നികുതി വെട്ടിപ്പ് തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കും - ധനമന്തി കെ.എൻ.ബാലഗോപാൽ.

നികുതി വെട്ടിപ്പ് തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കും - ധനമന്തി കെ.എൻ.ബാലഗോപാൽ.

തിരുവനന്തപുരം: സംസ്ഥാനത്ത്, ചില മേഖലകളിൽ വർദ്ധിച്ചു വരുന്നത് ഉൾപ്പെടെയുള്ള ജി.എസ്.ടി. വെട്ടിപ്പ് തടയാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ജി.എസ്.ടി. ദിനത്തോടനുബന്ധിച്ച് ടാക്സ് കൺസൾട്ടൻ്റ്സ് & പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള (TCPAK) തിരുവനന്തപുരം വൈ.എം.സി.എ. ഹാളിൽ നടത്തിയ "GST@5 KERALA TCPAK SEMINAR" ഉൽഘാടനം ചെയ്യുകയായിരുന്നു ധനമന്ത്രി. 

ആധുനികവും, നൂനതവുമായ നടപടിക്രമങ്ങളിലൂടെ എല്ലാതരം നികുതി വെട്ടിപ്പും കണ്ടു പിടിക്കാനും, സർക്കാരിന് ലഭിക്കേണ്ട നികുതി ഇടാക്കാനും, നികുതി വെട്ടിപ്പ് നടത്തുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിനും ആവശ്യമായ എല്ലാ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ധനമന്ത്രി മുന്നറിയിപ്പ് നൽകി.  കേന്ദ്ര സർക്കാരിൽ സംസ്ഥാനത്തിന് ലഭിച്ചുകൊണ്ടിരുന്ന ജി.എസ്.ടി. നഷ്ടപരിഹാരം നിലക്കുന്നതോടെ വരുമാന നഷ്ടം ഒഴിവാക്കാൻ, സർക്കാരിന് നിയമപരമായി  ലഭിക്കേണ്ട നികുതി അടപ്പിക്കാൻ ടാക്സ് പ്രൊഫഷണൽസ്, സർക്കാരിനൊപ്പം പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ടി. സി.പി.എ.കെ. സംസ്ഥാന പ്രസിഡൻ്റ് എ.എൻ.പുരം ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജി.എസ്.ടി. അഡീഷണൽ കമ്മീഷണർ (ജനറൽ) കെ.മധു, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.കെ.ജെ.ജോസഫ്, ജി.എസ്.ടി. സ്പെഷ്യൽ ഫാക്കൽറ്റി ചാർട്ടേഡ് അക്കൗണ്ടൻ്റ് എം.ഉണ്ണികൃഷ്ണൻ എന്നിവർ വിദഗ്ദ വിശകലനം നടത്തി. ജനറൽ സെക്രട്ടറി കെ.രവീന്ദ്രൻ, ട്രഷറർ ഇ.കെ.ബഷീർ എന്നിവർ പ്രസംഗിച്ചു.

Also Read

ഓപ്പറേഷൻ ഔറം; ജൂവലറികളിൽ ₹70 കോടിയുടെ വിറ്റുവരവ് വെട്ടിപ്പ് കണ്ടെത്തി, ₹2.87 കോടി നികുതിയും പിഴയും ഈടാക്കി

ജിഎസ്‌ടി വകുപ്പിൽ തന്ത്രപ്രധാന സ്ഥലംമാറ്റങ്ങൾക്ക് തുടക്കം; പേഴ്‌സണൽ ഡിവിഷനിലേക്ക് പുതിയ ഡെപ്യൂട്ടി കമ്മീഷണർ

വിഴിഞ്ഞത്ത് സമ്പൂർണ കയറ്റുമതി-ഇറക്കുമതി സേവനങ്ങൾ ആരംഭിക്കുന്നു; 'മിഷൻ സമുദ്ര'യ്ക്ക് ഔദ്യോഗിക തുടക്കം

വിഴിഞ്ഞത്ത് സമ്പൂർണ കയറ്റുമതി-ഇറക്കുമതി സേവനങ്ങൾ ആരംഭിക്കുന്നു; 'മിഷൻ സമുദ്ര'യ്ക്ക് ഔദ്യോഗിക തുടക്കം

സമ്പൂര്‍ണ എക്‌സിം (കയറ്റുമതി--ഇറക്കുമതി) പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് 18 മുതല്‍ ആരംഭിക്കും

ഇ-വൗച്ചർ സംവിധാനം നടപ്പാക്കാൻ കേരള സർക്കാർ; സർക്കാർ ബിൽ നടപടിക്രമങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്നതിലേക്ക് സുപ്രധാന ചുവടുവെപ്പ്

ഇ-വൗച്ചർ സംവിധാനം നടപ്പാക്കാൻ കേരള സർക്കാർ; സർക്കാർ ബിൽ നടപടിക്രമങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്നതിലേക്ക് സുപ്രധാന ചുവടുവെപ്പ്

ധനകാര്യ (സ്ട്രീംലൈൻിംഗ്) വകുപ്പ് പുറപ്പെടുവിച്ച G.O.(P) No.69/2026/FIN, തീയതി 07.06.2026 പ്രകാരമാണ് ഉത്തരവ്.

Loading...