ഓട്ടോമൊബൈൽ വിപണിയിലെ മാന്ദ്യം നീങ്ങിയോ? ലോകം പതിയെ ഇലക്ട്രിക് വാഹനങ്ങളിലേക്ക്!

ഓട്ടോമൊബൈൽ വിപണിയിലെ മാന്ദ്യം നീങ്ങിയോ? ലോകം പതിയെ ഇലക്ട്രിക് വാഹനങ്ങളിലേക്ക്!

നിലവിൽ ഇന്ത്യയിലെ പല മേഖലകളും അത്യാവശ്യ നല്ല രീതിയിലുള്ള സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് കടന്നു പോകുന്നത്. ഇവയിൽ ഇത്തരത്തിൽ മാന്ദ്യം നേരിടുന്ന മേഖലകളിലെ പ്രധാനപ്പെട്ട ഒന്നാണ് വാഹന വിപണന മേഖല. ജില്ലയിൽ വിവിധ ആർടിഒ ഓഫീസുകൾക്കു കീഴിൽ ഈ വർഷം  രജിസ്‌റ്റർ ചെയ്‌ത വാഹനങ്ങളുടെ എണ്ണം പകുതിയായി കുറഞ്ഞു. ഈ വർഷം ജൂലൈ മാസത്തിൽ 18.25 ലക്ഷം വാഹനങ്ങൾ മാത്രമാണ് ഇന്ത്യയിൽ വില്ക്കാനായത്. ഈ കണക്ക് കഴിഞ്ഞ വർഷം ജൂലൈ മാസത്തിനേക്കാൾ നാലു ലക്ഷം കുറവാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചുള്ള ഈ വർഷത്തെ കണക്ക് നോക്കുമ്പോൾ 18. 71% കുറവാണ് വില്പനയിൽ ഉണ്ടായിരിക്കുന്നത്. ഈ ശതമാന കണക്ക് കഴിഞ്ഞ 19 വർഷത്തിനിടയിലെ ഏറ്റവും വലിയ സംഖ്യയായാണ് കണക്കാക്കുന്നത്. ഈ പ്രശ്നം മൂലം വാഹന വിപണന മേഖലയിൽ രണ്ടേകാൽ ലക്ഷം ആളുകൾക്കാണ് തൊഴിൽ നഷ്ടമായിരിക്കുന്നത്. കോടിക്കണക്കിന്‌ രൂപയുടെ തിരിച്ചടിയാണ്‌ വിപണി നേരിടുന്നത്‌. രാജ്യത്ത്‌ വിവിധ മേഖലയിലുണ്ടായ സാമ്പത്തിക മാന്ദ്യത്തിന്റെ പ്രതിഫലനമാണ്‌ പിന്നോട്ടുപോക്കിന്‌ കാരണമെന്ന് വ്യാപാരികൾ പറയുന്നു. പ്രതിസന്ധി  എങ്ങനെ അതിജീവിക്കുമെന്ന ആശങ്ക വ്യാപാരികളും പങ്കുവയ്‌ക്കുന്നു.


