വാരണാസിയില്‍ ക്ഷേത്രങ്ങള്‍ക്ക് കാല്‍കിലോമീറ്റര്‍ ചുറ്റളവിൽ മദ്യത്തിനും മാംസാഹാരത്തിനും പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തി

വാരണാസിയില്‍ ക്ഷേത്രങ്ങള്‍ക്ക് കാല്‍കിലോമീറ്റര്‍ ചുറ്റളവിൽ  മദ്യത്തിനും   മാംസാഹാരത്തിനും പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തി

തീര്‍ത്ഥാടന കേന്ദ്രമായ വാരണാസിയില്‍ മദ്യത്തിനും മാംസാഹാരത്തിനും പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തി. ക്ഷേത്രങ്ങള്‍ക്ക് കാല്‍കിലോമീറ്റര്‍ ചുറ്റളവിലാണ് രണ്ടിനും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വാരണാസി, വൃന്ദാവന്‍, അയോധ്യ, ചിത്രകൂട്, ദേവ്ബന്ധ്, ദേവശരീഫ്, നൈമിഷാരണ്യ മിശ്രിഖ് എന്നിവടങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏപ്രിലില്‍ പ്രഖ്യാപിച്ചിരുന്നു. വാരണാസിയിലെ കാശി വിശ്വനാഥക്ഷേത്രം, മഥുരയില്‍ കൃഷ്ണന്റെ ജന്മസ്ഥലം, അലഹാബാദിലെ ത്രിവേണീസംഗമം എന്നിവിടങ്ങളില്‍ മദ്യത്തിനു നിരോധനമേര്‍പ്പെടുത്താന്‍ എക്‌സൈസ് വകുപ്പിനു മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

ക്ഷേത്രങ്ങള്‍ക്കു സമീപം മദ്യ, മാംസാദികള്‍ പൂര്‍ണ്ണമായും നിരോധിച്ചുകൊണ്ട് വാരണാസി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ രണ്ടുദിവസം മുന്‍പു പ്രസ്താവനയിറക്കിയിരുന്നു. രാജ്യത്തിന്റെ ആത്മീയതലസ്ഥാനം എന്നറിയപ്പെടുന്ന വാരണാസിയില്‍ കാശി വിശ്വനാഥ ക്ഷേത്രമുള്‍പ്പെടെ രണ്ടായിരത്തിലേറെ ക്ഷേത്രങ്ങളുണ്ട്.

Also Read

എസ്.സി-എസ്.ടി സ്കോളർഷിപ്പ് കുടിശിക: 377 കോടി രൂപയുടെ ബാധ്യത മുൻ സർക്കാരിന്റെ വീഴ്ചയെന്ന് സർക്കാർ

എസ്.സി-എസ്.ടി സ്കോളർഷിപ്പ് കുടിശിക: 377 കോടി രൂപയുടെ ബാധ്യത മുൻ സർക്കാരിന്റെ വീഴ്ചയെന്ന് സർക്കാർ

വിദ്യാർത്ഥികൾക്ക് സമയബന്ധിതമായി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് വിമർശനം.

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

Loading...