ഹിൻ്റൻബർഗിൻ്റെ വെളിപ്പെടുത്തൽ രാജ്യദ്രോഹമോ അദാനി ദ്രോഹമോ:

ഹിൻ്റൻബർഗിൻ്റെ വെളിപ്പെടുത്തൽ രാജ്യദ്രോഹമോ അദാനി ദ്രോഹമോ:

രാജ്യത്തെ ഓഹരി വിപണിയിലെ ചലനങ്ങൾ അളക്കുന്നത് നിഫ്റ്റി (National Stock Exchange)  സെൻസെക്സ് (Bombay Stock Exchange) ഇവയിൽ രണ്ടിലും ലിസ്റ്റ് ചെയ്യപ്പെട്ടതും അതിൽ തന്നെ ഫ്ലാഗ്ഷിപ്പ് കമ്പനികളുമായ വിവിധ മേഖലകളിൽ വ്യാപരിക്കുന്ന ഏതാനും ചില തിരഞ്ഞെടുക്കപ്പെട്ടവയുടെ ഷെയർ വിലയിൽ വരുന്ന മാറ്റങ്ങൾ ആധാരമാക്കി തയ്യാറാക്കപ്പെടുന്ന സൂചികകൾ ആണെല്ലോ.

കഴിഞ്ഞ ദിവസം ഹിൻ്റൻബർഗ് എന്ന ഷെയർ മാർക്കറ്റിൽ ഊഹക്കച്ചവടം നടത്തുന്ന സ്ഥാപനത്തിന്റെ അദാനി ഗ്രൂപ്പിന്റെ ഓഡിറ്റ് റിപ്പോർട്ടുകളും ഷെൽ കമ്പനികളിലൂടെ നടത്തപ്പെടുന്ന ഇടപാടുകളും സംബന്ധിച്ച പഠന റിപ്പോർട്ടും അതിന്റെ പേരിൽ ഉണ്ടായ ചലനങ്ങൾ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ വരുത്തിയ ചലനങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ മനസ്സിലാകും ഈ ഒരു വിഷയം യഥാർത്ഥത്തിൽ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിനെ കാര്യമായി ബാധിച്ചിട്ടില്ല എന്നും മറിച്ച് അദാനി ഗ്രൂപ്പിനേയും അവരുമായി ബന്ധപ്പെട്ട് ഇടപാടുകൾ നടത്തുന്ന മറ്റ് കമ്പനികളെയും ആണ് ബാധിച്ചത് എന്ന്.

24/01/23 മുതൽ 30/01/2023 വരെയുള്ള ദിവസങ്ങളിലെ മുകളിൽ സൂചിപ്പിച്ച ഇൻ്റക്സിൽ വന്ന ഇടിവ് 2.80% മാത്രം ആണ്. അതായത് നിഫ്റ്റി 18177 ൽ നിന്ന് 17668 ലേക്കും സെൻസെക്സ് 61192 ൽ നിന്ന് 59520 ലേക്കും ആണ് ഇടിഞ്ഞത്. ഇത് താരതമ്യേന വലിയ ഒരു നഷ്ടം എന്ന് വിലയിരുത്താൻ കഴിയില്ല. സാധാരണ ഗതിയിൽ സംഭവിക്കുന്ന ഒരു കറക്ഷൻ എന്ന് കാണ്ടാൽ മതി.

പക്ഷേ ബ്ലൂംബർഗ് ബില്യണെയർ ഇൻ്റക്സിൽ കഴിഞ്ഞ സെപ്റ്റംബർ മാസം ലോകത്ത് രണ്ടാം സ്ഥാനത്ത് വന്ന അദാനിയുടെ നെറ്റ് വർത്ത് 155 ബില്യണിൽ നിന്ന് 84.40 ബില്യൺ ഡോളർ ആയി കുറഞ്ഞു എന്ന് കാണാം. അതായത് 54.45% ഇടിവാണ് ഉണ്ടായത്. 

നിലവിൽ ഗൗതം അദാനിയുടെ ബ്ലൂംബർഗ് ബില്യണെയർ ഇൻ്റക്സിൽ പതിനൊന്നാം സ്ഥാനത്താണ്. തൊട്ടടുത്ത് തന്നെ മുകേഷ് അംബാനി ഏകദേശം 84.40 ബില്യൺ ഡോളർ നെറ്റ് വർത്തുമായി പന്ത്രണ്ടാം സ്ഥാനത്ത് ഉണ്ട്.   

ശരിക്കും ഹിൻ്റൻബർഗ് ചെയ്തത് ഇന്ത്യൻ ഓഹരി വിപണിയിലെയും കമ്പനികളുടെ പ്രവർത്തനം വിലയിരുത്തി തയ്യാറാക്കി പുറത്ത് വിട്ട ചോദ്യങ്ങൾ ഗുണം ചെയ്യുക ജനുവിൻ കമ്പനികൾക്കും നിക്ഷേപകർക്കും ആണ്.

(പ്രത്യക റിപ്പോര്ട്ട് തയ്യാറാക്കിയത് പ്രമുഖ ബിസിനസ്സ് കൺസൽട്ടൻറ് ശ്രീ  സന്തോഷ് ജേക്കബ് )

Also Read

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

Loading...