മോഹൻലാൽക്ക് ഏറ്റവും കൂടുതൽ ജി.എസ്.ടി അടച്ചതിനുള്ള ബഹുമതി — സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാലിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി

തിരുവനന്തപുരം: 2024–25 സാമ്പത്തിക വർഷത്തിൽ മലയാള സിനിമയിലെ ഏറ്റവും കൂടുതൽ ജി.എസ്.ടി അടച്ച വ്യക്തിക്കുള്ള ബഹുമതിയായി, പ്രശസ്ത നടൻ പദ്മഭൂഷൺ ശ്രീ. മോഹൻലാൽ സംസ്ഥാന ധനകാര്യ മന്ത്രി ശ്രീ. കെ. എൻ. ബാലഗോപാലിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
ജി.എസ്.ടി യുടെ 8-ാം വാർഷികത്തോടനുബന്ധിച്ച് സെൻട്രൽ ജി.എസ്.ടി വിഭാഗം ആഭിമുഖ്യത്തിൽ ജൂലൈ 1ന് തിരുവനന്തപുരത്തെ ടാഗോർ തീയേറ്ററിൽ സംഘടിപ്പിച്ച ജി.എസ്.ടി ദിനാചരണത്തിലാണ് പുരസ്‌കാര വിതരണ ചടങ്ങ് നടന്നത്.
മന്ത്രി ശ്രീ. കെ. എൻ. ബാലഗോപാൽ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത മോഹൻലാൽ, കേരളത്തിലെ ജി.എസ്.ടി ഭരണഘടനയുടെ പുരോഗതിയെയും നികുതിദായക ബോധവത്കരണത്തിന്റെ ആവശ്യകതയെയും കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവച്ചു.
മികവുറ്റ നികുതി അടച്ച സ്ഥാപനങ്ങൾക്കും, കാര്യക്ഷമത പുലർത്തിയ സർക്കാർ ഉദ്യോഗസ്ഥർക്കും ചടങ്ങിൽ മന്ത്രിമാർ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു.
ചീഫ് കമ്മീഷണർ (ഇൻഡയറക്റ്റ് ടാക്സ് & കസ്റ്റംസ്) ശ്രീ. എസ്.കെ. റഹ്മാൻ IRS, സെൻട്രൽ ജി.എസ്.ടി കമ്മീഷണർ ശ്രീ. കെ. കാളിമുത്തു IRS, കേരള ജി.എസ്.ടി സ്പെഷ്യൽ കമ്മീഷണർ ശ്രീ. എബ്രഹാം റെൻ. എസ് IRS, അഡീഷണൽ കമ്മീഷണർ ശ്രീമതി. ശ്രീലക്ഷ്മി R IAS എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
കേന്ദ്ര-സംസ്ഥാന ജി.എസ്.ടി വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും വ്യാപാരി സംഘടനാ പ്രതിനിധികളും ടാക്സ് പ്രാക്ടീഷണർമാരും വ്യാപാരികളും ചടങ്ങിൽ സജീവമായി പങ്കാളികളായിരുന്നു.
നികുതി കൃത്യമായി അടയ്ക്കുന്ന നാടിന്റെ നടന്മാർക്കുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്‌കാരം എന്ന സന്ദേശം ഈ ചടങ്ങ് നൽകുന്നതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/KORaUJCSoIZHUWK6wBTS39?mode=ac_t
ടാക്സ് കേരള വായിക്കൂ... വരിക്കാരാകു.....