കടം കൊടുത്ത പണം തിരികെ ചോദിക്കുന്ന സമയത്ത് ഒരു വ്യക്തിയെ വാക്കാലോ ശാരീരികമായോ ഭീഷണിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നില്ലെന്ന് ബാങ്കുകള്‍ ഉറപ്പാക്കണം; ആര്‍ബിഐ

കടം കൊടുത്ത പണം തിരികെ ചോദിക്കുന്ന സമയത്ത് ഒരു വ്യക്തിയെ വാക്കാലോ ശാരീരികമായോ ഭീഷണിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നില്ലെന്ന് ബാങ്കുകള്‍ ഉറപ്പാക്കണം; ആര്‍ബിഐ

വായ്പാ തുക തിരികെ ലഭിക്കാന്‍ അന്യായമായ മാര്‍ഗങ്ങള്‍ സ്വീകരിക്കരുത് എന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി ആര്‍ബിഐ.

ലോണ്‍ റിക്കവറി ഏജന്റുമാര്‍ക്കുള്ള നിയമങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ് ആര്‍ബിഐ. വായ്പാ തുക തിരികെ വാങ്ങുന്ന സമയത്ത് ഏജന്റുമാര്‍ വായ്പയെടുക്കുന്നവരെ ഉപദ്രവിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ബാങ്കുകളോട് ആര്‍ബിഐ ആവശ്യപ്പെട്ടു.

കടം കൊടുത്ത പണം തിരികെ ചോദിക്കുന്ന സമയത്ത് ഒരു വ്യക്തിയെ വാക്കാലോ ശാരീരികമായോ ഭീഷണിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നില്ലെന്ന് ബാങ്കുകള്‍ ഉറപ്പാക്കണം. വായ്പാ തിരികെ ശേഖരിക്കുന്ന ഏജന്റുമാരുടെ പ്രവര്‍ത്തനങ്ങളില്‍ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ആര്‍ബിഐയുടെ നടപടി.

വായ്പ തുക തിരികെ ലഭിക്കാന്‍ ഇടപാടുകാരോട് അസഭ്യം പറയുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ കടുത്ത രീതികള്‍ സ്വീകരിക്കരുത് എന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ് കഴിഞ്ഞ പണ നയ യോഗം കഴിഞ്ഞ ശേഷം അറിയിച്ചിരുന്നു. ഇങ്ങനെ കടുത്ത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന ലോണ്‍ റിക്കവറി ഏജന്റുമാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

ആര്‍ബിഐ നിയന്ത്രിത സ്ഥാപനങ്ങളുടെ കാര്യത്തില്‍ നേരിട്ട് ശ്രദ്ധയുണ്ടാകുമെന്നും. ആര്‍ബിഐയുടെ നിയന്ത്രണത്തിലല്ലാത്ത സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചാല്‍ നിയമ നിര്‍വ്വഹണ സംവിധാനത്തിലൂടെ നടപടികള്‍ സ്വീകരിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ഇത്തരം പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ബാങ്കുകള്‍ക്ക് ബോധവല്‍ക്കരണം നല്‍കിയിട്ടുണ്ടെന്നും ആവശ്യമായ നടപടികള്‍ ബാങ്കില്‍ നിന്നും തന്നെ ഉണ്ടാകും. ഈ വിഷയത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്താന്‍ ഞങ്ങള്‍ എല്ലാ വായ്പക്കാരോടും ബാങ്കുകളോടും ആവശ്യപ്പെടുകയാണെന്നും ജൂണില്‍ ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞിരുന്നു

ബാങ്കുകള്‍, നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്ബനികള്‍, സഹകരണ ബാങ്കുകള്‍, ഹൗസിംഗ് ഫിനാന്‍സ് എന്നീ കമ്ബനികളിലെ റിക്കവറി ഏജന്റുമാര്‍ വായ്പയെടുക്കുന്നവരെ പരസ്യമായി അവഹേളിക്കുന്നതോ മൊബൈലിലൂടെയോ സോഷ്യല്‍ മീഡിയയിലൂടെയോ അനുചിതമായ സന്ദേശങ്ങള്‍ അയക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ബാങ്കുകളോട് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

കടം വാങ്ങുന്നവരെ രാവിലെ 8:00 മണിക്ക് മുമ്ബും വൈകുന്നേരം 7:00 ന് ശേഷവും വിളിക്കുന്നത് ഒഴിവാക്കണം. കാലഹരണപ്പെട്ട വായ്പകള്‍ വീണ്ടെടുക്കുന്നതിനും തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഇടപാടുകള്‍ നടത്തരുത് എന്നും ആര്‍ബിഐ പറയുന്നു.

