വ്യാപാരികളുടെ മേൽ അവർ കൊടുക്കുന്ന വാടകയ്ക്ക് 18% ജിഎസ്ടി തീരുമാനം പിൻവലിക്കണം; വ്യാപാരി വ്യവസായി സമിതി ജി.എസ്.ടി. ഓഫീസിലേക്ക് മാർച്ച് നടത്തുന്നു.

വ്യാപാരികളുടെ മേൽ അവർ കൊടുക്കുന്ന വാടകയ്ക്ക് 18% ജിഎസ്ടി തീരുമാനം പിൻവലിക്കണം; വ്യാപാരി വ്യവസായി സമിതി ജി.എസ്.ടി. ഓഫീസിലേക്ക് മാർച്ച് നടത്തുന്നു.

കൊച്ചി:  വാടകക്കെട്ടിടങ്ങളിൽ 18% ജി.എസ്.ടി. നികുതി വരുത്താനുള്ള തീരുമാനം വ്യാപാര മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കേരള വ്യാപാരി വ്യവസായി സമിതി. 

വാടകക്കെട്ടിടങ്ങൾക്ക് 18 ശതമാനം ജി.എസ്.ടി. നികുതി വരുത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനം ചെറുകിട വ്യാപാര മേഖലയിൽ പുതിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കേരള വ്യാപാരി വ്യവസായി സമിതി അഭിപ്രായപ്പെട്ടു. ഇതിനെതിരായ സമരത്തിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ 10-ന് ജില്ലാ ജി.എസ്.ടി. ഓഫീസിലേക്ക് മാർച്ച് നടത്തും.

ചെറുകിട വ്യാപാരമേഖല ഇതിനകം തന്നെ പ്രതിസന്ധികൾ നേരിടുന്ന ഘട്ടത്തിലാണ് ഈ നികുതി നിർദേശം.

വ്യാപാരികളുടെ വരുമാനം കുറയുന്നതും ചെലവുകൾ കൂടുന്നതുമായ സാഹചര്യത്തിൽ അധിക നികുതിഭാരം വഹിക്കാൻ സാധിക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതിയുടെ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

 വാടകക്കെട്ടിടങ്ങളിൽ നടക്കുന്ന വ്യാപാര പ്രവർത്തനങ്ങളിൽ നേരത്തെ തന്നെ ചെലവ് കൂടിയ സാഹചര്യത്തിൽ 18% നികുതി ഒരേ സമയം ചെറുകിട വ്യാപാരികളെ ആഘാതമേൽപ്പിക്കുമെന്നും ഇവർ കൂട്ടിച്ചേർത്തു.

സർകാർ നികുതി നിർദേശം പുനഃപരിശോധിച്ച് ചെറുകിട വ്യാപാര മേഖലയുടെ അടിയന്തര ആവശ്യങ്ങളെ മാന്യമായി പരിഗണിക്കണമെന്നും, ഈ പുതിയ നികുതി നിർദേശം റദ്ദാക്കണമെന്നും സമിതി ആവശ്യപ്പെട്ടു. 

ചെറുകിട വ്യാപാരികൾക്ക് പ്രത്യേക സഹായ പദ്ധതികൾ നടപ്പിലാക്കുന്നതിനും മറ്റുള്ളവരെ സഹായിക്കുന്ന വിധത്തിൽ നികുതിരഹിത വഴികൾ കണ്ടെത്തുന്നതിനും സർക്കാർ ശ്രദ്ധിക്കണമെന്നും സമിതി യോഗം സൂചിപ്പിച്ചു.

വിവിധ മേഖലകളിൽ വ്യാപാരികൾ നേരിടുന്ന പ്രതിസന്ധികൾ അതീവ ഗൗരവമുള്ളതാണെന്ന് സൂചിപ്പിച്ച സമിതി, ജി.എസ്.ടി. കൗൺസിലിന്റെ ഈ തീരുമാനം മാറ്റണമെന്നും, വരുംദിവസങ്ങളിൽ ജനകീയ പ്രക്ഷോഭങ്ങൾ നടത്തുന്നതും ഉൾപ്പെടെയുള്ള നടപടികൾ നടത്തുമെന്ന് മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്തെ മഹാഭൂരിപക്ഷം വ്യാപാരികളും വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നവരാണ്. വ്യാപാര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കെട്ടിടം, ഭൂമി എന്നിവയുടെ വാടക നൽകുമ്പോൾ വാടക നൽകുന്ന സ്ഥാപന ഉടമ വാടകയുടെ 18 ശതമാനം നികുതി അടയ്ക്കണമെന്നതാണ് പുതിയ വ്യവസ്ഥ. വാടകക്കാരന് ഇൻപുട്ട് ക്ലെയിം ചെയ്യാവുന്ന രജിസ്‌ട്രേഷൻ ഉണ്ടെങ്കിൽ റിട്ടേൺ ഫയൽ ചെയ്യുന്നവർക്ക് ഇൻപുട്ട് ക്ലെയിം ചെയ്യാം. എന്നാൽ മറ്റുള്ളവർ വാടകയുടെ 18 ശതമാനം ജി.എസ്.ടി. വാടകക്കാരൻതന്നെ അടയ്ക്കേണ്ടിവരും.

