ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് പ്രതീക്ഷ.- നികുതി ഇളവ് പരിധി രണ്ടര ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷമാക്കി ഉയര്‍ത്തിയേക്കും

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് പ്രതീക്ഷ. നികുതി സംവിധാനത്തില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടായേക്കും. നികുതി ഇളവ് പരിധി രണ്ടര ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷമാക്കി ഉയര്‍ത്തിയേക്കുമെന്ന് കരുതുന്നു. 60 വയസിന് മുകളിലുള്ളവര്‍ക്ക് 3.5 ലക്ഷവും 80 വയസിന് മുകളിലുള്ളവര്‍ക്ക് 5.5 ലക്ഷവുമായി പരിധി ഉയര്‍ത്തിയേക്കുമെന്നാണ് പ്രതീക്ഷ.

80സി സെക്ഷന്‍ പരിധിയും വര്‍ധിപ്പിക്കാനാണ് സാധ്യത. വ്യക്തികളുടെ ചെലവുകളും നിക്ഷേപങ്ങളും പരിഗണിച്ച്‌ നികുതിയില്‍ ഇളവ് നല്‍കുന്നതാണ് ഈ സെക്ഷന്‍. ജീവിത ചെലവ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നികുതി കുറയ്ക്കുന്ന പരിധി വര്‍ധിപ്പിക്കും. ഇത് ഒന്നര ലക്ഷത്തില്‍ നിന്ന് രണ്ടു ലക്ഷം രൂപയിലേക്ക് വര്‍ധിപ്പിക്കാനാണ് സാധ്യത. ഇത് വ്യക്തികള്‍ക്ക് കൈയ്യില്‍ കൂടുതല്‍ പണം ലഭിക്കാനും ചെലവഴിക്കാനും സഹായിക്കും.

സ്റ്റാന്റേര്‍ഡ് ഡിഡക്ഷന്‍ പരിധിയും വര്‍ധിപ്പിക്കുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷമാണ് ഈ നികുതി കുറയ്ക്കല്‍ സമ്ബ്രദായം സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. നിലവില്‍ 40000 രൂപയാണ് പരിധി. ഇത് 70000 രൂപയായി വര്‍ധിപ്പിച്ചേക്കാം. കൂടാതെ ജോലിയുള്ള വ്യക്തികള്‍ക്ക് ആശ്വാസമായി ഡേ കെയറുകള്‍ക്കുള്ള പ്രത്യേക ചെലവുകള്‍ അനുവദിച്ചേക്കും. ജോലിക്കു പോകുന്ന ദമ്ബതികള്‍ മക്കള്‍ സുരക്ഷിതരായിരിക്കാന്‍ ഡേ കെയറുകളില്‍ ഏല്‍പ്പിക്കുന്ന രീതി വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് ഇതിനുള്ള ചെലവ് സര്‍ക്കാര്‍ ശമ്ബളക്കാര്‍ക്ക് അനുവദിക്കാന്‍ ആലോചിക്കുന്നത്.

ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. പീയൂഷ് ഗോയലിന്റെ ആദ്യ ബജറ്റാണിത്. അരുണ്‍ ജെയ്റ്റ്‌ലിക്ക് പകരം ചുമതലയേറ്റതാണ് പീയുഷ് ഗോയല്‍. ശമ്ബളക്കാര്‍ക്ക് വേണ്ടി പ്രത്യേക നികുതി ഇളവുകള്‍ ഉണ്ടാകുമെന്നാണ് ധനമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Also Read

റസ്റ്റോറന്റുകളിലെ വൻ ജിഎസ്ടി വെട്ടിപ്പ് : "ഓപ്പറേഷൻ ഹണിഡ്യൂക്സ്” — സംസ്ഥാന വ്യാപകമായി ഇന്റലിജൻസ്  വിഭാഗങ്ങളുടെ റെയ്ഡ്

റസ്റ്റോറന്റുകളിലെ വൻ ജിഎസ്ടി വെട്ടിപ്പ് : "ഓപ്പറേഷൻ ഹണിഡ്യൂക്സ്” — സംസ്ഥാന വ്യാപകമായി ഇന്റലിജൻസ് വിഭാഗങ്ങളുടെ റെയ്ഡ്

സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ഏറ്റവും വിപുലമായ സംയുക്ത റെയ്ഡുകളിലൊന്നായി മാറി

സ്റ്റാമ്പ് ചാർജുകൾ കുത്തനെ ഉയർന്നു: എഗ്രിമെൻ്റ്, റെന്റ്–ലീസ് കരാറുകൾ, റിലീസ് ഡീഡുകൾ — എല്ലാം പുതുക്കിയ നിരക്കിൽ!

സ്റ്റാമ്പ് ചാർജുകൾ കുത്തനെ ഉയർന്നു: എഗ്രിമെൻ്റ്, റെന്റ്–ലീസ് കരാറുകൾ, റിലീസ് ഡീഡുകൾ — എല്ലാം പുതുക്കിയ നിരക്കിൽ!

ജി.എസ്.ടി. രജിസ്ട്രേഷൻ, ട്രേഡ് ലൈസൻസ് അപേക്ഷകളും തടസ്സപ്പെടാൻ സാധ്യതയുണ്ട്

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇഡിയുടെ റെയ്ഡ്: 17 ഇടങ്ങളിൽ ഒരേസമയം റെയ്ഡ്

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇഡിയുടെ റെയ്ഡ്: 17 ഇടങ്ങളിൽ ഒരേസമയം റെയ്ഡ്

ഇന്ന് പുലർച്ചെ ആരംഭിച്ച റെയ്ഡ് എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം, കോയമ്പത്തൂർ ഉൾപ്പെടെ അഞ്ച് ഇടങ്ങളിൽ

നികുതി നോട്ടീസുകൾ നേരെ കോടതിയിലല്ല, ആദ്യം അപ്പീൽ വഴിയിലേക്ക് — ഡൽഹി ഹൈക്കോടതിയുടെ കടുത്ത മുന്നറിയിപ്പ്

നികുതി നോട്ടീസുകൾ നേരെ കോടതിയിലല്ല, ആദ്യം അപ്പീൽ വഴിയിലേക്ക് — ഡൽഹി ഹൈക്കോടതിയുടെ കടുത്ത മുന്നറിയിപ്പ്

ആദായനികുതി നിയമം വിലയിരുത്തലിനും പുനർമൂല്യനിർണ്ണയത്തിനും മതിയായ പരിഹാര സംവിധാനം നൽകുന്നുണ്ട്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

രജിസ്ട്രാർക്ക് സംഘടനാ ഭാരവാഹികൾക്കെതിരെ വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്താനും, കോടതിയിൽ നടപടി സ്വീകരിക്കാനും അധികാരം ലഭിക്കും

Loading...