ഈ കണക്കുകൾ തീർച്ചയായും ഈ മേഖലയിലെ സാമ്പത്തിക പ്രതിസന്ധിയെ തന്നെയാണ് തുറന്നു കാട്ടുന്നത്. ഇത്തരത്തിൽ ഒരു വില്പനക്കുറവിലേക്ക് വിപണിയെ എത്തിച്ചതിനു പിന്നിലുള്ള പ്രധാന കാരണം, വാഹനങ്ങളുടെ മെയിന്റനൻസ് ചിലവ് തന്നെയാണ്. പ്രത്യേകിച്ചും ഇന്ധന വില. അടുത്തത് സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറത്തേക്ക് എത്തിയ ഇൻഷുറൻസ് തുകയും, ഒപ്പം വാഹനം വാങ്ങാനായി ലോൺ എടുക്കുമ്പോഴുള്ള ഉയർന്ന പലിശ നിരക്കും. മാത്രമല്ല ഇലക്ട്രിക് വാഹനങ്ങൾ വിപണിയിലേക്ക് കൂടുതലായി എത്തിക്കാനുള്ള തീരുമാനങ്ങളിലേക്ക് സർക്കാർ എത്തി കഴിഞ്ഞാൽ ഇത്തരത്തിൽ വില്പനയ്ക്കായി സ്റ്റോക്ക് ചെയ്തു വെച്ച വാഹനങ്ങൾ നഷ്ടത്തിൽ വിൽക്കേണ്ടി വരുമോ എന്ന് വാഹന നിർമാതാക്കളും സംശയിക്കുന്നു. മൂന്നര കോടി ആളുകളാണ് ഈ മേഖലയിൽ നേരിട്ടും അല്ലാതെയും തൊഴിൽ ചെയ്യുന്നത്. വാഹനം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന 15000 പേർക്ക് കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങളിൽ തൊഴിൽ നഷ്ടപ്പെട്ടു , 300 ഡീലർമാർ ബിസിനസ്സ് നിർത്തി അത് വഴി രണ്ടു ലക്ഷത്തോളം പേർക്ക് തൊഴിൽ നഷ്ടമായി. ഇപ്പോൾ വാഹനനിർമാതാക്കളുടെ സംഘടന പറയുന്നത് പ്രകാരം പത്തു ലക്ഷം പേരുടെ ജോലി ഇപ്പോൾ നഷ്ടപ്പെടുന്നതിന്റെ വക്കിലെത്തി നിൽക്കുകയാണ് എന്നാണ്. അടിയന്തിരമായി സർക്കാർ ഇതിനായി എന്തെങ്കിലും നീക്കം നടത്തിയില്ലെങ്കിൽ വലിയൊരു സാമ്പത്തിക മാന്ദ്യത്തിലേക്കായിരിക്കും ഇന്ത്യ ചെന്നെത്തുക എന്നത് തീർച്ച.

 

സെപ്തംബര്‍ മാസം വരെ കടുത്ത തിരിച്ചടിയാണ് ഓട്ടോമൊബൈൽ വിപണി നേരിട്ടു കൊണ്ടിരുന്നത്. സിയാം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പാസഞ്ചര്‍ വാഹന വിപണിയിൽ 24 ശതമാനവും വാണിജ്യവാഹനവിപണിയിൽ 62 ശതമാനവും ഇടിവ് ആ മാസത്തില്‍ സംഭവിച്ചു. വാണിജ്യവാഹനങ്ങളുടെ വില്‍പ്പന 72.07 ശതമാനത്തോളമാണ് ഇടിഞ്ഞത്. ടാറ്റ അടക്കമുള്ള വമ്പന്മാര്‍ തങ്ങളുടെ പ്ലാന്റുകളില്‍ ഇടക്കാല അവധികള്‍ ഏര്‍പ്പാടാക്കുകയുണ്ടായി. 2018 സെപ്തംബര്‍ മാസത്തിൽ രാജ്യത്താകെ 2,92,660 പാസഞ്ചര്‍ വാഹനങ്ങളാണ് വിറ്റതെങ്കിൽ 2019 സെപ്തംബറിൽ അത് 2,23,317 യൂണിറ്റിലേക്ക് ഇടിഞ്ഞു.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് മാരുതി സുസൂക്കി തങ്ങളുടെ ഉല്‍പാദനം കുറയ്ക്കാന്‍ തുടര്‍ച്ചായി എട്ടാംമാസവും തീരുമാനിച്ചുവെന്നാണ്. 2019 ഒക്ടോബര്‍ മാസത്തില്‍ മാരുതി ഉല്‍പാദിപ്പിച്ചത് 119,337 വാഹനങ്ങളാണ്. 2018 ഒക്ടോബര്‍ മാസത്തില്‍ 150,497 വാഹനങ്ങള്‍ ഉല്‍പാദിപ്പിച്ച സ്ഥാനത്താണിത്.

