ബിസിനസ്- ടു- ബിസിനസ് ഇടപാടുകളുടെ ഇ- ഇന്‍വോയ്സ് പരിധി അഞ്ച് കോടി രൂപയാക്കി കുറയ്ക്കില്ല.

ബിസിനസ്- ടു- ബിസിനസ് ഇടപാടുകളുടെ ഇ- ഇന്‍വോയ്സ് പരിധി അഞ്ച് കോടി രൂപയാക്കി കുറയ്ക്കില്ല.

രാജ്യത്ത് ബിസിനസ്- ടു- ബിസിനസ് ഇടപാടുകളുടെ ഇ- ഇന്‍വോയ്സ് പരിധി അഞ്ച് കോടി രൂപയാക്കി കുറയ്ക്കില്ല. കേന്ദ്ര പരോക്ഷ വകുപ്പാണ് (സിബിഐസി) ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്

2023 ജനുവരി 1 മുതല്‍ 5 കോടി രൂപയിലേറെ വാര്‍ഷിക വിറ്റുവരവുള്ള ജിഎസ്ടി രജിസ്ട്രേഷനുള്ള വ്യാപാരികള്‍ ഇ- ഇന്‍വോയ്സിംഗ് നടപ്പാക്കണമെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. ഈ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു സിബിഐസി. കൂടാതെ, ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത് വ്യാപാരികള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ടെന്നും സിബിഐസി വ്യക്തമാക്കി.

നിലവില്‍, 10 കോടി രൂപയിലധികം വാര്‍ഷിക വിറ്റുവരവുള്ള ജിഎസ്ടി രജിസ്ട്രേഷനുള്ള വ്യാപാരികള്‍ക്ക് ഇ- ഇന്‍വോയ്സിംഗ് നിര്‍ബന്ധമാണ്. 2022 ഓഗസ്റ്റ് മാസത്തിലാണ് ഇത്തരം വ്യാപാരികള്‍ക്കുള്ള ഇ- ഇന്‍വോയ്സിംഗ് പരിധി 20 കോടി രൂപയില്‍ നിന്ന് 10 കോടി രൂപയായി കുറച്ചത്. വ്യാജ ബില്ലുകള്‍ വഴിയുള്ള നികുതി തട്ടിപ്പുകള്‍ക്ക് പൂട്ടിടാനും, റിട്ടേണ്‍ സമര്‍പ്പണം എളുപ്പമാക്കുന്നതിന്റെയും ഭാഗമായാണ് ബിസിനസ്- ടു- ബിസിനസ് ഇടപാടുകള്‍ക്ക് ഇ- ഇന്‍വോയ്സ് നിര്‍ബന്ധമാക്കിയത്.

Also Read

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

രജിസ്ട്രാർക്ക് സംഘടനാ ഭാരവാഹികൾക്കെതിരെ വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്താനും, കോടതിയിൽ നടപടി സ്വീകരിക്കാനും അധികാരം ലഭിക്കും

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...