കൊറണ ഭീതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന നികുതി വകുപ്പു ഇറക്കിയ സർക്കുലർ പിൻവലിക്കാൻ ആവശ്യം

കൊറണ ഭീതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന നികുതി വകുപ്പു ഇറക്കിയ സർക്കുലർ പിൻവലിക്കാൻ ആവശ്യം

കൊറണ ഭീതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന നികുതി വകുപ്പു ഇറക്കിയ സർക്കുലർ പിൻവലിക്കാൻ ആവശ്യം:

2017 - 18 വരെയുള്ള കാലാഹരണപ്പെട്ട വാറ്റു നിയമത്തിലെ അസസ്മെന്റുകൾ തീർന്നതായി പ്രഖ്യാപിക്കണം :

ആൾ ഇന്ത്യ ഫെഡറേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ:

ലോകം കോവിഡ് 19 നെ ചെറുക്കാൻ വേണ്ടി ഒറ്റകെട്ടായി ലോക്ക് ഡവുൻ പ്രഖാപിച്ചു ജനങ്ങളെ വീടുകളിൽ കഴിയാൻ ആവശ്യപെടുകയും *ഇനി എന്താണ് എന്ന് ജനം പകച്ച് നിൽക്കുമ്പോൾ സംസ്ഥാന നികുതി വകുപ്പു 2013-14 വർഷത്തെ അസസ്മെന്റുകൾ തീർക്കാൻ തിടുക്കപ്പെട്ടു സർക്കുലർ ഇറക്കിയിട്ടുണ്ടു. 2013-14 വർഷത്തേക്ക് ഇതിനകം നോട്ടീസ് നൽകി അസസ്മെന്റുകൾ തീർ ക്കാതെ കാലവധി കഴിയാൻ പോകുന്ന കേസ്സുകളിൽ ഉടൻ പ്രീ അസസ്മെന്റ് നോട്ടീസുകൾ ഈ മെയിൽ വഴി നികുതിദായകർക്കു സർവ്വീസ് നടത്താനും, നികുതി ദായകർ ഈ മെയിൽ വഴി നൽകുന്ന മറുപടി പരിഗണിച്ചു അതിന്റെ അടിസ്ഥാനത്തിൽ വേണ്ടി വന്നാൽ നികുതിദായകനെ ഫോൺ വഴി ബന്ധപ്പെട്ടു നികുതി നിർണ്ണം ചെയ്ത് തീർപ്പുകൽപ്പിച്ചു ഉത്തരവുകൾ ഇറക്കണം എന്നും, ഈ മാസം 31 നകം ഈ രീതിയിൽ നികുതി നിർണ്ണയം നടത്തി തീർക്കേണ്ടതായി വകുപ്പു കണ്ടെത്തിയിട്ടുള്ള 1483 നികുതിദായകരുടെ അസസ്മെന്റുകൾ തീർപ്പുകൽപ്പിക്കണംഎന്നും കമ്മീഷണരുടെ ഉത്തരവിൽ പറയുന്നു.

നികുതിദായകരും അവരുടെ ടാക്സ് പ്രാക്ടീഷണർമാരും സർക്കാർ അറിയിച്ച 21 ദിവസ ലോക്ക് ഡവുനിൽ വീടുകളിൽ കഴിയുന്ന ഈ സാഹചര്യത്തിൽ അത്യാവശ്യ സർവ്വീസുകളുടെ ഗണത്തിൽ പെടാത്ത ടാക്സ് പ്രാക്ടീഷണരുടെ ഓഫിസുകൾ തുറന്നു കക്ഷികളുടെ രേഖകൾ പരിശോധിച്ചു ഈ മെയിൽ വഴി മറുപടി നൽകാൻ കഴിയില്ലാ എന്നു മാത്രമല്ലാ, ഫോൺ വഴി ഉദ്യോഗസ്തരുടെ സം ശയങ്ങൾ വേണ്ട രീതിയിൽ നിവർത്തി ചെയ്യാനും കഴിയില്ലാ എന്ന വസ്തുത നിലനിൽകെ, ഓഫിസർ നികുതി നിർണയ പ്രക്രിയയിൽ പ്രധാനമായും പരിശോധിച്ചു

 ബോധ്യപ്പെടേണ്ടതായ രേഖകൾ പരിശോധിക്കാതെ തന്നെ, നികുതിദായകർ മറുപടി നൽകിയില്ലാ എന്ന കാരണം കാട്ടി അസസ്മെന്റുകൾ എക്സ് പാർട്ടേ ഓർഡറായി ഓഫിസർക്കു ഉത്തരവുകൾ ഇറക്കേണ്ടിവരും.

