തിരഞ്ഞെടുപ്പ് ഒന്നു കഴിഞ്ഞോട്ടെ, കാത്തിരിക്കുകയാണ് എണ്ണക്കമ്പനികള്‍

തിരഞ്ഞെടുപ്പ് ഒന്നു കഴിഞ്ഞോട്ടെ, കാത്തിരിക്കുകയാണ് എണ്ണക്കമ്പനികള്‍

ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടവും തീരുന്ന മെയ് 19 മുതല്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരും. ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് അമേരിക്ക നിരോധനം ഏര്‍പ്പെടുത്തിയതോടെ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില ഉയരുകയാണ്. കഴിഞ്ഞ ദിവസം ഒരു ബാരലിന്റെ നിരക്ക് 75 ഡോളറിലേക്ക് ഉയര്‍ന്നിരുന്നു. ഈ സാഹചര്യമാണ് പെട്രോള്‍, ഡീസല്‍ വില കൂട്ടാന്‍ എണ്ണക്കമ്ബനികള്‍ക്ക് പ്രേരണയാകുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പിന്റെ സാഹചര്യമായതിനാല്‍ വില ഉയര്‍ത്താന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ട് വോട്ടെടുപ്പ് തീരുന്ന മെയ് 19 മുതല്‍ വില കാര്യമായി ഉയര്‍ത്താനുള്ള തീരുമാനത്തിലാണ് എണ്ണക്കമ്ബനികള്‍.

2018 -19ല്‍ ഇന്ത്യയുടെ മൊത്തം ക്രൂഡ് ഉപയോഗത്തിന്റെ 83.7 ശതമാനം ഇറക്കുമതി വഴിയായിരുന്നു. ഇതിന്റെ 10.6 ശതമാനം വാങ്ങിയത് ഇറാനില്‍ നിന്നായിരുന്നു. ഇറാനെതിരെ യു എസ് ഉപരോധം വന്നതോടെ ലോക വിപണിയിലെ സപ്ലൈ നാലു ശതമാനം കണ്ട് കുറഞ്ഞിട്ടുണ്ട്.ഇത് വിലക്കയറ്റത്തിന് വഴിയൊരുക്കും എന്നത് ഉറപ്പാണ്. അമേരിക്കയുടെ പ്രഖ്യാപനം വന്നതിനു ശേഷം ലോക മാര്‍ക്കറ്റില്‍ തുടര്‍ച്ചയായി വില വര്‍ദ്ധിക്കുന്നുണ്ട്.

കഴിഞ്ഞ ഒരു മാസത്തിലേറെയായി ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ സ്ഥിരമായി തുടരുകയാണ്. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം വില ഉയര്‍ത്താതെ പിടിച്ചു നിര്‍ത്തുകയായിരുന്നു. രാജ്യാന്തര മാര്‍ക്കറ്റില്‍ ക്രൂഡിന്റെ വില ഇക്കാലയളവില്‍ പത്തു ശതമാനം ഉയര്‍ന്നിരുന്നു. അതുകൊണ്ട് തിരഞ്ഞെടുപ്പ് കഴിയുന്ന അന്നു തന്നെ എണ്ണ വിതരണ കമ്ബനികള്‍ വില കുത്തനെ കൂട്ടുമെന്ന് സാമ്ബത്തിക മാധ്യമമായ ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Also Read

ഇ-വൗച്ചർ സംവിധാനം നടപ്പാക്കാൻ കേരള സർക്കാർ; സർക്കാർ ബിൽ നടപടിക്രമങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്നതിലേക്ക് സുപ്രധാന ചുവടുവെപ്പ്

ഇ-വൗച്ചർ സംവിധാനം നടപ്പാക്കാൻ കേരള സർക്കാർ; സർക്കാർ ബിൽ നടപടിക്രമങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്നതിലേക്ക് സുപ്രധാന ചുവടുവെപ്പ്

ധനകാര്യ (സ്ട്രീംലൈൻിംഗ്) വകുപ്പ് പുറപ്പെടുവിച്ച G.O.(P) No.69/2026/FIN, തീയതി 07.06.2026 പ്രകാരമാണ് ഉത്തരവ്.

ഇൻ്റേണൽ വിജിലൻസ് പോർട്ടൽ വരുന്നു; ഉദ്യോഗസ്ഥർക്കെതിരായ നടപടികൾക്ക് ഏകീകൃത ഡിജിറ്റൽ നിരീക്ഷണ സംവിധാനം

ഇൻ്റേണൽ വിജിലൻസ് പോർട്ടൽ വരുന്നു; ഉദ്യോഗസ്ഥർക്കെതിരായ നടപടികൾക്ക് ഏകീകൃത ഡിജിറ്റൽ നിരീക്ഷണ സംവിധാനം

അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ സുരക്ഷിതമായി റിപ്പോർട്ട് ചെയ്യുന്നതിനുള്ള സംവിധാനവും ഉൾപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

സഹകരണ മേഖലയിലെ അഴിമതിക്കെതിരെ ശക്തമായ നടപടി; 100 ദിന കർമ്മപദ്ധതിയിൽ ഭരണപരിഷ്‌കാരത്തിന് പ്രത്യേക പദ്ധതി

100 ദിന കർമ്മപദ്ധതിയിൽ ജിഎസ്‌ടിക്ക് ഇടമില്ലേ? സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് അവഗണിക്കപ്പെട്ടെന്ന വിലയിരുത്തൽ

100 ദിന കർമ്മപദ്ധതിയിൽ ജിഎസ്‌ടിക്ക് ഇടമില്ലേ? സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് അവഗണിക്കപ്പെട്ടെന്ന വിലയിരുത്തൽ

പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിരിക്കുന്ന https://100days.kerala.gov.in/ പോർട്ടലിൽ പ്രസിദ്ധീകരിച്ച പദ്ധതികൾ

സർവീസിലിരിക്കെ മരിക്കുന്ന സൂപ്പർന്യൂമററി ജീവനക്കാരുടെ ആശ്രിത നിയമനം: സർക്കാർ നിർണായക വിശദീകരണ ഉത്തരവ് പുറത്തിറക്കി

സർവീസിലിരിക്കെ മരിക്കുന്ന സൂപ്പർന്യൂമററി ജീവനക്കാരുടെ ആശ്രിത നിയമനം: സർക്കാർ നിർണായക വിശദീകരണ ഉത്തരവ് പുറത്തിറക്കി

സർക്കാർ ഉത്തരവ് പ്രകാരം 2026 മാർച്ച് 7-ന് പുറത്തിറക്കിയ ഉത്തരവിന് അതേ തീയതി മുതൽ പ്രാബല്യമുണ്ടാകും.

Loading...