്തിക വർഷത്തിൽ, ഒരു പാനിൽ (PAN ) രാജ്യമാകമാനമുള്ള ജി.എസ്.ടി രജിസ്‌ട്രേഷനുകളിലെയും മൊത്ത വാർഷിക വിറ്റ് വരവ് (Aggregate Turnover) 5 കോടി കടന്നിട്ടുള്ള നികുതിദായകർ നിബന്ധനകൾക്കനുസൃതമായി 2024 ഏപ്രിൽ 1 മുതൽ സാധനങ്ങളുടെയോ , സേവനങ്ങളുടെയോ സപ്ലയുമായി ബന്ധപ്പെട്ട എല്ലാ ബിസിനസ് - ടു- ബിസിനസ് ( B to B) ഇടപാടുകളിൽ നിർബന്ധമായും ഇ - ഇൻവോയ്‌സിങ് ചെയ്യേണ്ടതാണ് . ഇ-ഇൻവോയ്‌സിങ് ബാധ്യതയുള്ള വ്യാപാരി ഇ-ഇൻവോയ്‌സിങ് നടത്തിയില്ലെങ്കിൽ സ്വീകർത്താവിന് ഇൻപുട് ടാക്‌സ് ക്രെഡിറ്റിന് അർഹതയുണ്ടാവില്ല. പ്രസ്തുത പരിധിയിൽ വരുന്ന നിയമപരമായ ബാധ്യതയുള്ള എല്ലാ നികുതിദായകരും കർശനമായി ഇ -ഇൻവോയ്‌സുകൾ നൽകേണ്ടതും , അപ്രകാരം ചെയ്യാതിരുന്നാൽ ജി.എസ്.ടി നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ നഷ്ടപ്പെടുകയും , ശിക്ഷാ നടപടികൾ നേരിടേണ്ടി വരുകയും ചെയ്യും. 

 4. ജി.എസ്.ടി.ആർ -1 / 3-ബി റിട്ടേണുകൾ ഫയൽ ചെയ്യുന്ന നികുതിദായകർക്കുള്ള ത്രൈമാസ റിട്ടേൺ ഫയലിംഗ് സ്‌കീമായ ക്യു.ആർ.എം.പി (QRMP ) , 2024 -2025 സാമ്പത്തിക വർഷത്തെ ആദ്യ പാദം മുതൽ തന്നെ ( 2024 ഏപ്രിൽ 1 മുതൽ 2024 ജൂൺ 30 വരെ) പ്രയോജനപ്പെടുത്തുവാനുള്ള ഓപ്ഷൻ ഫയൽ ചെയ്യുവാനുള്ള അവസരം 2024 ഏപ്രിൽ 30 വരെ ജി.എസ്.ടി പോർട്ടലിൽ ലഭ്യമാണ്. നിലവിൽ ക്യു .ആർ .എം .പി (QRMP) സ്‌കീമിൽ ഉള്ളവർക്ക് സാധാരണ പോലെ പ്രതിമാസ റിട്ടേൺ ഫയൽ ചെയ്യുന്ന രീതിയിലേക്ക് മാറുവാനുള്ള സൗകര്യവും ഇതോടൊപ്പം ലഭ്യമാണ്. പാൻ (PAN) അടിസ്ഥാനമാക്കിയുള്ള 2023-24 സാമ്പത്തിക വർഷത്തെ മൊത്ത വിറ്റുവരവ് 5 കോടിയിൽ കവിയാത്തവർക്കാണ് 2024-25 സാമ്പത്തിക വർഷത്തിൽ ഈ സ്‌കീമിന്റെ ആനുകൂല്യത്തിനുള്ള അർഹത.