 ഇതു തികച്ചും നീതി നിർവഹണ വ്യവസ്ഥകളെ വെല്ലു വിളിക്കുന്നതാണെന്നും, സാമാന്യ നീതിക്കു നിരക്കാത്തതാണന്നും, മഹാമാരി പടർന്ന് പന്തലിക്കുന്ന ഈ സാഹചര്യത്തിൽ നേരിടാൻ പോകുന്ന ദുരന്തത്തിൽ ഭയന്ന് സംസ്ഥാനം വീടുകളിൽ ഒളിച്ചു താമസിക്കുമ്പോൾ ഇതു വ്യപാരികളെ തേടിപ്പിടിച്ചു അങ്ങേയറ്റം ദ്രോഹിക്കുന്ന നടപടിയായിപ്പോയി എന്നും ആൾ ഇന്ത്യ ഫെഡറേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ അഭിപ്രായപ്പെട്ടു. രാജ്യം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് നീങ്ങി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കാലാഹരണപെട്ട വാറ്റ് നിയമത്തിൻ കീഴ് ഉള്ള എല്ലാ അസസ്മെന്റുകളും 2017-18 വരെ തീർന്നതായി അറിയിക്കണം എന്നും, തികച്ചും അപ്രായോഗികമായ നിർദ്ദേശങ്ങളോടു കൂടി ഇറക്കിയിട്ടുളള ഈ സർക്കുലർ ഉടൻ പിൻ വലിക്കണം എന്നും ആൾ ഇന്ത്യ ഫെഡറേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ദക്ഷിണേന്ത്യ മേഖലാ വൈസ് ചെയർമാൻ അഡ്വകേറ്റ് എം. ഗണേശൻ പെരിന്തൽമണ്ണ, സർക്കാരിനോട് ആവശ്യപ്പെട്ടു.

Also Read

മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലേക്ക് മുൻ ജിഎസ്‌ടി ഡെപ്യൂട്ടി കമ്മീഷണർ; സർക്കാർ ഉത്തരവിറങ്ങി

മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലേക്ക് മുൻ ജിഎസ്‌ടി ഡെപ്യൂട്ടി കമ്മീഷണർ; സർക്കാർ ഉത്തരവിറങ്ങി

മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലേക്ക് മുൻ ജിഎസ്‌ടി ഡെപ്യൂട്ടി കമ്മീഷണർ; സർക്കാർ ഉത്തരവിറങ്ങി

ഓപ്പറേഷൻ ഔറം; ജൂവലറികളിൽ ₹70 കോടിയുടെ വിറ്റുവരവ് വെട്ടിപ്പ് കണ്ടെത്തി, ₹2.87 കോടി നികുതിയും പിഴയും ഈടാക്കി

ജിഎസ്‌ടി വകുപ്പിൽ തന്ത്രപ്രധാന സ്ഥലംമാറ്റങ്ങൾക്ക് തുടക്കം; പേഴ്‌സണൽ ഡിവിഷനിലേക്ക് പുതിയ ഡെപ്യൂട്ടി കമ്മീഷണർ

വിഴിഞ്ഞത്ത് സമ്പൂർണ കയറ്റുമതി-ഇറക്കുമതി സേവനങ്ങൾ ആരംഭിക്കുന്നു; 'മിഷൻ സമുദ്ര'യ്ക്ക് ഔദ്യോഗിക തുടക്കം

വിഴിഞ്ഞത്ത് സമ്പൂർണ കയറ്റുമതി-ഇറക്കുമതി സേവനങ്ങൾ ആരംഭിക്കുന്നു; 'മിഷൻ സമുദ്ര'യ്ക്ക് ഔദ്യോഗിക തുടക്കം

സമ്പൂര്‍ണ എക്‌സിം (കയറ്റുമതി--ഇറക്കുമതി) പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് 18 മുതല്‍ ആരംഭിക്കും

ഇ-വൗച്ചർ സംവിധാനം നടപ്പാക്കാൻ കേരള സർക്കാർ; സർക്കാർ ബിൽ നടപടിക്രമങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്നതിലേക്ക് സുപ്രധാന ചുവടുവെപ്പ്

ഇ-വൗച്ചർ സംവിധാനം നടപ്പാക്കാൻ കേരള സർക്കാർ; സർക്കാർ ബിൽ നടപടിക്രമങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്നതിലേക്ക് സുപ്രധാന ചുവടുവെപ്പ്

ധനകാര്യ (സ്ട്രീംലൈൻിംഗ്) വകുപ്പ് പുറപ്പെടുവിച്ച G.O.(P) No.69/2026/FIN, തീയതി 07.06.2026 പ്രകാരമാണ് ഉത്തരവ്.

Loading...