ഓണ്‍ലൈനില്‍നിന്നും ഓഫ്‌ലൈനിലേക്കും, സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖല ആരംഭിക്കാന്‍ ഒരുങ്ങി ആമസോണ്‍

ഓണ്‍ലൈനില്‍നിന്നും ഓഫ്‌ലൈനിലേക്കും, സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖല ആരംഭിക്കാന്‍ ഒരുങ്ങി ആമസോണ്‍

ഓണ്‍ലൈന്‍ വ്യാപര രംഗത്തുനിന്നും ഓഫ്‌ലൈന്‍ രംഗത്തേക്കുകൂടി വ്യാപിക്കാനൊരുങ്ങി ആമസോണ്‍. ഈ മാസം, അവസാനത്തോടെ അമേരിക്കയിലെ ലോസ് ഏഞ്ചലസില്‍ ആദ്യ ഓഫ്‌ലൈന്‍ സൂപ്പര്‍ മാര്‍ക്കറ്റ് ആമസോണ്‍ ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. തുടക്കത്തില്‍ തന്നെ നിരവധി സ്റ്റോറുകളുമായി ഓഫ്‌ലൈന്‍ വിപണിയില്‍ വരവറിയിക്കാനാണ് ആമസോന്‍ തയ്യാറെടുക്കുന്നത്.

വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് ഇതു സംബന്ധിച്ച്‌ ആദ്യം വാര്‍ത്തകള്‍ പുറത്തുവിട്ടത്. വാര്‍ത്തകള്‍ പ്രചരിച്ചതോടെ റിടെയില്‍ രംഗത്തെ വാള്‍മാര്‍ട്ട് ഉള്‍പ്പടെയുള്ള ഭീമന്‍‌മാരുടെ ഓഹരിയില്‍ ഇടിവ് നേരിട്ട് തുടങ്ങി. ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ക്ക് ഏത് പേരാണ് ആമസോണ്‍ നല്‍കുക എന്ന കാര്യം ഇതേവരെ വ്യക്തമായിട്ടില്ല.

ഹോള്‍ഫുഡ്സ് എന്ന സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയെ 2017ല്‍ ആമസോണ്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ പ്രീമിയം ഉപഭോക്തക്കളെ മാത്രം ലക്ഷ്യമിടുന്ന ഹോള്‍ഫുഡ്സിന്റെ പേരിലാവില്ല പുതിയ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നാണ്റി പ്പോര്‍ട്ടുകള്‍. പുതിയ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എല്ലാ തരം ആ‍ളുകളെയും ലക്ഷ്യം വച്ചുള്ളതായിരിക്കും. മറ്റുചില കമ്പനികളുമായി ചേര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ സൂപ്പര്‍ മാര്‍ക്കറ്റ് നെറ്റ്‌വര്‍ക്കായ മോറിനെ ഏറ്റെടുക്കുമെന്ന് ആമസോണ്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ഭാവിയില്‍ ഇന്ത്യയിലും ഒഫ്‌ലൈന്‍ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖല കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഇത് എന്നാണ് വിലയിരുത്തപ്പെടുന്നത്

Also Read

എസ്.സി-എസ്.ടി സ്കോളർഷിപ്പ് കുടിശിക: 377 കോടി രൂപയുടെ ബാധ്യത മുൻ സർക്കാരിന്റെ വീഴ്ചയെന്ന് സർക്കാർ

എസ്.സി-എസ്.ടി സ്കോളർഷിപ്പ് കുടിശിക: 377 കോടി രൂപയുടെ ബാധ്യത മുൻ സർക്കാരിന്റെ വീഴ്ചയെന്ന് സർക്കാർ

വിദ്യാർത്ഥികൾക്ക് സമയബന്ധിതമായി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് വിമർശനം.

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

Loading...