ലോക്ഡൗണ്‍ വിലക്ക് ലംഘിച്ച്‌ കോട്ടയത്ത് ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. കോട്ടയം ചങ്ങനാശേരി പായിപ്പാട്

ലോക്ഡൗണ്‍ വിലക്ക് ലംഘിച്ച്‌ കോട്ടയത്ത് ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. കോട്ടയം ചങ്ങനാശേരി പായിപ്പാട്

കൊറോണ വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ഡൗണ്‍ വിലക്ക് ലംഘിച്ച്‌ കോട്ടയത്ത് ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. കോട്ടയം ചങ്ങനാശേരി പായിപ്പാട് ജംഗ്ഷനിലാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടം കൂടി പ്രതിഷേധിക്കുന്നത്.

ഈ ആളുകള്‍ തടിച്ചുകൂടി പ്രതിഷേധിക്കുന്നത് ആശങ്കയുളവാക്കുന്നുണ്ട്. തങ്ങള്‍ക്ക് പോകാന്‍ വാഹനം ഏര്‍പ്പാടാക്കി തരണമെന്ന് ആവശ്യപ്പെട്ടാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ റോഡ് ഉപരോധിച്ച്‌ പ്രതിഷേധിക്കുന്നത്.

നൂറ് കണക്കിന് ആളുകളാണ് പ്രതിഷേധിക്കുന്നത് ഇവരെ കാര്യങ്ങള്‍ പറഞ്ഞ് അനുനയിപ്പിക്കാന്‍ പൊലീസ് ശ്രമിക്കുകയാണ്.

ജില്ലാ കളക്ടര്‍ ഉടന്‍ സ്ഥലത്തെത്തി ഇവരുമായി ചര്‍ച്ച നടത്തുമെന്നാണ് വിവരം

തൊഴിലാളികള്‍ക്ക് ഭക്ഷണവും താമസസൗകര്യവും ഉള്‍പ്പെടെ എല്ലാ സൗകര്യവും ഒരുക്കിയിരുവെന്ന് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. ഇപ്പോഴത്തെ ആവശ്യം നാട്ടിലേക്ക് പോകണമെന്നതാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കൊറോണ ബാധ സ്ഥിരീകരിച്ചവരില്‍ കോട്ടയം സ്വദേശികളുമുണ്ട്. വൈറസ് വ്യാപനം തടയുന്നതിന് ആളുകള്‍ കൂട്ടം കൂടുന്നതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച്‌ മുന്നോട്ടുപോകുന്നതിനിടയിലാണ് ഗുരുതരമായ ഈ സംഭവം അരങ്ങേറിയത്

Also Read

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

രജിസ്ട്രാർക്ക് സംഘടനാ ഭാരവാഹികൾക്കെതിരെ വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്താനും, കോടതിയിൽ നടപടി സ്വീകരിക്കാനും അധികാരം ലഭിക്കും

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...