മേരാ ബില്‍ മേരാ അധികാര്' പദ്ധതി അവതരിപ്പിച്ച്‌ കേന്ദ്രം : നറുക്കെടുപ്പിലെ വിജയികള്‍ക്ക് 10,000 രൂപ മുതല്‍ ഒരു കോടി രൂപ വരെ ക്യാഷ് റിവാര്‍ഡുകള്‍

മേരാ ബില്‍ മേരാ അധികാര്' പദ്ധതി അവതരിപ്പിച്ച്‌ കേന്ദ്രം : നറുക്കെടുപ്പിലെ വിജയികള്‍ക്ക് 10,000 രൂപ മുതല്‍ ഒരു കോടി രൂപ വരെ ക്യാഷ് റിവാര്‍ഡുകള്‍

ഓരോ തവണ സാധനം വാങ്ങുമ്ബോഴും ബില്ലുകള്‍ ചോദിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 'മേരാ ബില്‍ മേരാ അധികാര്' പദ്ധതി അവതരിപ്പിച്ച്‌ കേന്ദ്രം.

മേരാ ബില്‍ മേരാ അധികാര്‍ മൊബൈല്‍ ആപ്പില്‍ ജി.എസ്.ടി ബില്‍ അപ്‌ലോഡ് ചെയ്യുന്നവര്‍ക്ക് സമ്മാനവും വാഗ്ദാനം ചെയ്തിട്ടുണ്ട്. 10,000 രൂപ മുതല്‍ ഒരു കോടി രൂപ വരെ ക്യാഷ് റിവാര്‍ഡുകള്‍ ആണ് ലഭിക്കുക.

സെൻട്രല്‍ ബോര്‍ഡ് ഓഫ് ഇൻഡെറക്‌ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് പ്രഖ്യാപിച്ചത് പ്രകാരം ആറ് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഈ പദ്ധതി സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കും. ഹരിയാന, അസം, ഗുജറാത്ത് സംസ്ഥാനങ്ങളിലും ദാദ്ര & നഗര്‍ ഹവേലി, ദാമൻ & ദിയു, പുതുച്ചേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലും സ്കീം ആരംഭിക്കും

മൊത്തക്കച്ചവടക്കാരോ ചില്ലറ വ്യാപാരികളോ ചരക്ക് സേവന നികുതി (ജിഎസ്ടി) പ്രകാരം രജിസ്റ്റര്‍ ചെയ്ത് ഉപഭോക്താക്കള്‍ക്ക് നല്‍കിയിട്ടുള്ള എല്ലാ ഇൻവോയ്സുകളും അപ്‌ലോഡ് ചെയ്യാം. പ്രതിമാസ, ത്രൈമാസ നറുക്കെടുപ്പിലെ വിജയികള്‍ക്ക് 10,000 രൂപ മുതല്‍ ഒരു കോടി രൂപ വരെ ക്യാഷ് റിവാര്‍ഡുകള്‍ ലഭിക്കാനുള്ള അവസരമുണ്ട്.

നറുക്കെടുപ്പില്‍ ഒരു ഇൻവോയ്‌സ് പരിഗണിക്കപ്പെടണമെങ്കില്‍, കുറഞ്ഞത് 200 രൂപയുടെയെങ്കിലും ബില്ലായിരിക്കണം അത്. സെപ്‌റ്റംബര്‍ മുതല്‍ ഓരോ വ്യക്തിക്കും പ്രതിമാസം പരമാവധി 25 ഇൻവോയ്‌സുകള്‍ അപ്‌ലോഡ് ചെയ്യാൻ അവസരമുണ്ട്. അപ്‌ലോഡ് ചെയ്‌ത ഇൻവോയ്‌സില്‍ വില്‍പ്പനക്കാരന്റെ GSTIN, ഇൻവോയ്‌സ് നമ്ബര്‍, അടച്ച തുക, നികുതി തുക എന്നിവ പോലുള്ള അവശ്യ വിശദാംശങ്ങള്‍ അടങ്ങിയിരിക്കണം.

ജിഎസ്ടി വെട്ടിപ്പ് നേരിടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ നടപടി. 5 കോടിയില്‍ കൂടുതലുള്ള വാര്‍ഷിക വിറ്റുവരവുള്ള എല്ലാ ബിസിനസ്-ടു-ബിസിനസ് ഇടപാടുകള്‍ക്കും സര്‍ക്കാര്‍ ഇ-ഇൻവോയ്‌സുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Also Read

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

Loading...