ഇനി വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ മാറ്റേണ്ട ചുമതല വില്‍ക്കുന്നയാള്‍ക്ക്

ഇനി വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ മാറ്റേണ്ട ചുമതല വില്‍ക്കുന്നയാള്‍ക്ക്

സംസ്ഥാനത്ത് പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഇനിമുതല്‍ ദേശീയതലത്തിലെ ഏകീകൃത സംവിധാനമായ വാഹന്‍ സോഫ്ട്‌വെയറിലേക്ക് മാറുന്നു. മുഴുവന്‍ ആര്‍ടി ഓഫീസുകളിലും മാര്‍ച്ച്‌ 18 മുതല്‍ പുതിയ പദ്ധതി നടപ്പാകും. വാഹനവില്‍പ്പനയിലെ ക്രമക്കേടുകള്‍ തടയുന്നതിൻ്റെ ഭാഗമായാണ് രജിസ്ട്രഷന്‍ സോഫ്റ്റ് വെയറില്‍ മാറ്റം വരുത്തുന്നത്.

വാഹന്‍ സോഫ്റ്റ് വെയറിലേക്ക് മാറുന്നതോടെ പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ , ഉടമസ്ഥവകാശം മാറ്റല്‍, ഫാന്‍സി നമ്പര്‍ ബുക്കിങ് എന്നിവയില്‍ കാതലായ മാറ്റങ്ങളാണ് വരുന്നത്. വാഹനം വില്‍ക്കുമ്പോള്‍ ഉടമ രജിസ്‌ട്രേഷന്‍ രേഖകളും വാഹനം വാങ്ങുന്ന ആളുടെ ആധാര്‍ വിവരങ്ങള്‍, മൊബൈല്‍ നമ്പര്‍ എന്നിവയും അതത് മോട്ടോര്‍വാഹനവകുപ്പ് ഓഫീസുകളില്‍ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുമ്പോള്‍ വാങ്ങുന്ന ആളുടെ മൊബൈല്‍ നമ്പറിലേക്ക് ഒറ്റത്തവണ പാസ്‌വേഡ് അയയ്ക്കും. ഈ നമ്പര്‍ കൈമാറിയാല്‍ ഓഫീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും. ഓരാള്‍ അറിയാതെ അയാളുടെ പേരിലേക്ക് വാഹനരജിസ്‌ട്രേഷന്‍ മാറ്റുന്നത് ഒഴിവാക്കാനാണ് ഈ സംവിധാനം. പുതിയ ഉടമയ്ക്ക് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തപാലില്‍ ലഭിക്കും.

ഉപയോഗിച്ച വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ ഇതുവരെ വാങ്ങുന്നയാള്‍ക്കായിരുന്നു ഇതിൻ്റെ രജിസ്‌ട്രേഷന്‍ ചുമതല. ഇനിമുതല്‍ രജിസ്‌ട്രേഷന്‍ മാറ്റേണ്ട ചുമതല വില്‍ക്കുന്നയാള്‍ക്കായിരിക്കും. വാഹനം വാങ്ങുന്നയാളിൻ്റെ പേരും വിലാസവും രേഖപ്പെടുത്താനുളള അനുമതി മാത്രമാകും ഡീലര്‍മാര്‍ക്കുണ്ടാവുക. എന്‍ജിന്‍, ഷാസി നമ്പറുകളില്‍ തെറ്റുണ്ടെങ്കില്‍ വാഹനനിര്‍മ്മാതാവിൻ്റെ സഹായത്തോടെ മാത്രമേ പരിഹരിക്കാനാകൂ. ഉടമയുടെ ആധാര്‍വിവരങ്ങളും രജിസ്‌ട്രേഷനില്‍ ഉള്‍പ്പെടുത്തും

Also Read

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

രജിസ്ട്രാർക്ക് സംഘടനാ ഭാരവാഹികൾക്കെതിരെ വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്താനും, കോടതിയിൽ നടപടി സ്വീകരിക്കാനും അധികാരം ലഭിക്കും

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...