ഇടത്തരം വരുമാനമുള്ള കുടുംബങ്ങള്‍ക്കു ഭവനമെന്ന സ്വപ്നം യാഥാർഥ്യമാക്കിക്കൊണ്ട് ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്‌കീം

ഇടത്തരം വരുമാനമുള്ള കുടുംബങ്ങള്‍ക്കു ഭവനമെന്ന സ്വപ്നം യാഥാർഥ്യമാക്കിക്കൊണ്ട് ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്‌കീം

ഇടത്തരം വരുമാനമുള്ള കുടുംബങ്ങള്‍ക്കു ഭവനം നിര്‍മിച്ചെടുക്കാന്‍ സഹായിക്കുകയാണ് ഈയിടെ കേന്ദ്രം ഭവന നിര്‍മാണത്തിനായി പ്രഖ്യാപിച്ച 'ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്‌കീം'. താഴ്ന്ന വരുമാനക്കാരെയും തുച്ഛ വരുമാനക്കാരെയും നിര്‍വചിക്കുന്നതു മാതിരി ഇടത്തരം വരുമാനമുള്ള കുടുംബങ്ങളെ രണ്ടായി തരം തിരിച്ചാണ് സ്‌കീമിന്റെ പ്രയോജനം ലഭിക്കുന്നതിനായി അര്‍ഹതപ്പെടുത്തിയിരിക്കുന്നത്.

മിഡില്‍ ഇന്‍കം ഗ്രൂപ്പ് 1 ല്‍പ്പെട്ട കുടുംബങ്ങള്‍ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ഭവന വായ്പാ സ്ഥാപനങ്ങളില്‍ നിന്നെടുക്കുന്ന 9 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകള്‍ക്ക് ഈടാക്കുന്ന പലിശത്തുകയില്‍ നാലു ശതമാനം സബ്‌സിഡിയായി നല്‍കും. മിഡില്‍ ഇന്‍കം ഗ്രൂപ്പ് 2 ല്‍പെട്ട കുടുംബങ്ങള്‍ക്ക് 12 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകള്‍ക്ക് മൂന്നു ശതമാനമാണ് സബ്‌സിഡി.

പലിശ സബ്‌സിഡി ലഭിക്കുമ്ബോള്‍ തുല്യമാസ തവണകളില്‍ കുറവു വരുന്ന തുക, ഇന്നത്തെ നിലയില്‍, നോക്കിയാല്‍ മിഡില്‍ ഇന്‍കം 1 കുടുംബങ്ങള്‍ക്ക് 2.35 ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കും. ഇതേ രീതിയില്‍ മിഡില്‍ ഇന്‍കം 2 കുടുംബങ്ങള്‍ക്ക് 2.30 ലക്ഷം രൂപയുടെ മെച്ചം ഉണ്ടാകും. പലിശ സബ്‌സിഡിയുടെ പ്രയോജനം വേണ്ടവര്‍ ഡിസംബര്‍ 31 നു മുന്‍പ് വായ്പ അനുവദിച്ചെടുക്കാന്‍ പ്രാരംഭ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

ഇ.എം.ഐ

വായ്പത്തുകയുടെ അടിസ്ഥാനത്തില്‍ പലിശ സബ്‌സിഡി തുക ആദ്യമേ തന്നെ അക്കൗണ്ടില്‍ കുറവു വരുത്തുന്നു. ബാക്കി തുകയ്ക്കു ഭവന വായ്പ നല്‍കിയ സ്ഥാപനം ചുമത്തുന്ന പലിശ നിരക്കിന്റെ അടിസ്ഥാനത്തില്‍ തുല്യമാസത്തവണകള്‍ (ഇഎംഐ) അടച്ചാല്‍ മതിയാകും.

മറ്റ് നിബന്ധനകള്‍

പുതുതായി വീട് വയ്ക്കുന്നതിനും പൂര്‍ത്തീകരിച്ച വീടുകളോ ഫ്‌ളാറ്റുകളോ വാങ്ങുന്നതിനും എടുക്കുന്ന വായ്പകള്‍ക്ക് പലിശ സബ്‌സിഡി ലഭ്യമാണ്. അച്ഛന്റെയോ അമ്മയുടെയോ പേരില്‍ നിലവില്‍ ഭവനം ഉണ്ടെങ്കില്‍ പോലും ജോലിയുള്ള മുതിര്‍ന്ന മക്കള്‍ക്കു പുതുതായി വീട് ഉണ്ടാക്കുന്നതിന് എടുക്കുന്ന വായ്പകള്‍ക്കും പലിശ സബ്‌സിഡി ലഭ്യമാകും.

അനുവദനീയമായ കാര്‍പറ്റ് ഏരിയാ പരിധിക്കുള്ളില്‍ നിലവില്‍ വീടുള്ളവര്‍ക്കു പോലും വീടുകള്‍ പുതുക്കിപ്പണിയുന്നതിനും മുറികള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും മറ്റും എടുക്കുന്ന വായ്പകള്‍ക്കു സബ്‌സിഡിക്ക് അര്‍ഹതയുണ്ട്.

Also Read

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

Loading...