എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീം

എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീം

സൂക്ഷ്മ ചെറുകിട ഇടത്തരം വിഭാഗത്തില്‍പ്പെട്ട സംരംഭങ്ങളെ ഉത്തേജിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത്  പാക്കേജ് പ്രകാരം  എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീം നടപ്പിലാക്കുന്നു. ബാങ്ക് വായ്പയില്‍ 2020 ഫെബ്രുവരി 29 വരെ നിലവില്‍ ബാധ്യതയുള്ള തുകയുടെ 20 ശതമാനം  തുക എമര്‍ജന്‍സി ക്രെഡിറ്റ് ആയി ഈടില്ലാതെ പരമാവധി 9.25 ശതമാനം പലിശ നിരക്കില്‍ നല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. വായ്പ ബാധ്യത നിലനില്‍ക്കുന്ന അതാത്  ബാങ്ക്,  സാമ്പത്തിക സ്ഥാപനം മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി ഉപയോഗപ്പെടുത്തുന്നതിന് സംരംഭകര്‍ ബാങ്കുമായി ബന്ധപ്പെടണം. പദ്ധതിയുടെ കാലാവധി 2020 ഒക്ടോബര്‍ 31ന് അവസാനിക്കുമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.

Also Read

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

GSTR-3A നോട്ടീസുകൾ – കോമ്പോസിഷൻ നികുതിദായകർ ആശയക്കുഴപ്പത്തിലേക്ക്; GSTN സാങ്കേതിക തകരാർ വ്യക്തമാക്കുന്നു

Loading...