സംസ്ഥാനത്തെ എല്ലാ സര്‍കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും ബാങ്ക് അകൗണ്ടുകളിലെ പണം ട്രഷറിയിലേക്ക് മാറ്റണമെന്നാണ് ധനവകുപ്പിന്റെ കര്‍ശന നിര്‍ദേശം.

സംസ്ഥാനത്തെ എല്ലാ സര്‍കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും ബാങ്ക് അകൗണ്ടുകളിലെ പണം  ട്രഷറിയിലേക്ക് മാറ്റണമെന്നാണ് ധനവകുപ്പിന്റെ കര്‍ശന നിര്‍ദേശം.

സര്‍കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും ബാങ്ക് അകൗണ്ടുകളിലെ പണം ട്രഷറിയിലേക്ക് മാറ്റാന്‍ നിര്‍ദേശം; പാലിക്കാത്ത ഉദ്യോഗസ്ഥരില്‍നിന്ന് പലിശയടക്കം ഈടാക്കുമെന്ന് മുന്നറിയിപ്പ്

ബാങ്കുകളിലെ തുക ട്രഷറിയിലേക്ക് മാറ്റാന്‍ നിര്‍ദേശം. സംസ്ഥാനത്തെ എല്ലാ സര്‍കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും ബാങ്ക് അകൗണ്ടുകളിലെ പണം മാര്‍ച് 20നുള്ളില്‍ ട്രഷറിയിലേക്ക് മാറ്റണമെന്നാണ് ധനവകുപ്പിന്റെ കര്‍ശന നിര്‍ദേശം.

വിവിധതരത്തിലുള്ള ചിലവുകള്‍ക്കായും മുന്‍കൂറായും സര്‍കാര്‍ വകുപ്പുകള്‍, ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവ ട്രഷറിയില്‍നിന്ന് പിന്‍വലിച്ച്‌ ബാങ്കില്‍ സൂക്ഷിക്കുന്ന പണമാണ് തിരിച്ചടയ്‌ക്കേണ്ടത്. പണം പിന്‍വലിച്ച ട്രഷറി അകൗണ്ടിലേക്ക് തന്നെ തിരികെ പണം തിരിച്ചടയ്ക്കണം.

ഈ വര്‍ഷം കഴിഞ്ഞില്ലെങ്കില്‍ അടുത്ത വര്‍ഷം ചിലവിടാമെന്ന് കരുതിയാണ് വകുപ്പുകളും സ്ഥാപനങ്ങളും പണം ബാങ്ക് അകൗണ്ടില്‍ സൂക്ഷിക്കുന്നത്. എന്നാല്‍, ഇതു കേരള ഫിനാന്‍ഷ്യല്‍ കോഡിന് വിരുദ്ധമാണെന്ന് ധനവകുപ്പ് ചൂണ്ടിക്കാട്ടി. പാലിക്കാത്ത ഉദ്യോഗസ്ഥരില്‍നിന്ന് പലിശയടക്കം ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്. 

സര്‍കാരില്‍നിന്ന് സ്വീകരിക്കുന്ന പണം അതേ സാമ്ബത്തികവര്‍ഷം ചിലവിടണം. ഇല്ലെങ്കില്‍ തിരികെ നല്‍കി ക്രമപ്പെടുത്തണമെന്ന് ധനവകുപ്പ് വ്യക്തമാക്കി. സാമ്ബത്തിക വര്‍ഷം തീരാന്‍ ഒരു മാസം മാത്രം ശേഷിക്കെ പദ്ധതിച്ചെലവുകള്‍ക്ക് പണമില്ലാതെ സാമ്ബത്തികമായി ബുദ്ധിമുട്ടുകയാണ് സര്‍കാര്‍. ഇതിനിടെയാണ് പുതിയ നീക്കം

Also Read

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

Loading...