ജി.എസ്.ടി.പഠനം ഇനി ക്ലബ്ബ് ഹൗസിലൂടെയാക്കി ടാക്സ് കൺസൾട്ടൻ്റ്സ്.

ജി.എസ്.ടി.പഠനം ഇനി ക്ലബ്ബ് ഹൗസിലൂടെയാക്കി ടാക്സ് കൺസൾട്ടൻ്റ്സ്.

ജി.എസ്.ടി. ആദായ നികുതി തുടങ്ങിയ നിയമങ്ങൾ കൂടുതൽ പേരിലേക്ക് പകർന്ന് നൽകുക എന്ന ദൗത്യവുമായി ടാക്സ് കൺസൾട്ടൻ്റ്സ് & പ്രാക്ടീഷ്ണേഴ്സ് അസോസിയേഷൻ കേരള (TCPAK) സംസ്ഥാന തലത്തിൽ TCPAK TALK - TAX PEOPLE എന്ന പേരിൽ ക്ലബ്ബ് ഹൗസിന് തുടക്കം കുറിച്ചു.

വ്യാപാരികളേയും ടാക്സ് പ്രൊഫഷണൽസിനേയും ഒരു പോലെ ആശങ്കയിലാക്കുന്ന നികുതി സംബന്ധമായ സംശയങ്ങൾക്കും, സാങ്കേതിക പ്രശ്നങ്ങൾക്കും വിദഗ്ദ ഉപദേശങ്ങളും, പരിഹാര നിർദ്ദേശങ്ങളും നൽകുന്ന ക്ലാസുകളും, ചർച്ചകളും ക്ലബ്ബ് ഹൗസിലൂടെ ലഭ്യമാകും. കൂടാതെ ടാക്സ് കൺസൾട്ടൻ്റന്മാർ നേരിടുന്ന മാനസിക പിരിമുറുക്കത്തിന് അയവ് നൽകാനും, ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ പരിഹരിക്കാനും TAX PEOPLE ക്ലബ്ബ് ഹൗസിലൂടെ ടി.സി.പി.എ.കെ നടപ്പാക്കുന്ന ആരോഗ്യകരണം പദ്ധതിയിൽ ആരോഗ്യരംഗത്തെ എല്ലാ ശാഖകളിലുമുള്ള വിദഗ്ദർ പങ്കെടുക്കുന്ന ചർച്ചകളും ക്ലാസുകളും തുടർച്ചയായി ഉണ്ടാകും. കലാ-സാഹിത്യ-രചനാ

വിഷയങ്ങൾ പ്രോത്സാഹിപ്പിക്കാനും അവതരിപ്പിക്കാനുമുള്ള വേദിയാക്കി TAX PEOPLE ക്ലബ്ബ് ഹൗസിനെ മാറ്റും. 

നികുതി പ്രൊഫഷണൽസിനായി ക്ലബ്ബ് ഹൗസ് ആരംഭിക്കുന്ന ആദ്യ സംഘടനയാണ് ടി.സി.പി.എ.കെ.

ക്ലബ്ബ് ഹൗസിലൂടെ നടന്ന ഉൽഘാടന ചടങ്ങിൽ ടാക്‌സ് കൺസൾട്ടൻ്റ്സ് & പ്രാക്ടീ ഷ്ണേഴ്സ് അസോസിയേഷൻ കേരള, സംസ്ഥാന പ്രസിഡൻ്റ് എ.എൻ.പുരം ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദഗ്ദനും, കോളമിസ്റ്റും, മെഡിസിൻ വിഭാഗം പ്രൊഫസറുമായ ഡോ.ബി.പത്മകുമാർ ഉൽഘാടനം നിർവ്വഹിച്ചു. പ്രമുഖ നികുതി വിദഗ്ദനും, നികുതി പരിശീലകനുമായ അഡ്വ.കെ.എസ്.ഹരിഹരൻ മുഖ്യാഥിതിയായി. ജനറൽ സെക്രട്ടറി കെ.രവീന്ദ്രൻ, സംസ്ഥാന അക്കാഡമിക്ക് കൗൺസിൽ കൺവീനർ എ.എൻ.ശശിധരൻ, ട്രഷറർ ഇ.കെ.ബഷീർ, എം.ആർ.മണികണ്ഠൻ, അക്കാഡമിക്ക് കൗൺസിൽ അംഗങ്ങളായ വി.പ്രകാശൻ എം.ജയകുമാർ, രമേശൻ തൃപ്രയാർ, ജയചന്ദ്രൻ തൊടുപുഴ എന്നിവർ പ്രസംഗിച്ചു.

