വാഗ്ദാനം ചെയ്ത വിനോദയാത്ര നടന്നില്ല, ടൂർ ഓപ്പറേറ്റർ 1.91 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി : മലബാർ ടൂർസ് ആൻഡ് ട്രാവെൽസ് ഏജൻസിയിലാണ് ഫാമിലി ടൂർ ബുക്ക് ചെയ്തത്.

വാഗ്ദാനം ചെയ്ത വിനോദയാത്ര നടന്നില്ല, ടൂർ ഓപ്പറേറ്റർ 1.91 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി : മലബാർ ടൂർസ് ആൻഡ് ട്രാവെൽസ് ഏജൻസിയിലാണ് ഫാമിലി ടൂർ ബുക്ക് ചെയ്തത്.

ഉഭയസമ്മത പ്രകാരം മാറ്റിവച്ച ടൂർ പ്രോഗ്രാമിന് പുതിയ തീയതി നൽകുന്നതിൽ വീഴ്ചവരുത്തിയ ടൂർ ഏജൻസി സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണ് അനുവർത്തിച്ചതെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.

എറണാകുളം മാമല സ്വദേശിയായ വിസി വി. പുലയത്ത്, കടവന്ത്രയിൽ പ്രവർത്തിക്കുന്ന മലബാർ ടൂർസ് ആൻഡ് ട്രാവെൽസ് എന്ന ഏജൻസിയിൽ 2018 ആഗസ്റ്റ് മാസത്തിലാണ് ഫാമിലി ടൂർ ബുക്ക് ചെയ്തത്. അമൃത്സർ , ഡൽഹി, ആഗ്ര ,ജയ്പൂർ, ചെന്നൈ സ്ഥലങ്ങളിലേക്കായാണ് ടൂർ ബുക്ക് ചെയ്തത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായ ശക്തമായ വെള്ളക്കെട്ട് മൂലം വിനോദയാത്ര റദ്ദാക്കി. ഉഭയസമ്മത പ്രകാരം തീരുമാനിക്കുന്ന തീയതിയിൽ ടൂർ പ്രോഗ്രാം നടത്താമെന്ന് എതിർ കക്ഷി സമ്മതിച്ചു. എന്നാൽ,കുട്ടികളുടെ പരീക്ഷകാരണം പരാതിക്കാരന് പുതുക്കിയ തീയതിയിൽ ടൂറിന് പോകാൻ കഴിഞ്ഞില്ല. പിന്നീട് കോവിഡ് മൂലം രണ്ടുവർഷത്തേക്ക് യാത്ര അസാധ്യമായി. 2022 ജനുവരിയിൽ യാത്രാവിലക്ക് നീക്കിയപ്പോൾ പരാതിക്കാർ എതിർകക്ഷിയെ സമീപിക്കുകയും, കത്തുകൾ അയയ്ക്കുകയും ചെയ്തു. എന്നാൽ പണം തിരികെ നൽകാനോ, പുതിയ യാത്രാതീയതി നൽകാനോ എതിർകക്ഷികൾ തയ്യാറായില്ല. വാഗ്ദാനം ചെയ്ത സേവനം നൽകിയില്ലെന്ന് പരാതിപ്പെട്ടാണ് പരാതിക്കാരൻ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്.

ഉപഭോക്താവിന്റെ അവകാശത്തിന്റെ ലംഘനവും അധാർമികവും നിയമവിരുദ്ധവുമായ പ്രവർത്തനവുമാണ് ടൂർ ഏജൻസിയുടെ ഭാഗത്ത്‌ നിന്നും ഉണ്ടായതെന്ന് വിലയിരുത്തിയ കോടതി, ടൂർ പ്രോഗ്രാമിനായി നൽകിയ 1,61,200/- രൂപയും 30,000/- രൂപ നഷ്ടപരിഹാരം, കോടതി ചെലവ് ഇനങ്ങളിലും 45 ദിവസത്തിനകം പരാതിക്കാരന് നൽകാൻ ഡി.ബി ബിനു അധ്യക്ഷനും, വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് എതിർകക്ഷികൾക്ക് നിർദ്ദേശം നൽകി

പരാതിക്കാർക്ക് വേണ്ടി അഡ്വക്കേറ്റ് പി.ടി ജോസ് കോടതിയിൽ ഹാജരായി.

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...

https://chat.whatsapp.com/BVCuJEGztjZEOH43iPSHhA

Also Read

ജിഎസ്‌ടി വകുപ്പിൽ വമ്പൻ അഴിച്ചുപണി സൂചന: ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ജിഎസ്‌ടി വകുപ്പിൽ വമ്പൻ അഴിച്ചുപണി സൂചന: ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ലയൺസ് ജംഗിൾ പാർക്കിൽ അഞ്ചുവയസ്സുകാരന്റെ മരണം; ലയൺസ് സ്ഥാപനത്തിനെതിരെയും സ്കൂൾ അധികൃതർക്കെതിരെയും ഗുരുതര ആരോപണങ്ങൾ

ലയൺസ് ജംഗിൾ പാർക്കിൽ അഞ്ചുവയസ്സുകാരന്റെ മരണം; ലയൺസ് സ്ഥാപനത്തിനെതിരെയും സ്കൂൾ അധികൃതർക്കെതിരെയും ഗുരുതര ആരോപണങ്ങൾ

ആവശ്യമായ ലൈസൻസും സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് പാർക്ക് പ്രവർത്തിച്ചതെന്നാണ് കണ്ടെത്തൽ.

മാനദണ്ഡങ്ങൾ പാലിക്കാതെ സ്‌കൂളുകൾക്ക് ഈ വർഷം പ്രവർത്തനാനുമതി ഇല്ല: സർക്കാർ കർശന നിലപാട് വേണം

മാനദണ്ഡങ്ങൾ പാലിക്കാതെ സ്‌കൂളുകൾക്ക് ഈ വർഷം പ്രവർത്തനാനുമതി ഇല്ല: സർക്കാർ കർശന നിലപാട് വേണം

സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി ആവശ്യമായി

ജി.എസ്.ടി പോർട്ടൽ തകരാർ: 3B ഫയലിംഗിന് ഒരു ദിവസത്തെ സമയം നീട്ടൽ പരിഗണനയിൽ – നികുതിദായകർക്ക് ആശ്വാസ സൂചന

₹1,825 കോടി ജിഎസ്ടി റിഫണ്ട് തട്ടിപ്പ്: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ – രാജ്യത്താകെ അന്വേഷണം വ്യാപകം

₹1,825 കോടി ജിഎസ്ടി റിഫണ്ട് തട്ടിപ്പ്: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ – രാജ്യത്താകെ അന്വേഷണം വ്യാപകം

₹1,825 കോടി ജിഎസ്ടി റിഫണ്ട് തട്ടിപ്പ്: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ – രാജ്യത്താകെ അന്വേഷണം വ്യാപകം

Loading...