സിനിമാ മേഖലയില്‍ കള്ളപ്പണ നിക്ഷേപം; സൂപ്പര്‍ താരം 25 കോടി രൂപ പിഴയടച്ചു. ബാക്കി 4 പേരെ ഇഡി ചോദ്യംചെയ്യും; ഇവരുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്മാരും കുടുങ്ങും

സിനിമാ മേഖലയില്‍ കള്ളപ്പണ നിക്ഷേപം; സൂപ്പര്‍ താരം 25 കോടി രൂപ പിഴയടച്ചു. ബാക്കി 4 പേരെ ഇഡി ചോദ്യംചെയ്യും;  ഇവരുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്മാരും കുടുങ്ങും

കൊച്ചി: മലയാള സിനിമാ മേഖലയില്‍ വിദേശത്തു നിന്നു വന്‍തോതിലുള്ള കള്ളപ്പണ നിക്ഷേപം വരുന്നതായുള്ള ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നു ആദായനികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) നടപടികള്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്ത യുവ നിര്‍മ്മാതാവ് അടക്കം നിരീക്ഷണത്തിലാണ്. മലയാള സിനിമയിലെ 5 നിര്‍മ്മാതാക്കള്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. ഒരാള്‍ 25 കോടി രൂപ പിഴയടച്ചു. ബാക്കി 4 പേരെ ഇഡി ചോദ്യംചെയ്യും.

ദേശസുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന ഏതെങ്കിലും ആശയങ്ങളുടെ പ്രചാരണത്തിനുള്ള 'പ്രൊപഗാന്‍ഡ' സിനിമകളുടെ നിര്‍മ്മാണത്തിനു വേണ്ടിയാണോ വിദേശത്തുള്ള സാമ്ബത്തിക സ്രോതസുകളില്‍ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നതെന്നാണു പ്രധാനമായും പരിശോധിക്കുന്നത്. വിദേശകള്ളപ്പണ നിക്ഷേപം വരുന്ന സിനിമകളുടെ നിര്‍മ്മാണ വേളയിലാണ് ഏറ്റവും അധികം ലഹരിമരുന്ന് ഷൂട്ടിങ് ലൊക്കേഷനുകളില്‍ എത്തുന്നതെന്നും കേന്ദ്ര ഏജന്‍സികള്‍ക്കു മൊഴി ലഭിച്ചിട്ടുണ്ട്.

സമീപകാലത്തു മലയാളത്തില്‍ കൂടുതല്‍ മുതല്‍ മുടക്കിയ നിര്‍മ്മാതാവിനെ ആദായനികുതി വകുപ്പു രണ്ടുദിവസമായി ചോദ്യം ചെയ്യുന്നുണ്ട്. ഈ നിര്‍മ്മാതാവിനെ ബെനാമിയാക്കി മലയാള സിനിമയില്‍ കള്ളപ്പണം നിക്ഷേപിക്കുന്നതായുള്ള ആരോപണം പരിശോധിക്കാനാണിത്. എന്നാല്‍ ഈ യുവ നിര്‍മ്മാതാവിനെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല. ആവശ്യമെങ്കില്‍ അറസ്റ്റുണ്ടാകും. പിഴ അടയക്കാത്ത നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടി കര്‍ശനമാക്കും. ഈ നിര്‍മ്മതാക്കളുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

മലയാളത്തിലെ പുതിയ സിനിമകളുടെ ഇതിവൃത്തം സൂക്ഷ്മമായി പരിശോധിക്കാനും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ശേഷിക്കുന്ന 3 നിര്‍മ്മാതാക്കള്‍ക്കും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ഇഡി നോട്ടിസ് നല്‍കി. ഇവരുടെ സാമ്ബത്തിക ഇടപാടുകള്‍ പരിശോധിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ്മാരുടെ മൊഴിയും രേഖപ്പെടുത്തും.

10 വര്‍ഷത്തെ കണക്കുകള്‍ വ്യക്തമാക്കണമെന്ന് കാട്ടിയായിരുന്നു നോട്ടീസ് നല്‍കിയത്. എന്നാല്‍ ഈ നോട്ടീസിന് മൂന്ന് പേര്‍ കൃത്യമായി മറുപടി നല്‍കിയിട്ടില്ല എന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാവണം നിര്‍മ്മാതാവിനെ കേന്ദ്ര ഏജന്‍സി കസ്റ്റഡിയിലെടുത്തതെന്നാണ് പരക്കുന്ന അഭ്യൂഹം. കണക്കുകളില്‍ പൊരുത്തക്കേട് കണ്ടതിനാലായിരുന്നു നോട്ടീസ്.

സിനിമയിറങ്ങി രണ്ടാഴ്ച കഴിയും മുന്‍പ് തന്നെ കളക്ഷന്‍ അന്‍പതും എഴുപതും കോടി നേടിയെന്ന് ചില നിര്‍മ്മാതാക്കള്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവകാശപ്പെട്ടത് മുന്‍നിര്‍ത്തിയാണ് പ്രധാനമായും അന്വേഷണം. നൂറു മുതല്‍ ഇരുനൂറു വരെ സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രങ്ങള്‍ അധികം ആളില്ലാത്ത അവസ്ഥയിലും പത്തോ ഇരുപതോ ദിവസം കൊണ്ട് 50 കോടി നേടുന്ന കണക്കുകള്‍ ആദായ നികുതി വകുപ്പിന് സംശയം ഉളവാക്കിയിട്ടുണ്ട്.

വരും ദിവസങ്ങളില്‍ വീണ്ടും മലയാള സിനിമയിലെ പണമൊഴുക്കിന്റെ കേന്ദ്രങ്ങള്‍ തേടിയുള്ള അന്വേഷണം തുടരുമെന്നാണ് ലഭിക്കുന്ന സൂചന.

Also Read

സഹകരണ നിയമങ്ങൾ ഏകീകരിക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ട്; സംസ്ഥാനങ്ങളിലെ വ്യത്യാസങ്ങൾ ഒഴിവാക്കാൻ മൂന്നു ദേശീയ ഏജൻസികൾക്ക് ചുമതല

ജിഎസ്ടി;ഇന്‍ഫോപാര്‍ക്കിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അഭിനന്ദനം: വര്‍ഷം തോറും 66 കോടി റിട്ടേണുകളാണ് രാജ്യത്ത് ഫയല്‍ ചെയ്യുന്നത്.

ജിഎസ്ടി;ഇന്‍ഫോപാര്‍ക്കിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അഭിനന്ദനം: വര്‍ഷം തോറും 66 കോടി റിട്ടേണുകളാണ് രാജ്യത്ത് ഫയല്‍ ചെയ്യുന്നത്.

വിവിധ മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് അനുമോദനപത്രത്തിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്.

മോഹൻലാൽക്ക് ഏറ്റവും കൂടുതൽ ജി.എസ്.ടി അടച്ചതിനുള്ള ബഹുമതി — സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാലിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

Loading...