സര്‍ക്കാര്‍ ഓഫീസിന്റെ ഭൂഗര്‍ഭ അറയില്‍ സൂക്ഷിച്ച നിലയില്‍ രണ്ടരക്കോടി രൂപയും ഒരു കിലോ സ്വര്‍ണവും കണ്ടെത്തി.

സര്‍ക്കാര്‍ ഓഫീസിന്റെ ഭൂഗര്‍ഭ അറയില്‍ സൂക്ഷിച്ച നിലയില്‍ രണ്ടരക്കോടി രൂപയും ഒരു കിലോ സ്വര്‍ണവും കണ്ടെത്തി.

രാജസ്ഥാനിലെ ജെയ്പൂരില്‍ സര്‍ക്കാര്‍ ഓഫീസിന്റെ ഭൂഗര്‍ഭ അറയില്‍ സൂക്ഷിച്ച നിലയില്‍ രണ്ടരക്കോടി രൂപയും ഒരു കിലോ സ്വര്‍ണവും കണ്ടെത്തി.

ഫയലുകളുടെ ഡിജിറ്റലൈസേഷന്‍ നടപടികളുമായി ഭാഗമായി ഏതാനും മാസങ്ങളായി ഉപയോഗിക്കാതെ കിടന്ന രണ്ട് അലമാരകള്‍ തുറന്നു നോക്കിയപ്പോഴാണ് പണവും സ്വര്‍ണവും കണ്ടെടുത്തതെന്നാണ് വിശദീകരണം.

ജീവനക്കാര്‍ വിവരം അറിയിച്ചതനുസരിച്ച്‌ സ്ഥലത്തെത്തിയ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തൊണ്ടി മുതല്‍ സീല്‍ ചെയ്ത് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഏഴ് ഉദ്യോഗസ്ഥരെ സംഭവത്തില്‍ ചോദ്യം ചെയ്തു വരികയാണെന്ന് രാജസ്ഥാന്‍ പൊലീസ് അറിയിച്ചു. നിയമവിരുദ്ധമായി കൈക്കൂലി വാങ്ങിയ പണവും സ്വര്‍ണവും ഉദ്യോഗസ്ഥര്‍ രഹസ്യമായി സൂക്ഷിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി അശോക് ഗേലോട്ട് വ്യക്തമാക്കി.സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൈക്കൂലി വേട്ടയാണിതെന്നാണ് വിവരം.

Also Read

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...