Also Read

റസ്റ്റോറന്റുകളിലെ വൻ ജിഎസ്ടി വെട്ടിപ്പ് : "ഓപ്പറേഷൻ ഹണിഡ്യൂക്സ്” — സംസ്ഥാന വ്യാപകമായി ഇന്റലിജൻസ്  വിഭാഗങ്ങളുടെ റെയ്ഡ്

റസ്റ്റോറന്റുകളിലെ വൻ ജിഎസ്ടി വെട്ടിപ്പ് : "ഓപ്പറേഷൻ ഹണിഡ്യൂക്സ്” — സംസ്ഥാന വ്യാപകമായി ഇന്റലിജൻസ് വിഭാഗങ്ങളുടെ റെയ്ഡ്

സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ഏറ്റവും വിപുലമായ സംയുക്ത റെയ്ഡുകളിലൊന്നായി മാറി

സ്റ്റാമ്പ് ചാർജുകൾ കുത്തനെ ഉയർന്നു: എഗ്രിമെൻ്റ്, റെന്റ്–ലീസ് കരാറുകൾ, റിലീസ് ഡീഡുകൾ — എല്ലാം പുതുക്കിയ നിരക്കിൽ!

സ്റ്റാമ്പ് ചാർജുകൾ കുത്തനെ ഉയർന്നു: എഗ്രിമെൻ്റ്, റെന്റ്–ലീസ് കരാറുകൾ, റിലീസ് ഡീഡുകൾ — എല്ലാം പുതുക്കിയ നിരക്കിൽ!

ജി.എസ്.ടി. രജിസ്ട്രേഷൻ, ട്രേഡ് ലൈസൻസ് അപേക്ഷകളും തടസ്സപ്പെടാൻ സാധ്യതയുണ്ട്

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇഡിയുടെ റെയ്ഡ്: 17 ഇടങ്ങളിൽ ഒരേസമയം റെയ്ഡ്

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇഡിയുടെ റെയ്ഡ്: 17 ഇടങ്ങളിൽ ഒരേസമയം റെയ്ഡ്

ഇന്ന് പുലർച്ചെ ആരംഭിച്ച റെയ്ഡ് എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം, കോയമ്പത്തൂർ ഉൾപ്പെടെ അഞ്ച് ഇടങ്ങളിൽ

നികുതി നോട്ടീസുകൾ നേരെ കോടതിയിലല്ല, ആദ്യം അപ്പീൽ വഴിയിലേക്ക് — ഡൽഹി ഹൈക്കോടതിയുടെ കടുത്ത മുന്നറിയിപ്പ്

നികുതി നോട്ടീസുകൾ നേരെ കോടതിയിലല്ല, ആദ്യം അപ്പീൽ വഴിയിലേക്ക് — ഡൽഹി ഹൈക്കോടതിയുടെ കടുത്ത മുന്നറിയിപ്പ്

ആദായനികുതി നിയമം വിലയിരുത്തലിനും പുനർമൂല്യനിർണ്ണയത്തിനും മതിയായ പരിഹാര സംവിധാനം നൽകുന്നുണ്ട്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

രജിസ്ട്രാർക്ക് സംഘടനാ ഭാരവാഹികൾക്കെതിരെ വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്താനും, കോടതിയിൽ നടപടി സ്വീകരിക്കാനും അധികാരം ലഭിക്കും

Loading...