300ല്‍ അധികം തീവ്രവാദികളെ കൊന്നൊടുക്കി ഇന്ത്യയുടെ ശക്തമായ തിരിച്ചടി

300ല്‍ അധികം തീവ്രവാദികളെ കൊന്നൊടുക്കി ഇന്ത്യയുടെ ശക്തമായ തിരിച്ചടി

പുല്‍വാമ ഭീകരാക്രമണത്തില്‍ ശക്തമായി തിരിച്ചടിച്ച്‌ ഇന്ത്യ. അതിര്‍ത്തിക്കപ്പുറത്തെ ഭീകര ക്യാമ്ബുകള്‍ പൂര്‍ണമായും ഇന്ത്യ തകര്‍ത്തു. ജെയ്‌ഷേ ക്യാമ്ബുകളാണ് തകര്‍ത്തതെന്നാണ് പറയുന്നത്. 12 മിറാഷ് യുദ്ധവിമാനങ്ങളാണ് യുദ്ധത്തില്‍ പങ്കെടുത്തത്.പുലര്‍ച്ചെ 3 :30 നാണ് ആക്രമണം നടന്നതെന്ന് റിപ്പോര്‍ട്ട് ചെയ്തു.1000 കിലോ ബോംബുകള്‍ ക്യാമ്ബുകള്‍ക്ക് നേരെ വര്‍ഷിച്ചു. വ്യോമസേനാ ഉദ്ധരിച്ച വിവരങ്ങള്‍ പുറത്തുവിട്ടത് എഎന്‍ഐ യാണ്. 

 പാക് മണ്ണില്‍ കടന്നുകയറിയുള്ള ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ പകച്ച്‌ പാക്കിസ്ഥാന്‍. ഇന്ന് പുലര്‍ച്ചെ നടന്ന ഇന്ത്യന്‍ ആക്രമണത്തില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ സംബന്ധിച്ച്‌ വിലയിരുത്താന്‍ പാക് പ്രതിരോധമന്ത്രി രാവിലെ ഉന്നതതല യോഗം വിളിച്ചു. പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പ്രതിരോധ മന്ത്രിയും തമ്മില്‍ ഇന്ത്യന്‍ ആക്രമണം സംബന്ധിച്ച്‌ ചര്‍ച്ച നടത്തി.

അതേസമയം, ഇന്ത്യയുടെ അപ്രതീക്ഷിത ആക്രമണത്തില്‍ പകച്ചുപോയ പാക്കിസ്ഥാന്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ വെടിവയ്പ്പ് ആരംഭിച്ചതായാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. ഇന്ത്യയും കനത്ത തിരിച്ചടി തന്നെയാണ് നല്‍കിക്കൊണ്ടിരിക്കുന്നത്.

മുസാഫര്‍ബാദിലെ ബാലാകോട്ടില്‍ സ്ഥിതി ചെയ്യുന്ന ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തതില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ ജെയ്ഷെയുടെയും ലഷ്കരുടെയും ഭീകര കേന്ദ്രങ്ങളില്‍ വന്‍ ബോംബ്‌ വര്‍ഷമാണ്‌ ഇന്ത്യന്‍ വ്യോമസേന നടത്തിയത്.

ഇരുപത്തി ഒന്ന് മിനുട്ട് നീണ്ടു നിന്ന ഇന്ത്യന്‍ വ്യോമസേനയുടെ ഓപ്പറേഷന്‍ ഇങ്ങനെ;

  • 3. 40 നും 3. 53 നും ഇടയില്‍ ബാലകോട്ട് തീവ്രവാദ കേന്ദ്രം തകര്‍ത്തു. മുസ്സാഫര്‍ബാദില്‍ നിന്ന് 24 കിലോമീറ്റര്‍ അകലെ ആണ് ബാലകോട്ട്
  • 3. 40 നും 3. 55 നും ഇടയില്‍ മുസ്സാഫര്‍ബാദ് തീവ്രവാദിളുടെ ക്യാമ്ബ് തകര്‍ത്തു
  • 3.50 നും 4.05 നും ഇടയില്‍ ചാക്കോത്തിയിലെ തീവ്രവാദിളുടെ ലോഞ്ച് പാഡ് തകര്‍ത്തു

ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യയുടെ മൂന്ന്‍ സേനാവിഭാഗങ്ങളും നിലയുറപ്പിച്ച്‌ കഴിഞ്ഞു. പാക് അധിനിവേശ കാശ്മീരില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് സൈന്യം നല്‍കിയിരിക്കുന്നത്. ഇതോടെ അതിര്‍ത്തിയില്‍ സംഘര്‍ഷം കനക്കുകയാണ്.

പാക് മണ്ണില്‍ നടന്ന ഇന്ത്യന്‍ ആക്രമണത്തില്‍ 300 പേര്‍ മരിച്ചതായാണ് ഇന്ത്യയുടെ അവകാശവാദം. പാക് അതിര്‍ത്തിക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന ഭീകര താവളങ്ങള്‍ ലക്‌ഷ്യം വച്ചായിരുന്നു ഇന്ത്യയുടെ ആക്രമണം.

പുലര്‍ച്ചെ മൂന്നരയ്ക്ക് നടന്ന ഇന്ത്യന്‍ ആക്രമണം സംബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. പ്രതിരോധ മന്ത്രാലയം പ്രധാനമന്ത്രിയെ സാഹചര്യങ്ങള്‍ ധരിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇന്ന് പുലര്‍ച്ചെ 1000 കിലോ സ്ഫോടക വസ്തുക്കളാണ് ഇന്ത്യന്‍ വ്യോമസേന വിമാനങ്ങള്‍ പാക് മണ്ണില്‍ വര്‍ഷിച്ചത്.

അതേസമയം ഇന്ത്യന്‍ വ്യോമ സേനാ വിമാനങ്ങള്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയെന്ന് പാക് സൈന്യം ആരോപിച്ചു. എന്നാല്‍ ഇക്കാര്യം ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല. മുസഫര്‍ബാദ് സെക്ടറില്‍ നിന്നാണ് വിമാനങ്ങള്‍ പാക് അതിര്‍ത്തി ലംഘിച്ചെത്തിയതെന്നും തങ്ങളുടെ സൈനികരുടെ സമയോചിത ഇടപെടല്‍ ഇന്ത്യന്‍ നീക്കത്തെ രാജയപ്പെടുത്തുകയായിരുന്നുവെന്നും പാക് സേനാ വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ വ്യക്തമാക്കി.

Also Read

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

Loading...