15 റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാര്‍ നികുതിയിനത്തില്‍ കോടിക്കണക്കിന് രൂപയുടെ ജിഎസ്ടി അടച്ചില്ലെന്നാണ് കണ്ടെത്തി. 162 കോടി രൂപയുടെ നികുതി വെട്ടിപ്പ്

15 റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാര്‍ നികുതിയിനത്തില്‍ കോടിക്കണക്കിന് രൂപയുടെ ജിഎസ്ടി അടച്ചില്ലെന്നാണ് കണ്ടെത്തി. 162 കോടി രൂപയുടെ നികുതി വെട്ടിപ്പ്

വീടുകൾ, ഫ്ലാറ്റുകൾ, അപ്പാർട്മെന്റുകൾ അടക്കമുള്ളവ യുടെ നിർമാണം പൂർത്തിയാക്കും മുൻപോ നിർമാണ ജോലികൾ ആരംഭിക്കും മുൻപോ ഉപയോക്താക്കളിൽ നിന്നു പണം കൈപ്പ് റ്റുന്ന ബിൽഡർമാർ നിർമാണ സേവനത്തിനു ജിഎസ്ടി അട യ്ക്കാൻ ബാധ്യസ്ഥരാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ജി എസ്ടി ഇന്റലിജൻസ് (ഡിജി ജിഐ) അറിയിച്ചു.

കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻതോതിൽ ജി എസ്ടി വെട്ടിപ്പു നടക്കുന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ജി എസ്ടി ഇന്റലിജൻസ് കണ്ടെത്തി. ഇതു തടയാനുള്ള നടപടികൾ കർശനമാക്കിയതായി ഡയറക്ടറേറ്റ്  അറിയിച്ചു.  

റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തി. ജിഎസ്ടി വകുപ്പ് പരിശോധനയില്‍ 162 കോടിരൂപയാണ് തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. 15 റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരും നിരവധി ഫ്ലാറ്റ് നിര്‍മാതാക്കളും നികുതി വെട്ടിപ്പ് നടത്തിയവരില്‍ ഉണ്ട്.നികുതിയിനത്തില്‍ കോടിക്കണക്കിന് രൂപയുടെ ജിഎസ്ടി അടച്ചില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 703 കോടിരൂപയുടെ വരുമാനത്തിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകാര്‍ ജിഎസ്ടി അടച്ചിട്ടില്ല. നിര്‍മാണം പൂര്‍ത്തിയാക്കുന്ന നിരവധി ഫ്‌ളാറ്റുകള്‍ക്ക് ജിഎസ്ടി അടക്കുന്നില്ലെന്നും സെന്‍ട്രല്‍ ജിഎസ്ടി വിഭാഗത്തിന്റെ കൊച്ചി ഓഫീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ നിന്ന് 26 കോടി രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്.

ഇൻപുട് ടാക്സ് ക്രെഡിറ്റി ന്റെ ക്രമരഹിത ഉപയോഗം, ഭൂ ഉട മകൾക്കു നൽകിയ ഓഹരിയുടെ ജിഎസ്ടി അടയ്ക്കാതിരിക്കൽ, വിറ്റുവരവിന്റെ യഥാർഥ വിവരം മറച്ചുവയ്ക്കൽ തുടങ്ങിയവയാ ണു പരിശോധനയിൽ പ്രധാനമാ യും കണ്ടെത്തിയത്. ഇത്തര ത്തിൽ മാത്രം 50.84 കോടി രൂപയുടെ വെട്ടിപ്പു വ്യക്തമായെന്ന് അധികൃതർ പറയുന്നു.

നികുതിത്തുക യഥാസമയം അടയ്ക്കുന്നതിൽ വീഴ്ച വരു ത്തുന്നവർ ഈ തുകയും ഇതിന്റെ പിഴയും അടയ്ക്കുന്നതിനു പുറ മേ കാലതാമസം വരുത്തിയതി നും പിഴയടക്കേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി. യഥാസമയം നികുതി അടച്ച് ശിക്ഷാ നടപടികളിൽ നിന്ന് ഒഴി വാകണമെന്ന് അഡീഷനൽ ഡയ റക്ടർ ജനറൽ ഓഫ് ജിഎസ്ടിഇന്റലിജന്റ്സ് ഗിരിധർ ജി.പൈ ആവശ്യപ്പെട്ടു

കേരളത്തിലും ലക്ഷദ്വീപിലു മായി അധികാര പരിധിയുള്ള ജി എസ്ടി കൊച്ചി മേഖല യൂണിറ്റ് നടത്തിയ അന്വേഷണത്തിൽ ഒട്ടാകെ 420 കോടി രൂപയുടെ ജി എസ്ടി വെട്ടിപ്പാണു കണ്ടെത്തിയത്.

2021-22 സാമ്പത്തിക വർഷ ത്തിൽ വിവിധയിനങ്ങളിലായി 115 കോടിയുടെ നികുതി വെട്ടിപ്പു നടന്നതായും കണ്ടെത്തിയിട്ടുണ്ട്. പരിശോധനകൾ ഇനിയും തുടരുമെന്നും അറിയാൻ കഴിയുന്നു. 

Also Read

ഓപ്പറേഷൻ ഔറം; ജൂവലറികളിൽ ₹70 കോടിയുടെ വിറ്റുവരവ് വെട്ടിപ്പ് കണ്ടെത്തി, ₹2.87 കോടി നികുതിയും പിഴയും ഈടാക്കി

ജിഎസ്‌ടി വകുപ്പിൽ തന്ത്രപ്രധാന സ്ഥലംമാറ്റങ്ങൾക്ക് തുടക്കം; പേഴ്‌സണൽ ഡിവിഷനിലേക്ക് പുതിയ ഡെപ്യൂട്ടി കമ്മീഷണർ

വിഴിഞ്ഞത്ത് സമ്പൂർണ കയറ്റുമതി-ഇറക്കുമതി സേവനങ്ങൾ ആരംഭിക്കുന്നു; 'മിഷൻ സമുദ്ര'യ്ക്ക് ഔദ്യോഗിക തുടക്കം

വിഴിഞ്ഞത്ത് സമ്പൂർണ കയറ്റുമതി-ഇറക്കുമതി സേവനങ്ങൾ ആരംഭിക്കുന്നു; 'മിഷൻ സമുദ്ര'യ്ക്ക് ഔദ്യോഗിക തുടക്കം

സമ്പൂര്‍ണ എക്‌സിം (കയറ്റുമതി--ഇറക്കുമതി) പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് 18 മുതല്‍ ആരംഭിക്കും

ഇ-വൗച്ചർ സംവിധാനം നടപ്പാക്കാൻ കേരള സർക്കാർ; സർക്കാർ ബിൽ നടപടിക്രമങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്നതിലേക്ക് സുപ്രധാന ചുവടുവെപ്പ്

ഇ-വൗച്ചർ സംവിധാനം നടപ്പാക്കാൻ കേരള സർക്കാർ; സർക്കാർ ബിൽ നടപടിക്രമങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്നതിലേക്ക് സുപ്രധാന ചുവടുവെപ്പ്

ധനകാര്യ (സ്ട്രീംലൈൻിംഗ്) വകുപ്പ് പുറപ്പെടുവിച്ച G.O.(P) No.69/2026/FIN, തീയതി 07.06.2026 പ്രകാരമാണ് ഉത്തരവ്.

Loading...