അസൂസിന്റെ സെന്‍ ബ്രാന്റ് ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ നിരോധിച്ചു

അസൂസിന്റെ സെന്‍ ബ്രാന്റ് ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ നിരോധിച്ചു

പ്രമുഖ ബ്രാന്റ് ആയ അസൂസിന്റെ 'സെന്‍' ബ്രാന്റിലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് രാജ്യത്ത് വിലക്ക്. ഡല്‍ഹി ഹൈക്കോടതിയാണ് സെന്‍ ബ്രാന്റിലുള്ള ഉല്‍പന്നങ്ങളുടെ വില്‍പന തടഞ്ഞ് ഇടക്കാല ഉത്തരവിറക്കിയത്. എട്ട് ആഴ്ചയാണ് വിലക്ക്. സ്മാര്‍ട്‌ഫോണ്‍, ടാബ് ലെറ്റ്, മറ്റ് ഉപകരണങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഈ വിലക്ക് ബാധകമാണ്.

വിലക്കിനെ തുടര്‍ന്ന് രാജ്യത്ത് ഏറെ പ്രചാരമുള്ള സെന്‍ഫോണ്‍ സ്മാര്‍ട്‌ഫോണുകളുടെ വില്‍പന നിര്‍ത്തിവെക്കേണ്ടി വരും. അസൂസ് അതിന്റെ ഉല്‍പ്പന്നങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്ന 'സെന്‍' ട്രേഡ് മാര്‍ക്കിന് മേല്‍ അവകാശം ഉന്നയിച്ചുകൊണ്ട് ടെലികെയര്‍ നെറ്റ്‌വര്‍ക്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നല്‍കിയ കേസിലാണ് വിധി വന്നത്.ജസ്റ്റിസ് മന്‍മോഹന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് ഇടക്കാല വിധി പുറപ്പെടുവിച്ചത്.

ഫീച്ചര്‍ ഫോണുകള്‍ക്ക് വേണ്ടി 'സെന്‍' എന്ന ട്രേഡ്മാര്‍ക്ക് തങ്ങള്‍ 2008ല്‍ സ്വന്തമാക്കിയതാണ് എന്നാോണ് ടെലികേയര്‍ വാദം. അതേസമയം, ഇന്ത്യന്‍ വിപണിയില്‍ 2014ലാണ് അസൂസ് സെന്‍ ബ്രാന്റിലുള്ള സെന്‍ഫോണ്‍ സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കുന്നത്. സെന്‍ഫോണിന് പിന്നാലെ സെന്‍ബുക്ക് എന്ന് വിന്‍ഡോസ് കംപ്യൂട്ടറുകളും അസൂസ് പുറത്തിറക്കി.

സമാനമായ ട്രേഡ്മാര്‍ക്ക് ആണ് ഇരു കമ്പനികളും ഉപയോഗിക്കുന്നത് എന്ന് പ്രദമദൃഷ്ട്യാ തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് കോടതി സെന്‍ ബ്രാന്റ് ഉല്‍പന്നങ്ങളുടെ വില്‍പന തടഞ്ഞത്. ടെലികെയറും സെന്‍ഫോണ്‍ എന്ന പേരില്‍ ഫീച്ചര്‍ ഫോണുകള്‍ പുറത്തിറക്കുന്നുണ്ട്. ഇത് ഉപയോക്താക്കള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന് അവര്‍ വാദിക്കുന്നു.

അസൂസ് മേധാവി ജോണി ശിഹ് സെന്‍ തത്വശാസ്ത്രത്തില്‍ വിശ്വസിക്കുന്നതിനാലാണ് സെന്‍ ബ്രാന്റ് ഉപയോഗിക്കുന്നതെന്നും. അസൂസ് ട്രേഡ് മാര്‍ക്കിനൊപ്പം സെന്‍ഫോണ്‍ എന്ന് ഉപയോഗിക്കുന്നതിനാല്‍ ഉപയോക്താക്കള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാവില്ലെന്നും അസൂസ് പറഞ്ഞു.

Also Read

എസ്.സി-എസ്.ടി സ്കോളർഷിപ്പ് കുടിശിക: 377 കോടി രൂപയുടെ ബാധ്യത മുൻ സർക്കാരിന്റെ വീഴ്ചയെന്ന് സർക്കാർ

എസ്.സി-എസ്.ടി സ്കോളർഷിപ്പ് കുടിശിക: 377 കോടി രൂപയുടെ ബാധ്യത മുൻ സർക്കാരിന്റെ വീഴ്ചയെന്ന് സർക്കാർ

വിദ്യാർത്ഥികൾക്ക് സമയബന്ധിതമായി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് വിമർശനം.

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

Loading...