കത്തോലിക്കാ വൈദീകരുടെ ബ്രഹ്മചര്യം ഏറെ ചര്‍ച്ചയായിരിക്കുന്ന വേളയില്‍ വൈദീകര്‍ക്ക് വിവാഹമാകാമോ എന്ന ചോദ്യത്തിന് മറുപടിയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

കത്തോലിക്കാ വൈദീകരുടെ ബ്രഹ്മചര്യം ഏറെ ചര്‍ച്ചയായിരിക്കുന്ന വേളയില്‍ വൈദീകര്‍ക്ക് വിവാഹമാകാമോ എന്ന ചോദ്യത്തിന് മറുപടിയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ : കത്തോലിക്കാ സഭയിലെ വൈദികരുടെ ബ്രഹ്മചര്യം സംബന്ധിച്ച്‌ വിവാദ അംശമുള്ളതടക്കമുള്ള ചര്‍ച്ചകള്‍ ചൂടു പിടിച്ചിരിക്കുന്ന വേളയില്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വൈദികര്‍ക്ക് നിര്‍ബന്ധമായ ബ്രഹ്മചര്യം ഒഴിവാക്കാന്‍ ഉദ്ദേശുക്കുന്നില്ലെന്നും എന്നാല്‍ വിശ്വാസികളുടെ കാര്യം പരിഗണിക്കുമ്ബോള്‍ ചില സ്ഥലങ്ങളില്‍ മാത്രം വിവാഹതരായ പ്രായമേറിയ പുരുഷന്മാരെ വൈദികവൃത്തിയിലേക്ക് എടുക്കുന്ന കാര്യം സഭ ആലോചിക്കുമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി.

സഭയിലെ വൈദികരുടെ ബ്രഹ്മചര്യം ദൈവത്തിന്റെ മഹത്തായ സമ്മാനമാണെന്ന് താന്‍ കരുതുന്നത്. വൈദികരുടെ കുറവ് അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ വിവാഹിതരെങ്കിലും യോഗ്യരായവരെ വൈദികരാക്കുന്നതു സംബന്ധിച്ച്‌ കൂടുതല്‍ പ്രാര്‍ത്ഥനയും ആലോചനയും ആവശ്യമാണെന്നും പാനമയില്‍ നിന്നുള്ള മടക്കയാത്രയ്ക്കിടെ മാര്‍പാപ്പ പറഞ്ഞു. കത്തോലിക്ക വൈദികരുടെ ബ്രഹ്മചര്യം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്.

പലഭാഗങ്ങളിലും വൈദികരുടെ കുറവ് സഭയുടെ പ്രവര്‍ത്തനെ സാരമായി ബാധിച്ചിട്ടുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു. ഇവാന്‍ജലിക്കല്‍, പെന്തക്കോസ്ത് സഭകളിലും കത്തോലിക്ക സഭയിലെ പൗരസ്ത്യ റീത്തുകളിലെ ചിലതിലും വിവാഹിതരാകുന്നത് വൈദികരാകുന്നതിനു തടസ്സമല്ല. ഇതു കത്തോലിക്ക സഭ മുഴുവന്‍ നടപ്പാക്കുമോ എന്ന ചോദ്യത്തിനു മറുപടിയായാണ് മാര്‍പാപ്പ നിലപാട് വ്യക്തമാക്കിയത്.

Also Read

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

രജിസ്ട്രാർക്ക് സംഘടനാ ഭാരവാഹികൾക്കെതിരെ വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്താനും, കോടതിയിൽ നടപടി സ്വീകരിക്കാനും അധികാരം ലഭിക്കും

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...