കേന്ദ്ര ബജറ്റിലെ പ്രധാന തീരുമാനങ്ങൾ

കേന്ദ്ര ബജറ്റിലെ പ്രധാന തീരുമാനങ്ങൾ
  • എയര്‍ ഇന്ത്യ അടക്കം പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കും. 1,05,000 കോടിയുടെ ഓഹരിയാണ് വില്‍ക്കുക.
  • 20 രൂപയുടെ പുതിയ നാണയം വിപണിയിലിറക്കും.
  • സ്ത്രീകള്‍ക്ക് നേതൃത്വം നല്‍കുന്ന സംരംഭകത്വങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യം. 50,000 രൂപ വരെ ഓവര്‍ ഡ്രാഫ്ട് അനുവദിക്കും
  • സോളാര്‍ അടുപ്പുകള്‍ക്ക് പ്രോത്സാഹനം

  • ഇന്ത്യയില്‍ നിക്ഷേപങ്ങള്‍ക്ക് ഉദാരമായ വ്യവസ്ഥകള്‍.
  • സ്റ്റാര്‍ട്ട് അപ് സംരംഭങ്ങള്‍ക്കായി പുതിയ ടെലിവിഷന്‍ ചാനല്‍. രണ്ട് വര്‍ഷത്തിനിടെ 300 പുതിയ സംരംഭകരെ സ്റ്റാര്‍ട്ട് അപിലൂടെ കൊണ്ടുവരാനായിയെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍.അടിസ്ഥാന സൗകര്യ വികസനത്തിന് അടുത്ത അഞ്ച് വര്‍ഷത്തേക്ക് നൂറ് ലക്ഷം കോടി രൂപ. രാജ്യാന്തര നിലവാരത്തില്‍ 17 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പ്രവര്‍ത്തികമാക്കും.

പൊതുമേഖല ബാങ്കുകള്‍ക്ക് എഴുപതിനായിരം കോടി രൂപയുടെ സഹായം. കിട്ടാക്കടം ഒരു ലക്ഷം കോടി കുറഞ്ഞു. നാലു ലക്ഷം കോടി രൂപ തിരിച്ചു പിടിച്ചു.ഹൗസിങ് ഫിനാന്‍സ് കമ്ബനികളുടെ നിയന്ത്രണം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് കൈമാറി. പൊതുമേഖലാ ബാങ്കുകള്‍ 7000 കോടി വായ്പ നല്‍കും.എയര്‍ ഇന്ത്യയുടേതടക്കം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കും.

വിദേശങ്ങളില്‍ താമസിക്കുന്ന ഇന്ത്യയുടെ പാസ്പോര്‍ട്ടുള്ളവര്‍ക്ക് കാലതാമസം കൂടാതെ ആധാര്‍.2020 ഓടെ നാല് പുതിയ എംബസികള്‍ തുറക്കും. പ്രവാസികള്‍ക്ക് വേഗത്തില്‍ ആധാര്‍ കാര്‍ഡ് ലഭ്യമാക്കും. കാര്‍ഡ് ലഭിക്കാന്‍ ഇന്ത്യയിലെത്തി 180 ദിവസം കാത്തിരിക്കണമെന്ന മുന്‍പുള്ള നയം മാറ്റും.

കായിക മേഖലയെ കൂടുതല്‍ ജനകീയമാക്കുന്നതിന് ഖേലോ ഇന്ത്യയുടെ കീഴില്‍ കായിക താരങ്ങള്‍ക്കായി ദേശീയ കായിക വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കും.

പ്രധാന്‍മന്ത്രി അര്‍ബണ്‍ ആവാസ് യോജന പ്രകാരം 81 ലക്ഷം വീടുകള്‍ക്ക് അംഗീകാരമായി. 4.83 ലക്ഷം കോടി രുപയാണ് ഇതിനായി നിക്ഷേപിക്കുക. ഇതില്‍ പ്രകാരം 47 ലക്ഷം വീടുകള്‍ക്ക് നിര്‍മ്മാണം തുടങ്ങി. 26 ലക്ഷം വീടുകള്‍ പൂര്‍ത്തിയായി. 24 ലക്ഷം വീടുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിക്കഴിഞ്ഞു.

സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കും. 'നാരി തു നാരായണി' വികസന പദ്ധതികളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന സംരംഭങ്ങള്‍ മുദ്ര വായ്പക്ക് മുന്‍ഗണന.

Also Read

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

രജിസ്ട്രാർക്ക് സംഘടനാ ഭാരവാഹികൾക്കെതിരെ വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്താനും, കോടതിയിൽ നടപടി സ്വീകരിക്കാനും അധികാരം ലഭിക്കും

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...