തദ്ദേശ സ്ഥാപനങ്ങളിലെ പൊതുമരാമത്ത് പ്രവൃത്തികൾക്ക് ടെണ്ടർ എക്‌സസ് അനുവദിക്കും

തദ്ദേശ സ്ഥാപനങ്ങളിലെ പൊതുമരാമത്ത് പ്രവൃത്തികൾക്ക് ടെണ്ടർ എക്‌സസ് അനുവദിക്കും

തദ്ദേശ സ്ഥാപനങ്ങൾ നടപ്പാക്കുന്ന പൊതുമരാമത്ത് പ്രവൃത്തികൾക്ക് 10% വരെ ടെണ്ടർ എക്‌സസ് അനുവദിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഇതുവരെ ടെണ്ടർ ചെയ്യാത്ത 2022-23 സാമ്പത്തിക വർഷം നടപ്പിലാക്കുന്ന പദ്ധതികൾക്കാണ് വർധനവ് അനുവദിക്കുക. നിർമ്മാണ സാമഗ്രികളുടെ വിലവർധനവിനെ തുടർന്ന് നിശ്ചിത സമയത്ത് പ്രവൃത്തി പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്ന പരാതിയെ തുടർന്നാണ് നടപടി. ഇടുക്കി, വയനാട് ഉൾപ്പെടെയുള്ള മലയോരജില്ലകളിൽ പൊതുമരാമത്ത് പ്രവൃത്തികൾക്ക് കൂടുതൽ ചെലവ് വരുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് തീരുമാനമെടുത്തത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ലഭ്യമായ വികസന ഫണ്ട്, തനതുഫണ്ട് എന്നിവ ഇതിനായി വിനിയോഗിക്കാം. പൊതുമരാമത്ത് പ്രവർത്തികൾ ഗുണമേന്‍മ ഉറപ്പുവരുത്തി പൂർത്തിയാക്കാൻ ഈ തീരുമാനം സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു

Also Read

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

രജിസ്ട്രാർക്ക് സംഘടനാ ഭാരവാഹികൾക്കെതിരെ വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്താനും, കോടതിയിൽ നടപടി സ്വീകരിക്കാനും അധികാരം ലഭിക്കും

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...