ഫെനിക്കായി ഇനി ഗോവയില്‍ പോകേണ്ട: നാടന്‍ ഫെനി ഇനി കേരളവും ഉണ്ടാക്കും

ഫെനിക്കായി  ഇനി ഗോവയില്‍ പോകേണ്ട: നാടന്‍ ഫെനി ഇനി കേരളവും ഉണ്ടാക്കും

കേരളത്തില്‍ പൂട്ടികിടക്കുന്ന ഫാക്ടറികള്‍ പുനരുജ്ജീവിപ്പിച്ച്‌, നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിച്ച്‌ 'നാടന്‍ കേരളാ ഫെനി' ഉണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി കേരളാ കശുവണ്ടി വികസന കോര്‍പ്പറേഷന്‍. ഇതിനായി കോര്‍പ്പറേഷന്‍ ചെയര്‍മാനും സംഘവും ഗോവയിലെ ഫെനി നിര്‍മ്മാണ യൂണിറ്റുകളില്‍ സന്ദര്‍ശനം നടത്തി. കശുവണ്ടിയുടെ ലഭ്യത കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് ജോലി ഉറപ്പ് വരുത്താനാണ് പുതിയ കാല്‍വെയ്പ്പ്. തോട്ട മേഖലയിലെ തൊഴിലാളികള്‍ക്ക് നിര്‍മ്മാണ യൂണിറ്റുകളില്‍ പരിശീലനം കൊടുത്ത ജോലി സ്ഥിരത ഉറപ്പ് വരുത്തും. ഇതു സംബന്ധിച്ച പ്രൊജക്‌ട് രേഖ ഉടന്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും കോര്‍പ്പറേഷന്‍ പറഞ്ഞു. കണ്ണൂര്‍, കൊല്ലം ജില്ലകളില്‍ നിന്നായി ഫെനി നിര്‍മ്മാണത്തിനാവശ്യമായ കശുവണ്ടികള്‍ സംഭരിക്കാനാവുമെന്നാണ് പ്രതീക്ഷ. ബിവറേജ് ഔട്ട്‌ലെറ്റുകള്‍ വഴിയായിരിക്കും വിതരണം.

Also Read

ദീപാവലിക്ക് ഇരട്ട സന്തോഷം: ജിഎസ്ടിയിൽ വൻ ഇളവ് പ്രഖ്യാപിച്ച് മോദി – പുതിയ തലമുറ നികുതി പരിഷ്കാരങ്ങൾ വരുന്നു

ദീപാവലിക്ക് ഇരട്ട സന്തോഷം: ജിഎസ്ടിയിൽ വൻ ഇളവ് പ്രഖ്യാപിച്ച് മോദി – പുതിയ തലമുറ നികുതി പരിഷ്കാരങ്ങൾ വരുന്നു

നിരക്കുകളിൽ വൻ കുറവ് ഉൾപ്പെടുന്ന പുതുതലമുറ നികുതി പരിഷ്കാരങ്ങൾ പ്രഖ്യാപിക്കുമെന്ന് വാഗ്ദാനം ചെയ്തു.

Loading...