ഓട്ടോമൊബൈല്‍ വിപണിക്ക് കാര്യമായൊന്നും സംഭവിച്ചിട്ടില്ലെന്ന് സോഷ്യല്‍ മീഡിയയിൽ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.

ലോകം പതിയെ ഇലക്ട്രിക് വാഹനങ്ങളിലേക്ക്

പെട്രോൾ ഡീസൽ വാഹനങ്ങളിൽനിന്നും ലോകം പതിയെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് നീങ്ങുകയാണ്. ലോകരാജ്യങ്ങൾ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പദ്ധതികൾ ആവിശ്കരിക്കുന്നുണ്ട്. ഇന്ത്യയിലും ഈ മാറ്റം പ്രകടമാണ്. എന്നാൽ ഇലക്ട്രിക് വാഹനങ്ങളോട് ആളുകൾക്ക് ഇപ്പോഴും ഒരു വിമുഖത ഉണ്ട്. നിശ്ചിത ദൂരം താണ്ടിക്കഴിഞ്ഞാൽ വാഹനം ഏറെ നേരം ചാർജ് ചെയ്യേണ്ടി വരും എന്നതാത്തിന് പ്രധാന കാരണം 

ഒറ്റ ചാർജിൽ 500 കിലോമീറ്റർ വരെ താണ്ടുന്ന ഇൽക്ട്രിക് കാറുകളാണ് ഇപ്പോൾ വിപണിയിലുള്ളത്. ഈ ദൂരം താണ്ടിക്കഴിഞ്ഞാൽ ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാൽകൂടിയും കാർ വീണ്ടും ചാർജ് ചെയ്യാൻ സമയമെടുക്കും. എന്നാൽ ഒറ്റ ചാർജിൽ 2,414 കിലോമീറ്റർ വരെ സഞ്ചരിക്കാൻ വൈദ്യുതി നൽകുന്ന ബാറ്ററിക്ക് രൂപം നൽകിയിരിക്കുകയാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ട്രവൻ ജാക്സൺ.

 

അലുമിനിയം എയർ സാങ്കേതികവിദ്യയിൽ നിർമ്മിച്ചിട്ടുള്ള ബറ്ററിക്ക് ഒറ്റ ചാർജിൽ 1,500 മൈൽ, അതായത് 2,414കിലോമീറ്റർ സഞ്ചരിക്കാൻ വേണ്ട വൈദ്യുതി നൽകാൻ സാധിക്കും എന്നാണ് ട്രെവൻ അവകാശപ്പെടുന്നത്. പത്ത് വർഷം മുൻപ് തന്നെ ഈ സാങ്കേതികവിദ്യ വികസിപ്പിച്ചിരുന്നു എന്നും, നിരവധി വാഹന നിർമ്മാതക്കളെ സമീപിച്ചു എങ്കിലും ആരും സ്വീകരിക്കാൻ തയ്യാറായില്ല എന്നുമാണ് ട്രെവൻ നിർമ്മാതവ് പറയുന്നത്.

 

ബ്രിട്ടനിലെ എസ്എക്സ് ആസ്ഥാനമായ ഓസ്റ്റിൻ ഇലക്ട്രിക് എന്ന കമ്പനിയുമായി ബാറ്ററിയുടെ വ്യാവസായിക ഉത്പാദനത്തിന് ടെവൻ കരാറിലെത്തിയതോടെയാണ് കണ്ടുപിടിത്തം ലോക ശ്രദ്ധ നേടിയത്. കാറുകളിൽ മാത്രമല്ല വലിയ ലോറികളിലും ചെറു വിമാനങ്ങളിലും വരെ ഈ ബാറ്ററി ഉപയോഗിക്കാം എന്നാണ് ട്രെവൻ അവകാശപ്പെടുന്നത്.

