പൊതുമേഖലാ ബാങ്കുകൾ ഈ മാസം അവസാനത്തോടെ 'അക്കൗണ്ട് അഗ്രിഗേറ്റർ' എന്ന പുതിയ സംവിധാനത്തിന്റെ ഭാഗമാകണം.

പൊതുമേഖലാ ബാങ്കുകൾ ഈ മാസം അവസാനത്തോടെ 'അക്കൗണ്ട് അഗ്രിഗേറ്റർ' എന്ന പുതിയ സംവിധാനത്തിന്റെ ഭാഗമാകണം.

ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ ഈ മാസം അവസാനത്തോടെ 'അക്കൗണ്ട് അഗ്രിഗേറ്റർ' എന്ന പുതിയ സംവിധാനത്തിന്റെ ഭാഗമാകണം എന്നാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം നിർദേശിച്ചിരിക്കുന്നത്. 

റേസർപേ, സേതു, പ്ലൂറൽ തുടങ്ങിയ പ്ലാറ്റ്ഫോമുകൾക്ക് അക്കൗണ്ട് അഗ്രിഗേറ്റർ ലൈസൻസ് റിസർവ് ബാങ്ക് നൽകുകയും ചെയ്തു.

എന്താണ് അക്കൗണ്ട് അഗ്രിഗേറ്റർ?

ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പ എടുക്കുമ്പോഴുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കാൻ വരെ സഹായിക്കുന്നതാണ് പുതിയ സംവിധാനം. നമ്മുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നമ്മുടെ സമ്മതത്തോടെ മറ്റൊരു ധനകാര്യ സ്ഥാപനത്തിനു ഡിജിറ്റലായി കൈമാറാം. വായ്പ സ്വീകരിക്കാനുള്ള ഒരാളുടെ അർഹത സ്ഥാപനങ്ങൾക്ക് എളുപ്പത്തിൽ പരിശോധിക്കാം.

ബാങ്ക് സ്റ്റേറ്റ്മെന്റുകളുടെ ഒപ്പിട്ടതും സ്കാൻ ചെയ്തതുമായ പകർപ്പുകളുടെ പങ്കിടൽ ഉൾപ്പെടെയുള്ള നൂലാമാലകൾ ഒഴിവാകും. നിങ്ങൾക്ക് അക്കൗണ്ട് ഇല്ലാത്ത ഒരു ബാങ്കിൽ വായ്പയ്ക്കായി ചെല്ലുമ്പോൾ അക്കൗണ്ട് ഉള്ള ബാങ്കിലെ സ്റ്റേറ്റ്മെന്റ് ചോദിക്കാറുണ്ട്. ഒപ്പിട്ട് സീൽ ചെയ്ത കോപ്പി കൊണ്ടുവരുന്നതിനു പകരം ലോൺ നൽകുന്ന ബാങ്കിന് അഗ്രിഗേറ്ററിലേക്ക് ഒരു റിക്വസ്റ്റ് നൽകാം. നമ്മൾ അത് അനുവദിച്ചാൽ കൃത്യമായ വിവരങ്ങൾ ബാങ്കിന് ലഭ്യമാകും

Also Read

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...