ചൈനീസ് വായ്പാ ആപ്പ് തട്ടിപ്പിനെത്തുടര്‍ന്ന് ഡിജിറ്റല്‍ വായ്പ നല്‍കുന്നവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ആര്‍ബിഐ കര്‍ശനമായി പ്രതികരിച്ചു. തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ഡിജിറ്റല്‍ വായ്പ നല്‍കുന്നവര്‍ക്കായി പുതിയ നിയമങ്ങള്‍ ആര്‍ബിഐ പുറത്തിറക്കി.

Also Read

റസ്റ്റോറന്റുകളിലെ വൻ ജിഎസ്ടി വെട്ടിപ്പ് : "ഓപ്പറേഷൻ ഹണിഡ്യൂക്സ്” — സംസ്ഥാന വ്യാപകമായി ഇന്റലിജൻസ്  വിഭാഗങ്ങളുടെ റെയ്ഡ്

റസ്റ്റോറന്റുകളിലെ വൻ ജിഎസ്ടി വെട്ടിപ്പ് : "ഓപ്പറേഷൻ ഹണിഡ്യൂക്സ്” — സംസ്ഥാന വ്യാപകമായി ഇന്റലിജൻസ് വിഭാഗങ്ങളുടെ റെയ്ഡ്

സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ഏറ്റവും വിപുലമായ സംയുക്ത റെയ്ഡുകളിലൊന്നായി മാറി

സ്റ്റാമ്പ് ചാർജുകൾ കുത്തനെ ഉയർന്നു: എഗ്രിമെൻ്റ്, റെന്റ്–ലീസ് കരാറുകൾ, റിലീസ് ഡീഡുകൾ — എല്ലാം പുതുക്കിയ നിരക്കിൽ!

സ്റ്റാമ്പ് ചാർജുകൾ കുത്തനെ ഉയർന്നു: എഗ്രിമെൻ്റ്, റെന്റ്–ലീസ് കരാറുകൾ, റിലീസ് ഡീഡുകൾ — എല്ലാം പുതുക്കിയ നിരക്കിൽ!

ജി.എസ്.ടി. രജിസ്ട്രേഷൻ, ട്രേഡ് ലൈസൻസ് അപേക്ഷകളും തടസ്സപ്പെടാൻ സാധ്യതയുണ്ട്

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇഡിയുടെ റെയ്ഡ്: 17 ഇടങ്ങളിൽ ഒരേസമയം റെയ്ഡ്

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇഡിയുടെ റെയ്ഡ്: 17 ഇടങ്ങളിൽ ഒരേസമയം റെയ്ഡ്

ഇന്ന് പുലർച്ചെ ആരംഭിച്ച റെയ്ഡ് എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം, കോയമ്പത്തൂർ ഉൾപ്പെടെ അഞ്ച് ഇടങ്ങളിൽ

നികുതി നോട്ടീസുകൾ നേരെ കോടതിയിലല്ല, ആദ്യം അപ്പീൽ വഴിയിലേക്ക് — ഡൽഹി ഹൈക്കോടതിയുടെ കടുത്ത മുന്നറിയിപ്പ്

നികുതി നോട്ടീസുകൾ നേരെ കോടതിയിലല്ല, ആദ്യം അപ്പീൽ വഴിയിലേക്ക് — ഡൽഹി ഹൈക്കോടതിയുടെ കടുത്ത മുന്നറിയിപ്പ്

ആദായനികുതി നിയമം വിലയിരുത്തലിനും പുനർമൂല്യനിർണ്ണയത്തിനും മതിയായ പരിഹാര സംവിധാനം നൽകുന്നുണ്ട്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

രജിസ്ട്രാർക്ക് സംഘടനാ ഭാരവാഹികൾക്കെതിരെ വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്താനും, കോടതിയിൽ നടപടി സ്വീകരിക്കാനും അധികാരം ലഭിക്കും

Loading...