 

അതേസമയം അലുമിനിയം എയർ സാങ്കേതികവിദ്യയിലുള്ള ബാറ്ററികൾ റീചാർജ് ചെയ്ത് ഉപയോഗിക്കാനാകില്ല. എന്നാണ് ഒരു സാംഘം ഗവേഷകർ പറയുന്നത്. ബാറ്ററിയിലെ ഇലക്ട്രോലൈറ്റ് ലായിനി വിഷവസ്ഥുവാണ് എന്നും പറയപ്പെടുന്നു. എന്നാൽ താൻ നിർമ്മിച്ച ബാറ്ററി റിസൈക്കിൾ ചെയ്ത് ഉപയോഗിക്കാൻ സാധിക്കും എന്നും വിഷമയമല്ലാത്ത ഇലക്ട്രോലൈറ്റ് ലായനിയാണ് ബാറ്ററിയിൽ ഉപയോഗിച്ചിരിക്കുന്നത് എന്നുമാണ് ട്രെവൻ പറയുന്നത്.

 

ന്ത്യന്‍ വാഹന വിപണി ലക്ഷ്യമിട്ട് ചൈനീസ് നിര്‍മ്മാണ കമ്പനികള്‍ പുതിയ ഇലക്ട്രിക് എസ്യുവിയെ അടുത്തമാസം ആദ്യം പ്രദര്‍ശിപ്പിക്കും. വാഹനം അടുത്ത വര്‍ഷം ജനുവരിയില്‍ വിപണിയിലെത്തുന്നാണ്. കൂടാതെ ഡിസംബറില്‍ തന്നെ വാഹനത്തിന്റെ ബുക്കിങ്ങ് ആരംഭിക്കുന്നാണ്.

 

ചൈനീസ് വിപണിയിലുള്ള ഇസഡ്എക്‌സിന്റെ രൂപം തന്നെയാണ് എലക്ട്രിക് എസ് യു വി യ്ക്കും നല്‍കുന്നത്. 150 എച്ച്പി കരുത്തുള്ള ഇലക്ട്രിക് മോട്ടറാണ് വാഹനത്തിന് കരുത്തു പകരുന്നത്. പൂജ്യത്തില്‍ നിന്ന് 50 കിലോമീറ്റര്‍ വേഗം 3.1 സെക്കന്റില്‍ ആര്‍ജിക്കാനുള്ള കഴിവുണ്ടാകും. അതോടൊപ്പം തന്നെ ഒറ്റ ചാര്‍ജില്‍ 335 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും. കൂടാതെ 60 കിലോമീറ്റര്‍ വേഗ പരിധിയിൽ സഞ്ചരിച്ചാൽ 428 കിലോമീറ്റര്‍ വരെ ചാര്‍ജ് നില്‍ക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

അരമണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 80 ശതമാനം വരെ ചാര്‍ജാകുന്ന ഫാസ്റ്റ് ചാര്‍ജിങ് ടെക്‌നോളജിയും വാഹനത്തിലുണ്ടാകും. ജനറല്‍ മോട്ടോഴ്‌സില്‍ നിന്ന് സ്വന്തമാക്കിയ ഗുജറാത്തിലെ ഹലോല്‍ ശാലയില്‍ നിന്നാണ് എംജി വാഹനങ്ങള്‍ പുറത്തിറക്കുക.

ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ ഷോറൂം


രാജ്യത്തെ ആദ്യ ഡിജിറ്റൽ ഷോറൂമുമായി പ്രമുഖ ബ്രാൻഡായ എംജി മോട്ടോഴ്‌സ്. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ ഷോറൂം ബംഗളൂരുവില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഒരു വാഹനം പോലും ഷോറൂമില്‍ പ്രദര്‍ശിപ്പിക്കാനായി ഉപയോഗിക്കുന്നില്ലെന്നതാണ് ഡിജിറ്റല്‍ ഷോറൂമിന്റെ സവിശേഷത. എല്ലാം ഡിജിറ്റലായാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഉപയോക്താക്കള്‍ക്ക് എംജിയുടെ മോഡലുകളെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഡിജിറ്റല്‍ സ്റ്റുഡിയോ വഴി അടുത്തറിയാന്‍ സാധിക്കും. രാജ്യത്ത് നിലവിലുള്ള ഏക എംജി മോഡലാണ് ഹെക്ടര്‍. ഷോറൂമിലെത്തുന്ന ഉപയോക്താക്കള്‍ക്ക് ഹെക്ടറിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും വ്യക്തമായി അറിയാന്‍ ഡിജിറ്റല്‍ സ്റ്റുഡിയോ സഹായിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഓഗ്മെന്റഡ് റിയാലിറ്റി, ഇന്ററാക്ടീവ് വിഷ്വലൈസര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനത്തിലുള്ള ഹ്യൂമണ്‍ റെകഗ്‌നീഷ്യന്‍ സിസ്റ്റം എന്നിവയാണ് ഡിജിറ്റല്‍ സ്റ്റുഡിയോയുടെ പ്രവര്‍ത്തനത്തിന് ശക്തിപകരുന്നത്.

ആഡംബര വാഹന ബ്രാന്‍ഡായ ജാഗ്വര്‍ ലാന്‍ഡ് റോവറിന് (ജെ.എല്‍.ആര്‍.) പുതിയ പങ്കാളികളെ തേടി ടാറ്റ ഗ്രൂപ്പ് രംഗത്ത്. ഇലക്ട്രിക് വാഹനങ്ങള്‍ (ഇ.വി.) വികസിപ്പിക്കാനുള്ള പണവും സാങ്കേതിക വിദ്യയും കണ്ടെത്തുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമാണ് നിക്ഷേപകരെ തേടുന്നത്.

ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു.വിനെയും ചൈനയിലെ ഷീജിയാങ് ഗീലി ഹോള്‍ഡിങ് ഗ്രൂപ്പിനെയുമാണ് സമീപിച്ചിട്ടുള്ളത്. ഇവരുമായി ചര്‍ച്ച നടന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇക്കാര്യം ബി.എം.ഡബ്ല്യു.വും ഗീലി ഹോള്‍ഡിങ്സും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.


വാഹന നിര്‍മാതാക്കളുമായുള്ള സഹകരണം ഇന്ത്യന്‍ വിപണിയില്‍ ജെ.എല്‍.ആറിന് സഹായകമാകും. ഗീലിയുമായി കൈകോര്‍ക്കുന്നതിലൂടെ ചൈനയിലെ വിപണി തിരികെ പിടിക്കാമെന്നാണ് ജെ.എല്‍.ആര്‍. കരുതുന്നത്.......

ബി.എം.ഡബ്ല്യു. സഖ്യത്തിലൂടെ ഇലക്ട്രിക് വാഹന സാങ്കേതിക വിദ്യകളും നൂതന എന്‍ജിനുമാണ് ലക്ഷ്യം. 2020-ഓടെ എല്ലാ വേരിയന്റുകളിലും ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുമെന്ന് ജെ.എല്‍.ആര്‍. നേരത്തെ അറിയിച്ചിരുന്നു.......

ജെ.എല്‍.ആറിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് പങ്കാളികള്‍ നേരിടാന്‍ പോകുന്ന വെല്ലുവിളികള്‍. എന്നാല്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ 91 കോടി ഡോളറിന്റെ മൂലധന നിക്ഷേപം കമ്പനി നടത്തിയിട്ടുണ്ട്.

Also Read

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

IGST അടയ്ക്കേണ്ടതിന് CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

IGST അടയ്ക്കേണ്ടതിന് CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

IGST അടയ്ക്കേണ്ടതായപ്പോൾ CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

Loading...