ക്വാറി/മെറ്റൽ ക്രഷർ യൂണിറ്റുകളിൽ നടത്തിയ പരിശോധനയിൽ 2 .17 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി.

ക്വാറി/മെറ്റൽ ക്രഷർ യൂണിറ്റുകളിൽ  നടത്തിയ പരിശോധനയിൽ 2 .17  കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി.

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ 'ഓപ്പറേഷൻ പൃഥ്വി' എന്ന പേരിൽ സംസ്ഥാന വ്യാപകമായി ജൂൺ 28 മുതൽ ക്വാറി/മെറ്റൽ ക്രഷർ യൂണിറ്റുകളിൽ നടത്തിയ പരിശോധനയിൽ 2 .17 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി.

ഇന്റലിജൻസ് വിഭാഗം നടത്തിയ രഹസ്യാന്വേഷണങ്ങളുടെയും, ക്വാറികളിൽ നടക്കുന്ന വെട്ടിപ്പുകളെക്കുറിച്ച് സർക്കാരും, വിജിലൻസും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ 20 ഓളം ക്വാറികളിൽ ഒരേ സമയം പരിശോധന നടത്തിയത്. പല സ്ഥാപനങ്ങളും യഥാർത്ഥ വിറ്റു വരവിനേക്കാൾ വളരെ കുറഞ്ഞ തുകയാണ് റിട്ടേണുകളിൽ വെളിപ്പെടുത്തിയിരുന്നത്. ചില സ്ഥാപനങ്ങൾ നികുതി അടച്ചതിന്റെ രണ്ടിരട്ടി വരെ വെട്ടിപ്പ് നടത്തിയതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. അനർഹമായ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് എടുക്കൽ, ക്വാറി ഉത്പന്നങ്ങൾ എത്തിച്ച് നൽകുന്നതിന് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന വാഹന വാടകയിൽ നികുതി വെട്ടിക്കൽ തുടങ്ങിയവ പരിശോധനയിൽ കണ്ടെത്തി.

കേരള മൂല്യ വർദ്ധിത നികുതി നിയമ സമ്പ്രദായത്തിൽ കോമ്പൗണ്ടിങ് രീതിയാണ് മിക്കവാറും ക്വാറികൾ അനുവർത്തിച്ചു പോന്നിരുന്നത്. ഇത് പ്രകാരം വിറ്റുവരവ് എത്രയായാലും ഉപയോഗിക്കുന്ന ക്രഷറുകളുടെ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചിത നികുതി അടയ്ക്കണമായിരുന്നു. എന്നാൽ ചരക്ക് സേവന നികുതി നിയമത്തിൽ ഇത്തരം സമ്പ്രദായം നിലവിലില്ല. ഈ സാധ്യത മുതലെടുത്തതാണ് ക്വാറികൾ വ്യാപകമായ നികുതി വെട്ടിപ്പ് നടത്തിയത് .

ക്വാറി/മെറ്റൽ ക്രഷർ മേഖലയിലെ പരിശോധനകൾ ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കൂടുതൽ ശക്തമാക്കുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മിഷണർ അറിയിച്ചു.

Also Read

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

‘പുതുയുഗ കേരളം’ ലക്ഷ്യമിട്ട് വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്; മിഷൻ സമുദ്ര, തെക്കൻ കേരള എക്കോണമി കോറിഡോർ ഉൾപ്പെടെ വൻ പ്രഖ്യാപനങ്ങൾ

‘പുതുയുഗ കേരളം’ ലക്ഷ്യമിട്ട് വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്; മിഷൻ സമുദ്ര, തെക്കൻ കേരള എക്കോണമി കോറിഡോർ ഉൾപ്പെടെ വൻ പ്രഖ്യാപനങ്ങൾ

വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് വികസന കാഴ്ചപ്പാടുകളും സാമ്പത്തിക പുനരുജ്ജീവന പദ്ധതികളും

കെഎസ്ആർടിസി സാമ്പത്തിക പുനരുജ്ജീവനത്തിന് 75 പ്രായോഗിക നിർദ്ദേശങ്ങൾ; മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ടാക്സ് കേരള സമർപ്പിച്ചു

കെഎസ്ആർടിസി സാമ്പത്തിക പുനരുജ്ജീവനത്തിന് 75 പ്രായോഗിക നിർദ്ദേശങ്ങൾ; മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ടാക്സ് കേരള സമർപ്പിച്ചു

“കെഎസ്ആർടിസി വിഷൻ 2030 – വരുമാന വർധനയ്ക്കും സാമ്പത്തിക പുനരുജ്ജീവനത്തിനുമുള്ള പ്രായോഗിക നിർദ്ദേശങ്ങൾ"

ക്ഷേമപെൻഷൻ തട്ടിപ്പ് തടയാൻ AI സംവിധാനം വേണം; കോടികളുടെ ചോർച്ച ഒഴിവാക്കാമെന്ന് നിർദേശം

ക്ഷേമപെൻഷൻ തട്ടിപ്പ് തടയാൻ AI സംവിധാനം വേണം; കോടികളുടെ ചോർച്ച ഒഴിവാക്കാമെന്ന് നിർദേശം

അർഹത നഷ്ടപ്പെട്ടവരുടെ പേരിലുമായി ആനുകൂല്യങ്ങൾ തുടരുന്നുണ്ടോയെന്ന കാര്യത്തിൽ കൃത്യമായ പരിശോധന അനിവാര്യമാണെന്നാണ് വിലയിരുത്തൽ

ദേവസ്വം സ്പെഷ്യൽ പ്ലീഡർ വിവാദം: അഡ്വ. കെ.ബി. പ്രദീപിനെതിരായ ആരോപണങ്ങൾക്ക് നിയമപരമായ അടിത്തറയുണ്ടോ? – സി.ആർ. ശിവകുമാർ

ദേവസ്വം സ്പെഷ്യൽ പ്ലീഡർ വിവാദം: അഡ്വ. കെ.ബി. പ്രദീപിനെതിരായ ആരോപണങ്ങൾക്ക് നിയമപരമായ അടിത്തറയുണ്ടോ? – സി.ആർ. ശിവകുമാർ

വർഷങ്ങൾക്കുമുമ്പ് ഒരു കേസിൽ ഹാജരായിരുന്നുവെന്ന ഒറ്റ കാരണത്താൽ ഒരു മുതിർന്ന അഭിഭാഷകന്റെ നിയമനമാണ് ചോദ്യം ചെയ്യപ്പെട്ടത്

Loading...