   5 . ഐ.ജി.എസ്.ടി (IGST ) അടയ്ക്കാതെ വിദേശ രാജ്യങ്ങളിലേക്കോ , സെസ്സ് യൂണിറ്റുകളിലേക്കോ , സാധനങ്ങളോ , സേവനങ്ങളോ കയറ്റുമതി ചെയ്യുന്ന എല്ലാ കയറ്റുമതിക്കാരും, എല്ലാ സാമ്പത്തിക വർഷവും കയറ്റുമതി നടത്തുന്നതിന് മുൻപ് തന്നെ ലെറ്റർ ഓഫ് അണ്ടർടേക്കിങ് ( LUT ) FORM GST RFD 11 കമ്മീഷണർ മുൻപാകെ ഫയൽ ചെയ്യേണ്ടതാണ് . ആയതിലേക്കായി 2024 -2025 സാമ്പത്തിക വർഷത്തെ ലെറ്റർ ഓഫ് അണ്ടർടേക്കിങ് ( LUT ) സമർപ്പിക്കുവാനുള്ള സൗകര്യം 01/04/2024 മുതൽ ജി.എസ്.ടി കോമൺ പോർട്ടലിൽ ലഭ്യമാകുന്നതാണ് . മേൽ പ്രകാരമുള്ള കയറ്റുമതി നടത്തുന്നവർ വീഴ്ച വരാതെ പ്രസ്തുത സൗകര്യം പ്രയോജനപ്പെടുത്തേണ്ടതാണ് .

 മേൽ സൂചിപ്പിച്ചിരിക്കുന്നവ, ബന്ധപ്പെട്ട എല്ലാ നികുതിദായകരും സമയബന്ധിതമായി പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണർ അറിയിച്ചു.

Also Read

ജിഎസ്‌ടി വകുപ്പിൽ വമ്പൻ അഴിച്ചുപണി സൂചന: ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ജിഎസ്‌ടി വകുപ്പിൽ വമ്പൻ അഴിച്ചുപണി സൂചന: ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ലയൺസ് ജംഗിൾ പാർക്കിൽ അഞ്ചുവയസ്സുകാരന്റെ മരണം; ലയൺസ് സ്ഥാപനത്തിനെതിരെയും സ്കൂൾ അധികൃതർക്കെതിരെയും ഗുരുതര ആരോപണങ്ങൾ

ലയൺസ് ജംഗിൾ പാർക്കിൽ അഞ്ചുവയസ്സുകാരന്റെ മരണം; ലയൺസ് സ്ഥാപനത്തിനെതിരെയും സ്കൂൾ അധികൃതർക്കെതിരെയും ഗുരുതര ആരോപണങ്ങൾ

ആവശ്യമായ ലൈസൻസും സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് പാർക്ക് പ്രവർത്തിച്ചതെന്നാണ് കണ്ടെത്തൽ.

മാനദണ്ഡങ്ങൾ പാലിക്കാതെ സ്‌കൂളുകൾക്ക് ഈ വർഷം പ്രവർത്തനാനുമതി ഇല്ല: സർക്കാർ കർശന നിലപാട് വേണം

മാനദണ്ഡങ്ങൾ പാലിക്കാതെ സ്‌കൂളുകൾക്ക് ഈ വർഷം പ്രവർത്തനാനുമതി ഇല്ല: സർക്കാർ കർശന നിലപാട് വേണം

സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി ആവശ്യമായി

ജി.എസ്.ടി പോർട്ടൽ തകരാർ: 3B ഫയലിംഗിന് ഒരു ദിവസത്തെ സമയം നീട്ടൽ പരിഗണനയിൽ – നികുതിദായകർക്ക് ആശ്വാസ സൂചന

₹1,825 കോടി ജിഎസ്ടി റിഫണ്ട് തട്ടിപ്പ്: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ – രാജ്യത്താകെ അന്വേഷണം വ്യാപകം

₹1,825 കോടി ജിഎസ്ടി റിഫണ്ട് തട്ടിപ്പ്: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ – രാജ്യത്താകെ അന്വേഷണം വ്യാപകം

₹1,825 കോടി ജിഎസ്ടി റിഫണ്ട് തട്ടിപ്പ്: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ – രാജ്യത്താകെ അന്വേഷണം വ്യാപകം

Loading...