കെട്ടിടം,ഭൂമി എന്നിവയുടെ വാടക നൽകുമ്പോൾ, വാടക നൽകുന്ന സ്ഥാപങ്ങൾക്ക് വാടകയുടെ 18% GST നികുതി ബാധ്യത; 2024 ഒക്ടോബർ 10 മുതൽ പ്രാബല്യത്തിൽ

കെട്ടിടം,ഭൂമി എന്നിവയുടെ വാടക  നൽകുമ്പോൾ, വാടക നൽകുന്ന സ്ഥാപങ്ങൾക്ക് വാടകയുടെ 18% GST നികുതി ബാധ്യത; 2024 ഒക്ടോബർ 10 മുതൽ പ്രാബല്യത്തിൽ

2024 ഒക്ടോബർ 10 മുതൽ, രജിസ്ട്രേഷൻ ഇല്ലാത്ത വ്യക്തി/സ്ഥാപനത്തിൽ നിന്നും വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടം/ഭൂമി എന്നിവ വാടകയ്ക്കെടുത്തതിൻ്റെ ഭാഗമായി വാടക  നൽകുമ്പോൾ, വാടക നൽകുന്നത്  രജിസ്ട്രേഷനുള്ള വ്യക്തി/ സ്ഥാപനമാണെങ്കിൽ വാടകയുടെ മേൽ 18% നികുതി ഡിക്ലയർ ചെയ്ത്, വകുപ്പ് 31 (3)(f) പ്രകാരം Self Invoice തയ്യാറാക്കുകയും, റിവേഴ്സ് ചാർജ് സമ്പ്രദായം (RCM) പ്രകാരം GSTR-3B റിട്ടേൺ മുഖേന തന്നെ പ്രസ്തുത നികുതി അടയ്ക്കുകയും വേണം. 

ഇതിന് പുറമേ, Related Person ൽ നിന്നും Consent പ്രകാരം വാടകയില്ലാതെയാണ് വാണിജ്യാവശ്യത്തിനായുള്ള കെട്ടിടം/ഭൂമി ഉപയോഗിക്കുന്നതെങ്കിൽ പോലും, ജി.എസ്.ടി. നിയമത്തിലെ Schedule 1, ഖണ്ഡിക 2, വകുപ്പ് 15, ചട്ടം 28 പ്രകാരം വാടക തുക കണക്കാക്കുകയും, 18% നികുതി അടയ്ക്കുകയും ചെയ്യേണ്ടതാണ്.

ജി.എസ്.ടി. ബാധ്യത 2024 ഒക്ടോബർ 10 മുതൽ നിലവിൽ വരുന്നത് കൊണ്ട്, ഈ നികുതി ഒക്ടോബറിലെ റിട്ടേൺ നവംബറിൽ ഫയൽ ചെയ്യുമ്പോഴാണ് അടയ്ക്കേണ്ടത്. എന്നാൽ, ഒക്ടോബറിലെ മാസ വാടക നവംബർ മാസത്തിലാണ് നൽകുന്നതെങ്കിൽ, നവംബറിലെ റിട്ടേൺ ഡിസംബറിൽ ഫയൽ ചെയ്യുമ്പോഴാണ് നികുതി അടയ്ക്കേണ്ടത്.

മേൽപ്പറഞ്ഞ റിവേഴ്സ് ചാർജ്ജ്  നികുതി ബാധ്യത കോമ്പോസിഷൻ  സ്കീമിൽ ഉള്ള വ്യാപാരികൾക്കും ബാധകമാണ് . അവർക്ക് ബാധകമായ കൊമ്പൊസിഷൻ നിരക്കിന് പുറമെ ,  18% നികുതി അവർ തന്നെ റിവേഴ്സ് ചാർജ് സമ്പ്രദായത്തിൽ ഫോറം GST CMP 08 - മുഖേനെ ഓരോ ത്രൈമാസത്തിലും അടയ്ക്കേണ്ടതാണ്

Also Read

ഓപ്പറേഷൻ ഔറം; ജൂവലറികളിൽ ₹70 കോടിയുടെ വിറ്റുവരവ് വെട്ടിപ്പ് കണ്ടെത്തി, ₹2.87 കോടി നികുതിയും പിഴയും ഈടാക്കി

ജിഎസ്‌ടി വകുപ്പിൽ തന്ത്രപ്രധാന സ്ഥലംമാറ്റങ്ങൾക്ക് തുടക്കം; പേഴ്‌സണൽ ഡിവിഷനിലേക്ക് പുതിയ ഡെപ്യൂട്ടി കമ്മീഷണർ

വിഴിഞ്ഞത്ത് സമ്പൂർണ കയറ്റുമതി-ഇറക്കുമതി സേവനങ്ങൾ ആരംഭിക്കുന്നു; 'മിഷൻ സമുദ്ര'യ്ക്ക് ഔദ്യോഗിക തുടക്കം

വിഴിഞ്ഞത്ത് സമ്പൂർണ കയറ്റുമതി-ഇറക്കുമതി സേവനങ്ങൾ ആരംഭിക്കുന്നു; 'മിഷൻ സമുദ്ര'യ്ക്ക് ഔദ്യോഗിക തുടക്കം

സമ്പൂര്‍ണ എക്‌സിം (കയറ്റുമതി--ഇറക്കുമതി) പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് 18 മുതല്‍ ആരംഭിക്കും

ഇ-വൗച്ചർ സംവിധാനം നടപ്പാക്കാൻ കേരള സർക്കാർ; സർക്കാർ ബിൽ നടപടിക്രമങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്നതിലേക്ക് സുപ്രധാന ചുവടുവെപ്പ്

ഇ-വൗച്ചർ സംവിധാനം നടപ്പാക്കാൻ കേരള സർക്കാർ; സർക്കാർ ബിൽ നടപടിക്രമങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്നതിലേക്ക് സുപ്രധാന ചുവടുവെപ്പ്

ധനകാര്യ (സ്ട്രീംലൈൻിംഗ്) വകുപ്പ് പുറപ്പെടുവിച്ച G.O.(P) No.69/2026/FIN, തീയതി 07.06.2026 പ്രകാരമാണ് ഉത്തരവ്.

Loading...