50,000 രൂപയില്‍ കൂടുതല്‍ പിൻവലിക്കരുത്; കളര്‍ മര്‍ച്ചന്റ്സ് കോ-ഓപ്പറേറ്റീവ് ബാങ്കിന് മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.

50,000 രൂപയില്‍ കൂടുതല്‍ പിൻവലിക്കരുത്; കളര്‍ മര്‍ച്ചന്റ്സ് കോ-ഓപ്പറേറ്റീവ് ബാങ്കിന് മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.

50,000 രൂപയില്‍ കൂടുതല്‍ പിൻവലിക്കരുത്; അഹമ്മദാബാദിലെ ഈ സഹകരണ ബാങ്കിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആര്‍ബിഐ

അഹമ്മദാബാദ് ആസ്ഥാനമായുള്ള കളര്‍ മര്‍ച്ചന്റ്സ് കോ-ഓപ്പറേറ്റീവ് ബാങ്കിന് മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.

സഹകരണ ബാങ്കിന്റെ സാമ്ബത്തിക സ്ഥിതി മോശമായതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ക്ക് പണം പിൻവലിക്കുന്നതിനടക്കം സെൻട്രല്‍ ബാങ്ക് നിയന്ത്രണങ്ങള്‍ വെച്ചിട്ടുണ്ട്. 

ഒരു ഉപഭോക്താവിന് 50,000 രൂപയില്‍ കൂടുതല്‍ പിൻവലിക്കാൻ കഴിയില്ലെന്ന് തുടങ്ങിയ നിയന്ത്രണങ്ങള്‍ 2023 സെപ്റ്റംബര്‍ 25 മുതല്‍ പ്രാബല്യത്തില്‍ വന്നതായി സെൻട്രല്‍ ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു. ആറ് മാസത്തേക്ക് ഈ നിയന്ത്രണങ്ങള്‍ തുടരും

.ആര്‍ബിഐയുടെ നിര്‍ദേശം അനുസരിച്ച്‌, ഈ സഹകരണ ബാങ്കിന് ആര്‍ബിഐയുടെ അനുവാദമില്ലാതെ ഗ്രാന്റ് നല്‍കാനോ വായ്പ പുതുക്കാനോ നിക്ഷേപം നടത്താനോ ബാധ്യത വരുത്താനോ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ കഴിയില്ല. അതേസമയം സേവിങ്സ് അക്കൗണ്ടുകളില്‍ നിന്നോ കറന്റ് അക്കൗണ്ടുകളില്‍ നിന്നോ മാറ്റ് ഏതെങ്കിലും അക്കൗണ്ടുകളില്‍ നിന്നോ നിക്ഷേപകന് 50000 രൂപയില്‍ കൂടുതല്‍ പിൻവലിക്കാൻ സാധിക്കില്ല. 

യോഗ്യരായ നിക്ഷേപകര്‍ക്ക് ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷനില്‍ (ഡിഐസിജിസി) നിന്ന് 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളുടെ ഇൻഷുറൻസ് ക്ലെയിം തുകകള്‍ സ്വീകരിക്കാൻ അര്‍ഹതയുണ്ടെന്നും ആര്‍ബിഐ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് നിക്ഷേപകര്‍ക്ക് അവരുടെ ബാങ്ക് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാം, 

ഈ നിയന്ത്രണങ്ങളുടെ അര്‍ഥം തെറ്റായി വ്യാഖ്യാനിക്കരുതെന്നും ബാങ്കിംഗ് ലൈസൻസ് റദ്ദാക്കിയതല്ലെന്നും ആര്‍ബിഐ പറഞ്ഞു. ബാങ്കിന്റെ സാമ്ബത്തിക സ്ഥിതി മെച്ചപ്പെടുന്നതുവരെ നിയന്ത്രണങ്ങളോടെ ബാങ്കിംഗ് ബിസിനസ്സ് ഏറ്റെടുക്കുന്നത് തുടരും സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തുന്നത് പരിഗണിക്കാമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.

Also Read

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

GSTR-3A നോട്ടീസുകൾ – കോമ്പോസിഷൻ നികുതിദായകർ ആശയക്കുഴപ്പത്തിലേക്ക്; GSTN സാങ്കേതിക തകരാർ വ്യക്തമാക്കുന്നു

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്;  പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്; പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

പ്രാക്ടീഷൻമാർക്കായി വ്യക്തമായ രജിസ്‌ട്രേഷൻ സംവിധാനം നിർബന്ധമാക്കേണ്ടതാണ്

Loading...