ജി.എസ്​.ടി നഷ്ടപരിഹാരം അടുത്ത അഞ്ചുവര്‍ഷംകൂടി തുടരണമെന്ന് ആവശ്യപ്പെട്ട്​ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക്​ കത്തെഴുതി.

ജി.എസ്​.ടി നഷ്ടപരിഹാരം അടുത്ത അഞ്ചുവര്‍ഷംകൂടി തുടരണമെന്ന് ആവശ്യപ്പെട്ട്​ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക്​ കത്തെഴുതി.

തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്കുള്ള ജി.എസ്​.ടി നഷ്ടപരിഹാരം അടുത്ത അഞ്ചുവര്‍ഷംകൂടി തുടരണമെന്ന് ആവശ്യപ്പെട്ട്​ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക്​ കത്തെഴുതി

സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം തുടരണമെന്ന്​ ജൂണ്‍ അവസാനവാരം നടന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ കേരളവും മറ്റ് സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ന്യായമാണ്. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ അനുഭാവപൂര്‍വമായ ഇടപെടല്‍ ഉണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

നഷ്ടപരിഹാര കാലയളവ് ജൂണോടെ അവസാനിച്ചു. സംസ്ഥാനങ്ങളുടെ സാമ്ബത്തിക സ്ഥിതിയെ കാര്യമായി ബാധിക്കുന്ന വിഷയമാണിത്. 2017ല്‍ ജി.എസ്​.ടി നടപ്പാക്കിയപ്പോള്‍ അഞ്ചുവര്‍ഷത്തിനകം രാജ്യത്തെ നികുതിവ്യവസ്ഥയും നടപടികളും സ്ഥായിയാകുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും അതുണ്ടായില്ല. നഷ്ടപരിഹാരം അവസാനിപ്പിക്കുന്നത് സംസ്ഥാനങ്ങളുടെ ധനസ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്നും മുഖ്യമന്ത്രി കത്തില്‍ കൂട്ടിച്ചേര്‍ത്തു.

Also Read

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

രജിസ്ട്രാർക്ക് സംഘടനാ ഭാരവാഹികൾക്കെതിരെ വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്താനും, കോടതിയിൽ നടപടി സ്വീകരിക്കാനും അധികാരം ലഭിക്കും

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...