നടപ്പ് സാമ്ബത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ട് മാസം ശേഷിക്കേ, കിട്ടേണ്ട നികുതിയുടെ പകുതി പോലും ഒരു ജില്ലയിലും ലഭിച്ചിട്ടില്ലെന്ന് കണക്കുകള്‍

നടപ്പ് സാമ്ബത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ട് മാസം ശേഷിക്കേ, കിട്ടേണ്ട നികുതിയുടെ പകുതി പോലും ഒരു ജില്ലയിലും ലഭിച്ചിട്ടില്ലെന്ന് കണക്കുകള്‍

കെട്ടിട നികുതി വര്‍ഷംതോറും അഞ്ചു ശതമാനം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കെ, നികുതി യഥാസമയം പിരിച്ചെടുക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കടുത്ത അലംഭാവം.

നടപ്പ് സാമ്ബത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ട് മാസം ശേഷിക്കേ, കിട്ടേണ്ട നികുതിയുടെ പകുതി പോലും ഒരു ജില്ലയിലും ലഭിച്ചിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 14 ജില്ലകളില്‍ നിന്നായി പിരിഞ്ഞു കിട്ടേണ്ടത് 1862 കോടിയാണ്.

ആറു മാസത്തിലൊരിക്കലാണ് കെട്ടിട നികുതി അടയ്ക്കേണ്ടത്.എന്നാല്‍ യഥാസമയം നോട്ടീസ് പോലും നല്‍കാറില്ല.കെട്ടിട സമുച്ചയങ്ങളും വ്യാപാര സ്ഥാപനങ്ങളും വന്‍തോതിലുള്ള എറണാകുളം,തിരുവനന്തപുരം ജില്ലകള്‍ ഉള്‍പ്പെടെ നികുതി പിരിവില്‍ ഏറെ പിന്നിലാണ്. പല സര്‍ക്കാര്‍ സ്ഥാപനങ്ങളും വന്‍കിട സ്വകാര്യ സ്ഥാപനങ്ങളും കൃത്യമായി അടയ്ക്കുകയോ, പിരിച്ചെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവുകയോ ചെയ്യുന്നില്ല. 47.4 % പിരിച്ചെടുത്ത പത്തനംതിട്ടയാണ് പിരിവില്‍ മുന്നില്‍ . 20.66 % പിരിച്ച എറണാകുളം ഏറ്റവും പിന്നില്‍. 35.36% പിരിച്ച കൊല്ലമാണ് കോര്‍പ്പറേഷനുകളില്‍ മുന്നില്‍. 1.08 % മാത്രം പിരിച്ച തൃശൂര്‍ കോര്‍പ്പറേഷന്‍ ഏറ്റവും പിന്നിലും.

Also Read

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

GSTR-3A നോട്ടീസുകൾ – കോമ്പോസിഷൻ നികുതിദായകർ ആശയക്കുഴപ്പത്തിലേക്ക്; GSTN സാങ്കേതിക തകരാർ വ്യക്തമാക്കുന്നു

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്;  പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്; പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

പ്രാക്ടീഷൻമാർക്കായി വ്യക്തമായ രജിസ്‌ട്രേഷൻ സംവിധാനം നിർബന്ധമാക്കേണ്ടതാണ്

Loading...