50-ാമത് ജിഎസ്ടി കൗണ്‍സിലില്‍ യോഗം നാളെ ; ജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണലുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും പരിഗണിക്കാൻ സാധ്യത

50-ാമത് ജിഎസ്ടി കൗണ്‍സിലില്‍ യോഗം നാളെ ; ജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണലുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും പരിഗണിക്കാൻ സാധ്യത

50-ാമത് ജിഎസ്ടി കൗണ്‍സിലില്‍ യോഗം നാളെ നടക്കും. ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ അധ്യക്ഷതയില്‍ ദില്ലിയിലെ വിജ്ഞാൻ ഭവനിലാണ് യോഗം ചേരുന്നത്.

യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ പങ്കെടുക്കും. ഇത്തവണ വിവിധ വിഷയങ്ങളാണ് ജിഎസ്ടി കൗണ്‍സിലില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. പ്രധാനമായും ഒഎൻഡിസിക്ക് കീഴിലുള്ള നികുതിയെ കുറിച്ച്‌ ചര്‍ച്ച ചെയ്യാൻ സാധ്യതയുണ്ട്. ഇത് സംബന്ധിച്ച്‌ നിരവധി തരത്തിലുള്ള ആശയക്കുഴപ്പങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് ഈ വിഷയം പരിഗണിക്കുന്നത്.

തങ്ങളുടെ സേവനങ്ങൾ ഇടനിലക്കാരില്ലാതെ വിപണിയിലെത്തിക്കാൻ സംരംഭകരെ സഹായിക്കാനായി കേന്ദ്രസർക്കാർ ആരംഭിച്ച പ്ലാറ്റ്ഫോമാണ് ഒഎൻഡിസി.

ഒന്നിലധികം ഏജൻസികൾ ഉൾപ്പെട്ടിരിക്കുന്നതിനാൽ, ഈ സ്ഥാപനങ്ങളിൽ ഏതാണ് നികുതി നൽകേണ്ടതെന്ന കാര്യത്തിൽ അധികാരികൾക്കിടയിൽ ആശയക്കുഴപ്പത്തിന് കാരണമായിരുന്നു. ധനമന്ത്രി നിർമല സീതാരാമന്റെ നേതൃത്വത്തിലുള്ള ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഒഎൻഡിസിയെക്കുറിച്ച് ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബിസിനസ് സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്ന അധിക ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് പ്രശ്നവും കൗണ്‍സിലില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തേക്കുമെന്നാണ് സൂചന. അതേസമയം, ഓണ്‍ലൈൻ ഗെയിമിംഗ്, കാസിനോകള്‍, കുതിരപ്പന്തയം എന്നിവയെ കുറിച്ചുള്ള റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുകയും, അവ ഉടൻ തന്നെ സംസ്ഥാനങ്ങള്‍ക്ക് കൈമാറുന്നതുമാണ്. കഴിഞ്ഞ വര്‍ഷം ഈ വിഷയം സംബന്ധിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നെങ്കിലും, കൗണ്‍സില്‍ യോഗം അവ ചര്‍ച്ചയ്ക്ക് പരിഗണിച്ചിരുന്നില്ല. ജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണലുകള്‍ സ്ഥാപിക്കണമെന്ന ദീര്‍ഘകാലമായുള്ള ആവശ്യവും നാളെ നടക്കാനിരിക്കുന്ന യോഗത്തില്‍ പരിഗണിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വിവിധ വിഷയങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുക.

നികുതി വെട്ടിപ്പും വ്യാജ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) ക്ലെയിമുകളും പരിശോധിക്കുന്നതിനായി ജിഎസ്ടി റിട്ടേൺ ഫയലിംഗ് സിസ്റ്റത്തിൽ കൂടുതൽ മാർഗങ്ങൾ ഏർപ്പെടുത്താനുള്ള സിബിഐസിയുടെ നിർദ്ദേശവും ജിഎസ്ടി കൗൺസിൽ പരിഗണിച്ചേക്കും.

Also Read

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

GSTR-3A നോട്ടീസുകൾ – കോമ്പോസിഷൻ നികുതിദായകർ ആശയക്കുഴപ്പത്തിലേക്ക്; GSTN സാങ്കേതിക തകരാർ വ്യക്തമാക്കുന്നു

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്;  പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്; പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

പ്രാക്ടീഷൻമാർക്കായി വ്യക്തമായ രജിസ്‌ട്രേഷൻ സംവിധാനം നിർബന്ധമാക്കേണ്ടതാണ്

Loading...