കുടുംബാംഗങ്ങൾ കെട്ടിടം സൗജന്യമായി വാടകക്കാരന് നൽകിയാൽപ്പോലും ജി.എസ്.ടി. നിയമത്തിലെ വകുപ്പ് 15 പ്രകാരം വാടകത്തുക കണക്കാകുകയും 18 ശതമാനം നികുതി വാടകക്കാരൻ അടയ്ക്കുകയും ചെയ്യണം.

ഇക്കാര്യങ്ങളുന്നയിച്ച് യോജിക്കാൻ കഴിയുന്ന വ്യക്തികളും സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം നടത്തും. അതിന്റെ ഭാഗമായാണ് ജി.എസ്.ടി. ഓഫീസ് മാർച്ചെന്നും ഭാരവാഹികൾ പറഞ്ഞു.


സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/Jr0wWfFT58t5D5qgtGNF7X

Also Read

‘പുതുയുഗ കേരളം’ ലക്ഷ്യമിട്ട് വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്; മിഷൻ സമുദ്ര, തെക്കൻ കേരള എക്കോണമി കോറിഡോർ ഉൾപ്പെടെ വൻ പ്രഖ്യാപനങ്ങൾ

‘പുതുയുഗ കേരളം’ ലക്ഷ്യമിട്ട് വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്; മിഷൻ സമുദ്ര, തെക്കൻ കേരള എക്കോണമി കോറിഡോർ ഉൾപ്പെടെ വൻ പ്രഖ്യാപനങ്ങൾ

വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് വികസന കാഴ്ചപ്പാടുകളും സാമ്പത്തിക പുനരുജ്ജീവന പദ്ധതികളും

കെഎസ്ആർടിസി സാമ്പത്തിക പുനരുജ്ജീവനത്തിന് 75 പ്രായോഗിക നിർദ്ദേശങ്ങൾ; മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ടാക്സ് കേരള സമർപ്പിച്ചു

കെഎസ്ആർടിസി സാമ്പത്തിക പുനരുജ്ജീവനത്തിന് 75 പ്രായോഗിക നിർദ്ദേശങ്ങൾ; മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ടാക്സ് കേരള സമർപ്പിച്ചു

“കെഎസ്ആർടിസി വിഷൻ 2030 – വരുമാന വർധനയ്ക്കും സാമ്പത്തിക പുനരുജ്ജീവനത്തിനുമുള്ള പ്രായോഗിക നിർദ്ദേശങ്ങൾ"

ക്ഷേമപെൻഷൻ തട്ടിപ്പ് തടയാൻ AI സംവിധാനം വേണം; കോടികളുടെ ചോർച്ച ഒഴിവാക്കാമെന്ന് നിർദേശം

ക്ഷേമപെൻഷൻ തട്ടിപ്പ് തടയാൻ AI സംവിധാനം വേണം; കോടികളുടെ ചോർച്ച ഒഴിവാക്കാമെന്ന് നിർദേശം

അർഹത നഷ്ടപ്പെട്ടവരുടെ പേരിലുമായി ആനുകൂല്യങ്ങൾ തുടരുന്നുണ്ടോയെന്ന കാര്യത്തിൽ കൃത്യമായ പരിശോധന അനിവാര്യമാണെന്നാണ് വിലയിരുത്തൽ

ദേവസ്വം സ്പെഷ്യൽ പ്ലീഡർ വിവാദം: അഡ്വ. കെ.ബി. പ്രദീപിനെതിരായ ആരോപണങ്ങൾക്ക് നിയമപരമായ അടിത്തറയുണ്ടോ? – സി.ആർ. ശിവകുമാർ

ദേവസ്വം സ്പെഷ്യൽ പ്ലീഡർ വിവാദം: അഡ്വ. കെ.ബി. പ്രദീപിനെതിരായ ആരോപണങ്ങൾക്ക് നിയമപരമായ അടിത്തറയുണ്ടോ? – സി.ആർ. ശിവകുമാർ

വർഷങ്ങൾക്കുമുമ്പ് ഒരു കേസിൽ ഹാജരായിരുന്നുവെന്ന ഒറ്റ കാരണത്താൽ ഒരു മുതിർന്ന അഭിഭാഷകന്റെ നിയമനമാണ് ചോദ്യം ചെയ്യപ്പെട്ടത്

Loading...