കോഴിക്കോട് വിമാനത്താവളത്തിന് ഇത് അഭിമാന നിമിഷം: കൈവരിച്ചത് വന്‍ നേട്ടം

കോഴിക്കോട് വിമാനത്താവളത്തിന് ഇത് അഭിമാന നിമിഷം: കൈവരിച്ചത് വന്‍ നേട്ടം

മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കോഴിക്കോട് വിമാനത്താവളത്തിലെ പുതിയ ആഗമന ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു. ഒരു മണിക്കൂറില്‍ 1527 യാത്രക്കാരെ ഉള്‍ക്കാള്ളാനാവുന്ന ടെര്‍മിനലാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിച്ചതിന് പിന്നാലെയാണ് വിമാനത്താവളം സ്വപ്ന തുല്യമായ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുന്നത്.

17000 ചതുരശ്രമീറ്ററില്‍ വിസ്തൃതിയുളള ടെര്‍മിനലിന്‍റെ നിര്‍മ്മാണ ചെലവ് 120 കോടി രൂപയാണ്. ഗവര്‍ണര്‍ ജ. പി. സദാശിവമാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തത്. ഒരു മണിക്കൂറില്‍ 1527 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകുമെന്നതിനാല്‍ തിരക്കേറിയ സമയങ്ങളില്‍ പോലും യാത്രക്കാര്‍ക്ക് പെട്ടെന്ന് പുറത്തിറങ്ങാനാകും. കസ്റ്റംസ്, എമിഗ്രേഷന്‍ വിഭാഗങ്ങളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ കൂടുതല്‍ സൗകര്യങ്ങളും ടെര്‍മിനലില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി രണ്ട് വീതം എക്സ്റേ മെഷീനുകളും 16 എമിഗ്രേഷന്‍ കൗണ്ടറുകളുമാണുള്ളത്.

കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായി. മന്ത്രിയുടെ അസൗകര്യം മൂലം രണ്ട് തവണ മാറ്റിവെച്ച ഉദ്ഘാടന ചടങ്ങാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. നിലവിലുണ്ടായിരുന്ന ആഗമന ടെര്‍മിനല്‍ ഇനി പുറപ്പെടല്‍ കേന്ദ്രമായി മാറും.

Also Read

എസ്.സി-എസ്.ടി സ്കോളർഷിപ്പ് കുടിശിക: 377 കോടി രൂപയുടെ ബാധ്യത മുൻ സർക്കാരിന്റെ വീഴ്ചയെന്ന് സർക്കാർ

എസ്.സി-എസ്.ടി സ്കോളർഷിപ്പ് കുടിശിക: 377 കോടി രൂപയുടെ ബാധ്യത മുൻ സർക്കാരിന്റെ വീഴ്ചയെന്ന് സർക്കാർ

വിദ്യാർത്ഥികൾക്ക് സമയബന്ധിതമായി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് വിമർശനം.

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

Loading...