ക്വാറി/ക്രഷർ യൂണിറ്റുകളിൽ വ്യാപക നികുതി വെട്ടിപ്പ്:- തട്ടിപ്പ് നടത്തുന്ന 3 സ്ഥാപനങ്ങളിൽ നിന്നും ഏകദേശം 13 കോടി രൂപയുടെ ക്രമക്കേട് സംസ്ഥാന ജി എസ് ടി ഇന്റലിജൻസ് വിഭാഗം കണ്ടെത്തി

ക്വാറി/ക്രഷർ യൂണിറ്റുകളിൽ വ്യാപക നികുതി വെട്ടിപ്പ്:-  തട്ടിപ്പ് നടത്തുന്ന 3 സ്ഥാപനങ്ങളിൽ നിന്നും ഏകദേശം 13 കോടി രൂപയുടെ ക്രമക്കേട്  സംസ്ഥാന ജി എസ് ടി ഇന്റലിജൻസ് വിഭാഗം കണ്ടെത്തി

സംസ്ഥാനത്തെ  ക്വാറി/ക്രഷർ യൂണിറ്റുകളിൽ ജി എസ് ടി ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ വ്യാപകമായ നികുതി വെട്ടിപ്പ് കണ്ടെത്തി.

ദൈനംദിന ക്രയവിക്രയങ്ങൾ മറച്ചുവെച്ചും, കമ്പ്യൂട്ടറുകളിൽ നിന്നും അവ നീക്കം ചെയ്‌തും, ഒറ്റ ഇ-പാസ്സ് കൊണ്ട് നിരവധി തവണ ചരക്കുനീക്കം നടത്തിയും റോയൽറ്റിയ്ക്ക് റിവേഴ്‌സ് ചാർജ് അടയ്ക്കാതെയും ആണ് നികുതി വെട്ടിപ്പ് നടത്തിയിരിക്കുന്നത്.

ഇത്തരം തട്ടിപ്പ് നടത്തുന്ന 3 സ്ഥാപനങ്ങളിൽ നിന്നും ഏകദേശം 13 കോടി രൂപയുടെ ക്രമക്കേടാണ് ജി എസ് ടി ഇന്റലിജൻസ് മാവേലിക്കര യൂണിറ്റ് വെളിച്ചത്ത് കൊണ്ടുവന്നത്. ഇതുവരെ ഒരു കോടി രൂപ നികുതിയിനത്തിൽ ഈടാക്കിയിട്ടുണ്ട്. തുടർ അന്വേഷണം നടന്നുവരുന്നു.

നേരത്തെ സമാന രീതിയിൽ വെട്ടിപ്പ് നടത്തിയ സ്ഥാപനങ്ങളിൽ നിന്ന് ഇന്റലിജൻസ് യൂണിറ്റ് തിരുവല്ല 98 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പും ഇന്റലിജൻസ് യൂണിറ്റ് പത്തനംതിട്ട 85 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പും കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ പരിശോധന തുടരും എന്നും അറിയൻ കഴിയുന്നു.

Also Read

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

GSTR-3A നോട്ടീസുകൾ – കോമ്പോസിഷൻ നികുതിദായകർ ആശയക്കുഴപ്പത്തിലേക്ക്; GSTN സാങ്കേതിക തകരാർ വ്യക്തമാക്കുന്നു

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്;  പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്; പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

പ്രാക്ടീഷൻമാർക്കായി വ്യക്തമായ രജിസ്‌ട്രേഷൻ സംവിധാനം നിർബന്ധമാക്കേണ്ടതാണ്

Loading...